Onam 2024: പൂക്കളത്തിലും ജാതിയോ? മാവേലിയെ തറ കെട്ടിയും നിലത്തും ഇരുത്തുന്ന ജാതീയത

Onam Pookkalam: നെല്ല് വിതച്ചതാരാ കോഴിയമ്മ, ഞാറ് നട്ടതാരാ കോഴിയമ്മ, കൊയ്തതാരാ കോഴിയമ്മ, അത് കഴിച്ചതാരാ എലി....ഈ പഴഞ്ചൊല്ല് പഴമക്കാരാരും അങ്ങനെ മറക്കില്ല. കാരണം വിത്തെടുത്ത് വിതച്ചതും കൊയ്തതുമെല്ലാം അവരാണെങ്കിലും അതിന്റെ ഫലം അനുഭവിക്കുക ജന്മിമാരാണ്.

Onam 2024: പൂക്കളത്തിലും ജാതിയോ?  മാവേലിയെ തറ കെട്ടിയും നിലത്തും ഇരുത്തുന്ന ജാതീയത
Published: 

22 Aug 2024 17:52 PM

ഓരോ ഓണക്കാലവും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. കഴിഞ്ഞു പോയകാലം അത്ര സമ്പന്നമായിരുന്നില്ല, അല്ലെങ്കില്‍ ഓണം എന്നത് പലര്‍ക്കും കിട്ടാകനിയായിരുന്നുവെന്ന ഓര്‍പ്പെടുത്തല്‍. ഓണം എല്ലാവര്‍ക്കും ഒരുപോലെയല്ല, പല രീതിയിലാണ് ഓണം ഓരോരുത്തരെയും തേടിയെത്തുന്നത്. പണ്ട് കാലത്തുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലെ, ഓണത്തിനാണ് അവര്‍ നല്ലൊരു ഭക്ഷണം കഴിക്കുന്നതെന്ന്. വളരെ ശരിയാണല്ലെ അത്, വറുതിക്കിടയിലും ഓണത്തിന് ഒരു കൂട്ടാനും ചോറും തരപ്പെടുത്താന്‍ ശ്രമിക്കാത്തവര്‍ അന്നും വിരളമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പണിയെടുത്താലാണ് ഓണത്തിന് നന്നായൊന്ന് ഉണ്ണാന്‍ അവര്‍ക്കാകൂ.

നെല്ല് വിതച്ചതാരാ കോഴിയമ്മ, ഞാറ് നട്ടതാരാ കോഴിയമ്മ, കൊയ്തതാരാ കോഴിയമ്മ, അത് കഴിച്ചതാരാ എലി….ഈ പഴഞ്ചൊല്ല് പഴമക്കാരാരും അങ്ങനെ മറക്കില്ല. കാരണം വിത്തെടുത്ത് വിതച്ചതും കൊയ്തതുമെല്ലാം അവരാണെങ്കിലും അതിന്റെ ഫലം അനുഭവിക്കുക ജന്മിമാരാണ്. ഇത് ഒരാളുടെ മാത്രമല്ല, ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കീഴാളന്മാര്‍ മുഴുവനും അനുഭവിച്ച കാര്യമാണ്. ആ മുറിപ്പാടുകള്‍ ഇന്നും അവരുടെ മനസില്‍ നിന്ന് മായുകയില്ല.

Also Read: Onam Bumper 2024: ലോട്ടറി എടുക്കാന്‍ മറക്കല്ലേ; ഓണം ബമ്പര്‍ 25 കോടി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍

ചങ്ങമ്പുഴയുടെ വാഴക്കുല കവിത പഠിച്ചിട്ടില്ലെ, ആറ്റുനോറ്റൊരു വാഴ നട്ടു, വാഴ വെട്ടാന്‍ ജന്മിയെത്തി.

‘മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു….

കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പെര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പൂകാറ്റില്‍:
” കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..
ഒരു വാഴ വേറെ …ഞാന്‍ കൊണ്ടു പോട്ടെ !”

മലയന്‍ നടക്കുന്നു – നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !…’

ഈ കവിത പഠിച്ചവരാരും അത്ര പെട്ടെന്ന് മറക്കുകയില്ല. കാരണം ഒരു വിഭാഗം അനുഭവിച്ച കൊടുംക്രൂരതകളുടെ അവശേഷിപ്പുകളാണിതെല്ലാം. കേരളത്തില്‍ നിന്ന് ജാതി ഇല്ലാതായോ…ഏയ് ജാതി പറയുന്നത് തെറ്റാണ്. ജാതി എവിടെ എങ്കിലും ചോദിക്കാറുണ്ടോ? സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായും വിദ്യാഭ്യാസ, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായും ചോദിക്കാറുണ്ട്. ഇനി ഈ ജാതി സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണോ ഉള്ളത്? എന്നാല്‍ അല്ല, ഓണ പൂക്കളങ്ങളില്‍ വരെ ഈ ജാതിയുണ്ട്. പറഞ്ഞും പറയാതെയും ഈ ജാതീയത പൂക്കളങ്ങളിലേക്കും ഒഴുകിയെത്തുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ സംഭവമല്ല. കേരളത്തില്‍ ഓണം ആഘോഷിച്ച നാള്‍ മുതല്‍ പലതരത്തിലാണ് പൂക്കളങ്ങള്‍ ഇടുന്നത്.

പൂക്കളത്തിലുമെത്തുന്ന ജാതി

മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം-കോഴിക്കോട് ഭാഗങ്ങളില്‍ പൂക്കളമുടുന്നതിന് ഒരുപാട് പ്രത്യേകതകളുണ്ട്. ചിലയിടങ്ങളില്‍ ചിലയാളുകള്‍ തറക്കെട്ടിയാണ് പൂക്കളം ഇടുന്നത്. എന്നാല്‍ ഇത് വെറുതെ തറക്കെട്ടി ഇടുന്നതല്ല. ജാതി അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തരത്തില്‍ തറകള്‍ തീര്‍ക്കുന്നത്. താഴ്ന്ന ജാതിക്കാരായ ആളുകള്‍ ഇടുന്ന പൂക്കളമാണ് ഇത്തരത്തില്‍ തറക്കെട്ടിയിട്ടുള്ളത്. ടയറോ മര കഷ്ണങ്ങളോ വെച്ച് നല്ല ഭംഗിയില്‍ ഒരു തറയുണ്ടാക്കും. എന്നിട്ട് ഇതില്‍ ചാണകം മെഴുകിയാണ് ഇക്കൂട്ടര്‍ പൂവിടുന്നത്. ഉയര്‍ന്ന് ജാതിയില്‍ ഉള്ള ആളുകള്‍ എന്നാല്‍ തറക്കെട്ടിയല്ല പൂക്കളം തീര്‍ക്കുന്നത്.

അവര്‍ തീര്‍ക്കുന്ന പൂക്കളങ്ങള്‍ നിലത്ത് ചാണകം മെഴുകിയ ശേഷമായിരിക്കും. നിലത്ത് വെറുതെ ചാണകം മെഴുകുന്നതല്ല, അവരുടെ പൂക്കളത്തിന് തലയുണ്ടായിരിക്കും. ഇത് മാവേലിയുടെ തലയാണെന്നാണ് സങ്കല്‍പ്പം. മാവേലിയുടെ തലയില്‍ പൂവിടുന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. പിന്നീട് തിരുവോണ ദിവസത്തില്‍ പൂക്കളം അണയുന്ന രീതിയും ഇവര്‍ക്കുണ്ട്. അരിമാവ് ഉപയോഗിച്ചാണ് അണയുന്നത്. അണയുന്നതോടെ ചടങ്ങ് അവസാനിക്കുന്നില്ല. ഉത്രാട ദിനത്തില്‍ പൂക്കളത്തില്‍ വെക്കുന്ന തൃക്കാക്കരയപ്പന് അന്നേ ദിവസവും തിരുവോണ ദിവസവും അവര്‍ ഭക്ഷണം കൊടുക്കും. കൂടാതെ തിരുവോണത്തിന് നമ്മളെല്ലാം കോടിയുടുക്കുന്നത് പോലെ തൃക്കാക്കരയപ്പനെയും കോടി ഉടുപ്പിക്കുകയും ചെയ്യും.

Also Read: Onam 2024: ചിങ്ങത്തിൽ മാത്രമല്ല കന്നിയിലുമുണ്ടൊരു ഓണം….; അതാണ് ഓണാട്ടുകരക്കാരുടെ 28ാം ഓണം

മാത്രമല്ല, തിരുവോണ ദിവസം തൃക്കാക്കരയപ്പന് സമീപത്ത് വിളക്ക് വെക്കുകയും മധുരം വിളമ്പുകയും ഇളനീര്‍ വെട്ടി സമീപത്തായി വെക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ തൃക്കാക്കരയപ്പന് ഭക്ഷണം നല്‍കാതിരിക്കുന്നത് പാപമായാണ് ഇക്കൂട്ടര്‍ കണക്കാക്കുന്നത്.

ഇത്തരത്തിലുള്ള ചടങ്ങുകള്‍ ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കും. മറ്റ് പ്രദേശങ്ങളില്‍ ജാതി അടിസ്ഥാനത്തിലല്ല തറക്കെട്ടി പൂക്കളം തീര്‍ക്കുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ ഓരോരുത്തരും വിവിധ രീതികളിലാണ് ഓണം ആഘോഷിക്കുന്നത്. ഇതില്‍ ഒന്ന് നല്ലത് മറ്റൊന്ന് മോശം എന്ന് പറയാന്‍ സാധിക്കില്ല.

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്