Onam 2024: നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും സദ്യ വിട്ടൊരു കളിയില്ല; 25 കൂട്ടം വിഭവങ്ങളുമായി ബെംഗളൂരുവില്‍ ഹോട്ടലുകള്‍ റെഡി
Authentic Kerala Sadhya in Bengaluru: എക്കാലത്തെയും പോലെ ഇത്തവണയും വിഭവസമൃദ്ധമായ സദ്യ തന്നെ വിളമ്പാനുള്ള തയ്യാറെടുപ്പിലാണ് ബാംഗ്ലൂരിലെ ഹോട്ടുലകള്‍. ഓണദിവസം സദ്യ എവിടെ നിന്ന് കിട്ടുമെന്ന് തേടി അലയുന്നതിന് പകരം ഇവിടങ്ങളിലേക്ക് വന്നു നോക്കു.
ഓണം ഇതാ എത്തികഴിഞ്ഞു. പുതിയ വസ്ത്രങ്ങൾ ധരിച്ചും പൂക്കളമിട്ടും സദ്യയൊരുക്കിയും മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ചുറ്റും ഓണത്തിനോട് അനുബന്ധിച്ചുള്ള കളികളും മത്സരങ്ങളുമാണ്. വിദേശരാജ്യങ്ങളിൽ നിന്നു അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ഓണം ആഘോഷിക്കാൻ നാട്ടിലെത്താറുണ്ട്. ചുരുക്കി പറഞ്ഞാൽ ഒത്തുകൂടുന്ന ഒരു ആഘോഷം കൂടിയാണ് ഓണം. എന്നാൽ പല സാഹചര്യങ്ങൾ കൊണ്ട് നാട്ടിലെത്താൻ പറ്റാത്ത നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാലും മലയാളികൾ എവിടെ ഉണ്ടോ അവിടെ ഓണം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. നാട്ടിലെത്താൻ കഴിയാത്ത സങ്കടം മനസ്സിലുണ്ടെങ്കിലും തങ്ങൾക്ക് കഴിയാവുന്ന രൂതിയിൽ അവർ ഓണം ആഘോഷിക്കാറുണ്ട്. പൂക്കളമൊരുക്കിയും സദ്യ കഴിച്ചും കലാപരിപാടികള്‍ നടത്തിയും ഓണം കെങ്കേമമായി തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബാംഗ്ലൂരിലെ മലയാളികള്‍.
ഓണം പൂർണമാകുന്നത് ഓണസദ്യയിലൂടെയാണ്. അത് ഇല്ലെങ്കില്‍ തീർന്നു എല്ലം. നല്ല തൂശനിനയില്‍ തുമ്പ പൂ ചോറിം പത്തിരുപത് കൂട്ടം കറികളും കൂട്ടി രണ്ട് കൂട്ടം പായസും ചേർത്തൊരു പിടി പിടിച്ചില്ലെങ്കിൽ എന്തോ ഒന്ന് നഷ്ടപ്പെട്ട ഫീലാണ് . എന്നാൽ ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികൾക്ക് ഇതൊക്കെ ഒരുക്കുന്നത് കുറച്ച് പാട് തന്നെയാണ്. ഇതുകൊണ്ട് തന്നെ മിക്കപ്പോഴും കറികളുടെ എണ്ണം കുറച്ചുള്ള സദ്യയെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത് കഴിച്ചാൽ നേരത്തെ നമ്മൾ പറഞ്ഞ ആ ഫീൽ കിട്ടില്ല. പിന്നെയുള്ള ഏക വഴി സദ്യ ഓഡർ ചെയ്ത് കഴിക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിലെ പോലെ അത്ര രുചിയിൽ സദ്യ കിട്ടുമോ എന്നൊരു സംശയം മൂലം മിക്ക മലയാളികളും ഇതിൽ നിന്ന് പിൻമാറുന്നു. എന്നാൽ നല്ലൊരു ഓണസദ്യ സദ്യ ഓഡർ ചെയ്ത് കഴിച്ചാലോ. അതിനുള്ള ഹോട്ടലുകൾ പരിചയപ്പെടാം.
എക്കാലത്തെയും പോലെ ഇത്തവണയും വിഭവസമൃദ്ധമായ സദ്യ തന്നെ വിളമ്പാനുള്ള തയ്യാറെടുപ്പിലാണ് ബാംഗ്ലൂരിലെ ഹോട്ടുലകള്‍. എന്നാൽ ഇത് എവിടെ എങ്ങനെ കിട്ടുമെന്ന് ആർക്കും അത്രം വിവരം ഉണ്ടാകില്ല. ഓണദിവസം സദ്യ എവിടെ നിന്ന് കിട്ടുമെന്ന് തേടി അലയുന്നതിന് പകരം ഇവിടങ്ങളിലേക്ക് വന്നു നോക്കു. ഹോട്ടലുകളുടെ വിവരങ്ങള്‍ വിശദമായി തന്നെ അറിയാം.
Also read-Onam 2024: ഓണസദ്യയ്ക്കുള്ള ഇല തമിഴകത്തു നിന്ന്; വിലയായി കേരളം നൽകുന്നത് കോടികൾ
കേരള ഫുഡ് കോർട്ട്
HAL വിനായക നഗറിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 22 വിഭവങ്ങളാണ് ഇവിടുത്തെ ഓണസദ്യയിൽ വിളമ്പുന്നത്. ഇലയടക്കമുള്ള ഒരു സദ്യയ്ക്ക് 350 രൂപയാണ് ഈടാക്കുന്നത്. അഞ്ച് പേർക്കുള്ള ഫാമിലി പാക്കിന് 1500 രൂപയാണ് നല്‍കേണ്ടത്. ബുക്ക് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 13 ആണ്. ബുക്ക് ചെയ്താല്‍ ഞായറാഴ്ച വീട്ടില്‍ സദ്യ എത്തും. ഫോണ്‍- 8848557276
അമ്മച്ചിയുടെ കൈപുണ്യം
മുഗളൂർ അംബേദ്കർ നഗറിലെ എൻപി സ്കൂള്‍ റോഡിലാണ് ഈ ഹോട്ടലില്‍ സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബർ 14 മുതല്‍ തന്നെ ഓണസദ്യ കിട്ടും. 24 വിഭവങ്ങളോട് കൂടിയ സദ്യ ഒന്നിന് 400 രൂപയാണ് നസ്‍കേണ്ടത്. ഫോണ്‍- 9447647123, 9446379550, 9645577143
കല്ലൂസ് റെസ്റ്റോറന്റ്
ശിവാജി നഗർ കൊമേഷ്യല്‍ സ്ട്രീറ്റില് ഡിസപെൻസറി റോഡിലാണ് ഈ ഹോട്ടൽ. 299 രൂപയുടെ സദ്യയാണ് ഇവിടെ നല്‍കുക. 13 വരെയാണ് ബുക്കിങ് ചെയ്യാൻ സാധിക്കുക.
ബേക്കല്‍ റസ്റ്റോറന്‍റ്
ജെബി നഗർ മെയിൻ റോഡിലാണ് ഈ ഹോട്ടൽ. ഇവിടുത്തെ സദ്യയിൽ 25 വിഭവങ്ങളാണ് ഉള്ളത്. ഞായറാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് 4 വരെ സദ്യ ലഭിക്കും. 600 രൂപയാണ് ചെലവ്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ 50 രൂപ കിഴിവുണ്ട്. ഫോണ്‍- 8296185891, 725959147
കാലിക്കറ്റ് റസ്റ്റോറന്റ്
എംഎസ് പാളയ ഹില്‍സൈഡ് മെഡോസ് ഫീറ്റ് റോഡിലാണ് കാലിക്കറ്റ് റസ്റ്റോറന്റ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 27 വിഭവങ്ങളടങ്ങിയ സദ്യയ്ക്ക് 200 രൂപയാണ് ചെലവ്. ഫോണ്‍-9480669597
കടവ് ഷാപ്പ് കറി
എച്ച് എസ് ഐർ ലേ ഔട്ട്, സെക്ടർ 3 #48, 18 ലാണ് ഹോട്ടല്‍ ഉള്ളത്. 699 രൂപയാണ് ഇവിടെ ഒരു ഓണ സദ്യയുടെ വില. നാല് പേർക്കുള്ള സദ്യ ടേക്ക് എവേക്ക് ചാർജ് 2750 രൂപയാണ്. ഫോണ്‍- 8722928472, 9901026561
Disclaimer- ഹോട്ടലുകളുടെ കാറ്റലോഗില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സദ്യയുടെ ഗുണനിലവാരം സംബന്ധിച്ച് TV9 മലയാളത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.