Obesity: പൊണ്ണത്തടി കൂടുന്നു… ജാഗ്രത, കാരണം എന്ത്?; കുട്ടികളിലെയും മുതിർന്നവരിലെയും അമിതവണ്ണം എങ്ങനെ കുറയ്ക്കാം
How To Prevent Obesity: ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികളിലെ പൊണ്ണത്തടി നിരക്ക് ഇന്ത്യയിലാണെന്ന് വേൾഡ് ഒബെസിറ്റി ഫെഡറേഷൻ പറയുന്നു. 2021 ലെ കണക്കുകൾ പറയുന്നത് അനുസരിച്ച് നമ്മുടെ രാജ്യത്ത് 18 കോടി ജനങ്ങളെയാണ് പൊണ്ണത്തടി ബാധിച്ചിരിക്കുന്നത്. 2050 ആകുമ്പോൾ ഇത് 45 കോടിയായി വർധിക്കുമെന്നാണ് കണക്കുകൾ.

ലോകമെമ്പാടുമുള്ള മനുഷ്യരെ ഒന്നടങ്കം ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പൊണ്ണത്തടി. 2050 ഓടെ ലോകത്ത് പൊണ്ണത്തടിയൻമാരേറ്റവും കൂടുതലുള്ള രാജ്യങ്ങളായി ചൈനയും യുഎസും മാറുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 2021 ലെ കണക്കുകൾ പറയുന്നത് അനുസരിച്ച് നമ്മുടെ രാജ്യത്ത് 18 കോടി ജനങ്ങളെയാണ് പൊണ്ണത്തടി ബാധിച്ചിരിക്കുന്നത്. 2050 ആകുമ്പോൾ ഇത് 45 കോടിയായി വർധിക്കുമെന്നാണ് കണക്കുകൾ.
കുട്ടികളിലും മുതിർന്നവരിലുമടക്കം ഈ അവസ്ഥ രൂക്ഷമായികൊണ്ടിരിക്കുകയാണ്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായും കാണപ്പെടുന്നതെന്നാണ് ചില സർവേ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികളിലെ പൊണ്ണത്തടി നിരക്ക് ഇന്ത്യയിലാണെന്ന് വേൾഡ് ഒബെസിറ്റി ഫെഡറേഷൻ പറയുന്നു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ മുതിർന്നവരിലും കുട്ടികളിലും അമിതഭാരവും പൊണ്ണത്തടിയും ഇരട്ടിയായും കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ മൂന്നിരട്ടിയായുമാണ് വർദ്ധിച്ചിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി (2023) നടത്തിയ ഒരു രാജ്യവ്യാപക പഠനത്തിൽ, ഇന്ത്യയിലെ 20 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് (35 കോടി) വയറിലെ പൊണ്ണത്തടിയും, നാലിൽ ഒരാൾക്ക് (25 കോടി) പൊതുവായ പൊണ്ണത്തടിയും, അഞ്ചിൽ ഒരാൾക്ക് (21 കോടി) രക്തത്തിലെ കൊളസ്ട്രോളും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ലോകത്തിലെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും അവസ്ഥ’ റിപ്പോർട്ട് (2024), ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 55 ശതമാനം (78 കോടി) പേർക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ഏകദേശം 40 ശതമാനം ആളുകൾക്ക് മതിയായ പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും, ലോകത്തിലെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും അവസ്ഥ വ്യക്തമാക്കുന്ന 2024ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പൊണ്ണത്തടി തടയാൻ ചെയ്യേണ്ടത്
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ: സംസ്കരിച്ച ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
പഞ്ചസാരയുടെ ഉപയോഗം: പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, മറ്റ് ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കുക. കുട്ടികളിൽ മുതിർന്നവരിലും ഒരുപോലെ കുറയ്ക്കേണ്ട ഒന്നാണിത്.
അമിത ഭക്ഷണം: നിങ്ങൾ എത്രമാത്രം കഴിക്കുന്നുവെന്ന് അടയാളപ്പെടുത്തി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണം കഴിക്കുക: ഭക്ഷണം ഒഴിവാക്കരുത്, കാരണം ഇത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കിയേക്കാം.
ജലാംശം : ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.
സമീകൃതാഹാരം: ആരോഗ്യകരമായ ശരീരഭാരത്തിനായി സമീകൃതാഹാര പാലിക്കുക.
വ്യായാമം: ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ശീലമാക്കുക. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് തുടങ്ങിയവ ഉൾപ്പെടുത്താം. കുട്ടികൾക്ക്, ദിവസവും കുറഞ്ഞത് 60 മിനിറ്റ് വ്യായാമത്തിൽ ഏർപ്പെടാം.
ഉറക്കം; ഒരു ദിവസം കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.