ഡയറ്റിൽ ഉൾപ്പെടുത്താം നട്സും ഡ്രൈ ഫ്രൂട്ട്സുകളും; അറിയാം ഇവയുടെ ഗുണങ്ങളെക്കുറിച്ച് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ഡയറ്റിൽ ഉൾപ്പെടുത്താം നട്സും ഡ്രൈ ഫ്രൂട്ട്സുകളും; അറിയാം ഇവയുടെ ഗുണങ്ങളെക്കുറിച്ച്

Published: 

13 Apr 2024 15:28 PM

ദിവസവും നട്സും ഡ്രൈ ഫ്രൂട്ട്സുകളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയതാണ് ഇവ. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി ഇവയെ കണക്കാക്കപ്പെടുന്നു.

1 / 6ബദാം:

ബദാം: ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ശ്വാസകോശത്തിൻറെയും ഹൃദയത്തിൻറെയും ആരോഗ്യത്തിനും വളരെ നല്ലതാണ്.

2 / 6

വാൾനട്സ്: ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ, പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, മിനറലുകൾ തുടങ്ങിയവ അടങ്ങിയ വാൾനട്സ് തലച്ചോറിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

3 / 6

ഈന്തപ്പഴം: ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഈന്തപ്പഴം രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് ദഹനം എളുപ്പമാകാനും ശരീരത്തിൽ ഇരുമ്പിൻറെ അംശം കൂടാനും വിളർച്ചയെ തടയാനും സഹായിക്കും.

4 / 6

കശുവണ്ടി: ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

5 / 6

ഉണക്കമുന്തിരി: വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ കൂടും.

6 / 6

അത്തിപ്പഴം: കുതിർത്ത അത്തിപ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം