Nita Ambani: മരുമക്കൾക്ക് നിത അംബാനി നൽകിയ സമ്മാനം കണ്ടോ? വില കേട്ടാല്‍ ഞെട്ടിപോകും….!
Nita Ambani's Wedding Gift to Daughter in laws: ഇപ്പോഴിതാ നിത അംബാനി തന്റെ മരുമക്കളായ ശ്ലോക മേത്തയ്ക്കും,രാധിക മര്‍ച്ചന്റിനും നല്‍കിയ സമ്മാനങ്ങളെ കുറിച്ചും അതിന്റെ വിലയെ കുറിച്ചുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആളുകൾക്ക്
ഏറെ താൽപര്യമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും മക്കളുടെയും മരുമക്കളുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നിത അംബാനി തന്റെ മരുമക്കളായ ശ്ലോക മേത്തയ്ക്കും,രാധിക മര്‍ച്ചന്റിനും നല്‍കിയ സമ്മാനങ്ങളെ കുറിച്ചും അതിന്റെ വിലയെ കുറിച്ചുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ ഭാര്യയാണ് ശ്ലോക മേത്ത. 2019 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ആഭരണങ്ങളോടുള്ള നിത അംബാനിയുടെ ഇഷ്ടം പ്രകടമാക്കിക്കൊണ്ട്, അവര്‍ ശ്ലോക മേത്തയ്ക്ക് 451 കോടി രൂപ വിലമതിക്കുന്ന ഒരു അതിമനോഹരമായ മൗവാസ് എല്‍’ഇന്‍കംപാരബിള്‍ നെക്ലേസ് ആണ് സമ്മാനമായി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 91 വജ്രങ്ങളും 407.48 കാരറ്റ് മഞ്ഞ വജ്രവും , 229.52 കാരറ്റ് വെളുത്ത വജ്രത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും ,18 കാരറ്റ് റോസ് ഗോള്‍ഡ് കൊണ്ടും പണിതതാണ്. ഈ അതിമനോഹരമായ നെക്ലേസ് ,2013 ല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നെക്ലേസ് ആയി കാണക്കാകുന്നു.
നിതാ അംബാനിയുടെ രണ്ടാമത്തെ മകനാണ് അനന്ത് അംബാനി.അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹവും പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖർ വരെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കായി മുകേഷ് അംബാനിയും നിത അംബാനിയും ദുബായില്‍ ഒരു ആഡംബര വില്ലയാണ് സമ്മാനിച്ചത്. പാം ജുമൈറ ഏരിയയിലെ ഒരു വില്ലയാണ് മുകേഷ് അംബാനിയും നിത അംബാനിയും അവര്‍ക്ക് സമ്മാനിച്ചത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം 640 കോടി രൂപ വിലമതിക്കുന്ന ബീച്ച് സൈഡ് വസതിയാണിത്. 10 കിടപ്പുമുറികള്‍, ഇറ്റാലിയന്‍ മാര്‍ബിള്‍ ആര്‍ട്ട്വര്‍ക്ക് ചെയ്ത മുറികള്‍, പൂള്‍ എന്നിവയും വില്ലയുടെ മറ്റൊരു പ്രത്യേകതയാണ്.