Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?

Nipah Virus Symptoms and Causes: വേണ്ടത്ര സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന വെള്ളമോ വവ്വാല്‍ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെ ഈ രോഗം മനുഷ്യരിലേക്കെത്തും.

Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ?  രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
Updated On: 

21 Jul 2024 14:50 PM

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധയുണ്ടാകാന്‍ പോകുന്നുവെന്നതിന്റെ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്താണ് നിപ വൈറസ് ബാധയെന്നും എങ്ങനെയാണ് രോഗം പകരുന്നതെന്നും തുടങ്ങിയ നിരവധി സംശയങ്ങള്‍ ആളുകളില്‍ ഉടലെടുത്തുകഴിഞ്ഞു. നിപ രോഗബാധയെ കുറിച്ച് വിശദമായി തന്നെ പരിശോധിക്കാം.

എന്താണ് നിപ?

ഹെനിപാ വൈറസ് ജീനസില്‍ ഉള്‍പ്പെടുന്ന നിപ വൈറസ് പാരാമിക്‌സ് വൈറിഡേ ഫാമിലിയിലെ ഒരംഗമാണ്. മാത്രമല്ല, ഇതൊരു ആര്‍എന്‍എ വൈറസ് കൂടിയാണ്. നിപ രോഗബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും ഈ രോഗം അതിവേഗം പകരും. വേണ്ടത്ര സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന വെള്ളമോ വവ്വാല്‍ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെ ഈ രോഗം മനുഷ്യരിലേക്കെത്തും.

Also Read: Budget 2024: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരി​ഗണനയിൽ

രോഗ ലക്ഷണങ്ങള്‍

  1. പനിയും ശരീര വേദനയും
  2. ക്ഷീണം
  3. ചുമ
  4. തൊണ്ട വേദന

ഇതെല്ലാമാണ് പ്രാരംഭ ലക്ഷണങ്ങള്‍, എന്നാല്‍…

  1. ഛര്‍ദി
  2. സ്ഥലകാല ബോധമില്ലായ്മ
  3. മാനസിക വിഭ്രാന്തി
  4. അപസ്മാരം
  5. ബോധക്ഷയം
  6. ശ്വാസതടസം

എന്നിവ രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ഉണ്ടാകും. വേണ്ട ചികിത്സ തക്കതായ സമയത്ത് തന്നെ ലഭിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

സ്ഥിരീകരണം

രോഗാണുക്കള്‍ ശരീരത്തിലെത്തി നാല് മുതല്‍ 21 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം, നട്ടെല്ലില്‍ നിന്നുള്ള സ്രവം എന്നിവ കുത്തിയെടുത്താണ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക.

Also Read: Nipah Virus: സംസ്ഥാനത്ത്‌ വീണ്ടും നിപ? പതിനാലുകാരന്റെ സ്രവം പരിശോധനയ്ക്കയച്ചു

മുന്‍കരുതലുകള്‍

  1. എന്‍95 മാസ്‌ക് ഉപയോഗിക്കുക
  2. സാമൂഹിക അകലം പാലിക്കാം
  3. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
  4. നിലത്ത് വീണതും ഏതെങ്കിലും ജീവികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്.
  5. വവ്വാലുകള്‍ ഉള്ള പ്രദേശങ്ങളില്‍ നിന്നുള്ള തെങ്ങ്, പന എന്നിവയില്‍ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
  6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക
  7. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് എങ്ങനെ പകരും?

  1. കൃത്യമായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗികളെ പരിചരിക്കുന്നതിലൂടെ
  2. രോഗികളുടെ സ്രവങ്ങളില്‍ നിന്നും
  3. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ
  4. രോഗികളെ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സന്ദര്‍ശിക്കുന്നതിലൂടെ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു