Smoking Habit: ഒരു വർഷം പുകവലിക്കാൻ വേണ്ടത് ആറ് ലീവ്: ജോലി സമയത്തെ പുകവലിക്കാർ അറിയാൻ

Employee Smoking Hours: പ്രൊഫഷണൽ സമ്മർദ്ദം ജീവനക്കാരുടെ സിഗരറ്റിന്‍റെ ഉപഭോഗം വർദ്ധിപ്പിക്കുന്നെന്നാണ് പഠനത്തിൽ മൂന്നിൽ രണ്ട് വിഭാഗവും അഭിപ്രായപ്പെടുന്നത്, ഒരു വർഷത്തെ പുകവലി ഇടവേള കണക്കാക്കിയാൽ അത് ശരാശരി ആറ് ദിവസത്തെ വാർഷിക അവധിക്ക് തുല്യം

Smoking Habit: ഒരു വർഷം പുകവലിക്കാൻ വേണ്ടത് ആറ് ലീവ്: ജോലി സമയത്തെ പുകവലിക്കാർ അറിയാൻ

Smoking Habits | Freepik

Published: 

17 Jul 2024 20:15 PM

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാർക്കും അറിയാം . എന്നാല്‍ ഈ യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ ഓരോ ദിവസവും സിഗരറ്റുകള്‍ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. ഇത് സംബന്ധിച്ച ചില രസകരമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്

പുകവലിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത് ജോലി സമയത്ത് പുകവലിക്കാനായി ഇടവേള എടുക്കുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ ജനറേഷൻ-Z എന്ന പേരിൽ അറിയപ്പെടുന്നവരാണ്. 1997 നും 2012 നും ഇടയിൽ ജനിച്ചവരെയാണ് ജനറേഷൻ ഇസഡ് എന്ന് അറിയപ്പെടുന്നത്.

ALSO READ: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

യു കെ ആസ്ഥാനമായുള്ളൊരു സ്ഥാപനം നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഈ നിരീക്ഷണം. ജോലി സമയത്ത് ജീവനക്കാർ അനധികൃതമായി ഇടവേളകൾ കണ്ടെത്തി പുകവലിക്കാറുണ്ടെന്നും, ഇവരുടെ ഒരു വർഷത്തെ പുകവലി ഇടവേളകൾ കണക്കാക്കിയാൽ അത് ശരാശരി ആറ് ദിവസത്തെ വാർഷിക അവധിക്ക് തുല്യമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. പുകവലിയും ജോലി സ്ഥലത്തെ സമ്മർദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനത്തില്‍ അന്വേഷിക്കുന്നുണ്ട്.

പ്രൊഫഷണൽ സമ്മർദ്ദം ജീവനക്കാരുടെ സിഗരറ്റിന്‍റെ ഉപഭോഗം വർദ്ധിപ്പിക്കുന്നെന്നാണ് പഠനത്തിൽ മൂന്നിൽ രണ്ട് വിഭാഗവും അഭിപ്രായപ്പെടുന്നത് . ജോലി സ്ഥലത്തെ പുകവലിക്ക് കാരണമാകുന്ന അഞ്ച് പ്രധാന കാരണങ്ങളായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത് സ്‌ട്രെസ്, ഉത്കണ്ഠ, പ്രകോപനപരമായ പെരുമാറ്റങ്ങൾ, സാമൂഹിക അന്തരീക്ഷം, ശീലം എന്നിവയാണ്. ജീവനക്കാരിൽ പുകവലി ശീലം കൂടുതലായി കാണപ്പെടുന്ന അഞ്ച് തൊഴിലുകൾ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, സോഷ്യൽ കെയർ, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്‍റ് എന്നിവയാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

 

 

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ