Healthy Drinks: ദഹനക്കേട് അകറ്റാൻ ഈ പാനീയങ്ങൾ പതിവാക്കാം
Natural drinks to Calm an Upset Stomach: വയറ്റിലെ അസ്വസ്ഥതകൾ കൂടുതലും ദഹന പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അത്തരത്തിൽ, ദഹനക്കേട് അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പാനീയങ്ങൾ നോക്കാം.

വയറ്റിലെ അസ്വസ്ഥതയാണോ പ്രശ്നം? ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. എന്നാൽ, വലിയ രോഗങ്ങളുടെ ലക്ഷണം ആവണമെന്നില്ല. ചിലപ്പോൾ ഇത് വന്ന് അൽപ നേരം കഴിഞ്ഞതും മാറാം. ഇത്തരം അസ്വസ്ഥതകൾ കൂടുതലും ദഹന പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ദഹനം മെച്ചപ്പെടുത്തേണ്ടതും കുടലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. അതിനായി ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അത്തരത്തിൽ ദഹനക്കേട് അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പാനീയങ്ങൾ നോക്കാം.
1. പെപ്പർമിന്റ് ടീ
ഈ പട്ടികയിൽ ആദ്യം വരുന്നത് പെപ്പർമിന്റ് ടീ ആണ്. ഇതിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. അതിന് പുറമെ ആന്റി – ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഇവ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
2. കറ്റാർ വാഴ ജ്യൂസ്
മുഖത്തും മുടിയിലും മറ്റും പുരട്ടാൻ മാത്രമല്ല ജ്യൂസ് അടിച്ച് കുടിക്കാനും കറ്റാർവാഴ മികച്ചതാണ്. നെഞ്ചെരിച്ചിൽ, ഓക്കാനം, ഛർദ്ദി, തുടങ്ങിയവ അകറ്റി നിർത്താൻ ഇത് സഹായിക്കും. അതിനാൽ, കറ്റാർവാഴ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.
3. ഇഞ്ചി ചായ
ഇഞ്ചി ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്. ഇതിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത് വയറ്റിലെ അസ്വസ്ഥതയെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനുമെല്ലാം സഹായിക്കുന്നു.
4. തൈര്
പ്രോബയോട്ടിക്ക് ഭക്ഷണമായ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.
ALSO READ: തേങ്ങാവെള്ളമോ നാരങ്ങാവെള്ളമോ?: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്
5. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ കൊണ്ട് സമ്പുഷ്ടമായ ഗ്രീൻ ടീ പതിവായി കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ അകറ്റി നിർത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
6. മഞ്ഞള്‍ പാല്‍
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. അതിനാൽ ഇവ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അസ്ഥയെ തടയാൻ സഹായിക്കും. അതുപോലെ തന്നെ ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
7. ബീറ്റ്റൂട്ട് ജ്യൂസ്
ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ദഹനത്തിന് ഏറെ നല്ലതാണ്. കൂടാതെ, കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.