5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National Sardines Day 2024: നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ

History Of National Sardines Day: ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറകൂടെയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് മത്തി വളരെ നല്ലതാണ്. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോൾ സസ്യേതര ഭക്ഷ്യവസ്തുക്കളിൽ മുൻപന്തിയിലാണ് മത്തി.

National Sardines Day 2024: നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ
മത്തി (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 24 Nov 2024 11:29 AM

മീൻകറിയില്ലാതെ ഉച്ചയൂണ് മലയാളികൾക്ക് അല്പം ബുദ്ധിമുട്ടാണ്. അതും മത്തിയാണെങ്കിൽ ബഹുകേമം. ‘മത്തി’യെന്നും ചിലയിടങ്ങളിൽ ‘ചാള’യെന്നും അറിയപ്പെടുന്ന മീൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വറുത്തും തേങ്ങയരച്ച് വെച്ചും മുളകിട്ടും പൊള്ളിച്ചും ഒക്കെ മത്തി കഴിക്കാൻ നമുക്കിഷ്ടമാണ്. എന്നാൽ, മീനുകളിൽ ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നായതിനാൽ മത്തിയുടെ പ്രസക്തി വളരെ വലുതാണ്.

സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമീകൃതവുമായ ഒരു മെനു തയ്യാറാക്കുക അത്ര എളുപ്പമല്ല. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കണ്ടു വരുന്നത്. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറകൂടെയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് മത്തി വളരെ നല്ലതാണ്. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോൾ സസ്യേതര ഭക്ഷ്യവസ്തുക്കളിൽ മുൻപന്തിയിലാണ് മത്തി.

മത്തിയുടെ ചരിത്രം

മത്തിയുടെ ഇംഗ്ലീഷ് പേര് ‘സാർഡീൻ’ എന്നാണ്. ഇറ്റലിക്ക് സമീപമുള്ള ‘സാർഡീന’ എന്ന ദ്വീപിന്റെ പേരിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്. ഈ ദ്വീപിന് ചുറ്റുമുള്ള കടലിൽ മത്തിയുടെ ശേഖരം വൻതോതിൽ എല്ലായ്‌പ്പോഴും കണ്ടുവരുന്നതാണ് മത്തിക്ക് ‘സാർഡീൻ’ എന്ന പേര് വന്നത്. ആഗോളതലത്തിൽ ഈ ചെറു മത്സ്യത്തിനുള്ള ജനപ്രീതി ലഭിക്കാൻ ഒരു പരിധിവരെ നെപ്പോളിയൻ ചക്രവർത്തി കാരണമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ടിന്നിലടച്ച മത്തിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ആദ്യമായി ടിന്നിലടച്ചു സൂക്ഷിക്കപ്പെട്ട മത്സ്യവും മത്തിയാണെന്നും പല റിപ്പോർട്ടുകളും പറുയുന്നു. മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ് അറ്റ്‌ലാന്റിക് സമുദ്രവും പസഫിക് സമുദ്രവും.

മത്തിയുടെ ഔഷധഗുണം

മത്തിയുടെ ഗുണങ്ങൾ പറയുമ്പോൾ ആദ്യം പറയേണ്ടത് ‘ഒമേഗ3’ ഫാറ്റി ആസിഡിനെപറ്റിയാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം, കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തമായ ഒന്നാണ്. മത്തിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നല്ല രീതിയിൽ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ട്രൈ ഗ്ലിസറൈഡുകളുടെ അളവും രക്തസമ്മർദവും കുറയ്ക്കാനും ഒമേഗ3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം നിലനിർത്തുന്നതിലും ഇതിന് വലിയ പങ്കുണ്ട്.

പ്രോട്ടീൻ

ശരീരകോശങ്ങളുടെ വളർച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീൻ മത്തിയിൽ ആവശ്യത്തിലേറെ അടങ്ങിയിട്ടുണ്ട്. അതേസമയം, കാർബോഹൈഡ്രേറ്റിന്റെ സാന്നിധ്യം തീർത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നണ് മത്തി. ശരാശരി ഉപഭോഗത്തിൽ ഒരുനേരം 37 ഗ്രാം പ്രോട്ടീൻ മത്തിയിൽ നിന്ന് കിട്ടുന്നതായാണ് കണക്ക്.