5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National Cancer Awareness Day 2024 : കൃത്യസമയത്ത് പരിശോധന നടത്തേണ്ടത് അനിവാര്യം; ക്യാൻസറിനെ തടയാൻ ഒരുമിച്ച് നിൽക്കാം

National Cancer Awareness Day 2024 Importance Of Timely Screening : നാളെ, അതായത് നവംബർ ഏഴ് വ്യാഴ്ചയാണ് ദേശീയ ക്യാൻസർ അവേർനസ് ദിവസം. എത്രയും വേഗം രോഗം കണ്ടെത്തുക എന്നതാണ് ക്യാൻസറിൻ്റെ ചികിത്സയിൽ ഏറെ നിർണായകം.

National Cancer Awareness Day 2024 : കൃത്യസമയത്ത് പരിശോധന നടത്തേണ്ടത് അനിവാര്യം; ക്യാൻസറിനെ തടയാൻ ഒരുമിച്ച് നിൽക്കാം
ക്യാൻസർ അവേർനസ് (Image Credits - Bevan Goldswain/Getty Images)
abdul-basith
Abdul Basith | Published: 06 Nov 2024 19:50 PM

ദേശീയ അർബുദാവബോധ ദിനം നവംബർ ഏഴിനാണ്. അതായത് നാളെ, വ്യാഴാഴ്ച. ദിവസേന നിരവധി ജീവനെടുക്കുന്ന അസുഖമാണ് അർബുദം. അർബുദാസുഖത്തിൻ്റെ കാര്യത്തിൽ കൃത്യസമയത്ത് പരിശോധന നടത്തി അസുഖം കണ്ടെത്തുകയെന്നത് വളരെ നിർണായകമാണ്. നേരത്തെ അസുഖം കണ്ടെത്തുന്നത് ചികിത്സയെ സഹായിക്കും. ഇത് രോഗിയുടെ ജീവൻ രക്ഷിക്കുന്നതിലും നിർണായകമാവും.

ക്യാൻസറിൻ്റെ ലക്ഷണങ്ങൾ ഇവ :

പെട്ടെന്നുള്ള ഭാരനഷ്ടം
പെട്ടെന്നുള്ള ഭാരനഷ്ടം ക്യാൻസറിൻ്റെ ലക്ഷണമായേക്കാം. ഡയറ്റോ, പതിവുകളോ മാറ്റാതെ പെട്ടെന്ന് അഞ്ച് കിലോയിലധികം ഭാരം കുറയുന്നത് ശ്രദ്ധിക്കണം. ഇത് വയറ്റിലോ പാൻക്രിയാസിലോ ശ്വാസകോശത്തിലോ ഉള്ള ക്യാൻസർ കാരണമാവും. പെട്ടെന്ന് ഭാരം കുറഞ്ഞാൽ ഡോക്ടറെ കാണണം.

തുടർച്ചയായ ക്ഷീണം
ക്ഷീണം തോന്നുക സാധാരണയാണെങ്കിലും തുടർച്ചയായ, കടുത്ത ക്ഷീണം തോന്നുന്നത് നല്ല ലക്ഷണമല്ല. വിശ്രമിച്ചാലും ക്ഷീണം തോന്നുന്നത് ലുക്കീമിയ, കോളൻ ക്യാൻസറുകളുടെ ലക്ഷണമാവാം. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ക്ഷീണമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം.

തുടർച്ചയായ വേദന
ഒരു പ്രദേശത്ത് തുടർച്ചയായി അനുഭവപ്പെടുന്ന വേദനയും ക്യാൻസറിൻ്റെ ലക്ഷണമായേക്കാം. സാധാരണ വേദനസംഹാരികളോട് പ്രതികരിക്കാത്ത, വർധിച്ചുവരുന്ന വേദന പരിശോധിക്കപ്പെടണം. തുടർച്ചയായ ബാക്ക് പെയിനും തലവേദനയും ബോൺ ക്യാൻസറിൻ്റെയോ ബ്രെയിൻ ക്യാൻസറിൻ്റെയോ ലക്ഷണമാവാനിടയുണ്ട്. ഇത് ഉടൻ പരിശോധിക്കണം.

അസാധാരണ മുഴയോ വീക്കമോ
ക്യാൻസറിൻ്റെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു ലക്ഷണമാണ് ഇത്. മാറിടങ്ങളിലോ കഴുത്തിലോ കക്ഷത്തിലോ ഒക്കെ ഉണ്ടാവുന്ന അസാധാരണ മുഴകൾ ശ്രദ്ധിക്കണം. എല്ലാ മുഴകളും ക്യാൻസർ ആവണമെന്നില്ല. എന്നാൽ, വലിപ്പമോ രൂപമോ രീതിയോ മാറുന്ന മുഴകൾ പരിശോധിക്കണം.

Also Read : Skin Care Tips: മുഖത്തെ ചുളിവുകള്‍ മാറ്റാം ഒപ്പം തിളക്കവും വര്‍ധിക്കും; വഴി എളുപ്പമാണ്‌

ചർമ്മത്തിലെ മാറ്റങ്ങൾ
ചർമ്മത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചും ക്യാൻസറിനുള്ള സാധ്യത മനസിലാക്കാം. ഡാർക്ക് സ്പോട്ടുകൾ, അസാധാരണമായ റെഡ്നസ്, മഞ്ഞപ്പ് ഇവയൊക്കെ സ്കിൻ ക്യാൻസറിന് കാരണമാവാം. നിറമോ വലിപ്പമോ മാറുന്ന കാക്കപ്പുള്ളി മെലനോമയാവാനുള്ള സാധ്യതയുണ്ട്. ഇടക്കിടെ ചർമ്മ പരിശോധന നടത്തിയാൽ ഇത് കൃത്യമായി അറിയാനാവും.

തുടർച്ചയായ ചുമയും തൊണ്ടയടപ്പും
തുടർച്ചയായ ചുമയും തൊണ്ടയടപ്പും ശ്രദ്ധിക്കണം. ഇത് ശ്വാസകോശത്തിലോ തൊണ്ടയിലോ ഉള്ള ക്യാൻസറിൻ്റെ ലക്ഷണമാവാൻ സാധ്യതയുണ്ട്. രക്തം തുപ്പുന്ന ചുമയാണെങ്കിൽ വളരെ ശ്രദ്ധിക്കണം. ചുമ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാമെങ്കിലും ആഴ്ചകളോളം നീണ്ടുനിന്നാൽ ഡോക്ടറെ കാണണം.

ദഹനപ്രശ്നങ്ങൾ
ദഹനപ്രശ്നങ്ങൾ പരിശോധിച്ചും ക്യാൻസറുണ്ടോ എന്ന് മനസ്സിലാക്കാം. മലവിസർജനത്തിലുണ്ടാവുന്ന മാറ്റങ്ങൾ നിസ്സാരമാക്കി എടുക്കരുത്. ഇടയ്ക്കിടെയുണ്ടാവുന്ന മലബന്ധം, വയറിളക്കം, മലത്തിലെ രക്തം, മാറാത്ത വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ വയറ്റിലെയോ വൻകുടലിലെയോ ക്യാൻസറാവാം. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഡോക്ടറെ കണ്ട് പരിശോധിക്കണം.

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങുമ്പോൾ വേദനയുണ്ടാവുന്നതോ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയിരിക്കുന്നതായോ തോന്നുന്നുണ്ടെങ്കിൽ അത് തൊണ്ടയിലെ ക്യാൻസറിൻ്റെ ലക്ഷണമാവാം. വയറ്റിലെയും അന്നനാളത്തിലെയും ക്യാൻസറുമാവാം. ഈ ലക്ഷണങ്ങൾ മാറുന്നെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണണം.