5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National Cancer Awareness Day 2024: പോരാട്ടങ്ങൾക്ക് കരുത്തേകി പതറാതെ മുന്നോട്ട്; നവംബർ 7 ദേശീയ കാൻസർ ബോധവത്കരണ ദിനം

Cancer Awareness: വൈകിയുള്ള രോഗനിർണയവും ശരിയായ ചികിത്സ നൽകാത്തതുമാണ് കാൻസർ മൂലമുള്ള മരണം വർദ്ധിക്കാൻ കാരണം. കാൻസറിനെ കുറിച്ച് വ്യക്തമായ ധാരണ ഓരോ വ്യക്തിയുടെ ഉള്ളിലും ഉണ്ടായിരിക്കണം.

National Cancer Awareness Day 2024: പോരാട്ടങ്ങൾക്ക് കരുത്തേകി പതറാതെ മുന്നോട്ട്; നവംബർ 7 ദേശീയ കാൻസർ ബോധവത്കരണ ദിനം
Cancer Awareness Day(Image Credits: Getty Images/ MicroStockHub)
athira-ajithkumar
Athira CA | Published: 06 Nov 2024 23:15 PM

കാൻസറിനെതിരായ പോരാട്ടങ്ങൾക്ക് കരുത്ത് പകരാനായി വീണ്ടുമൊരു കാൻസർ ബോധവത്കരണ ദിനമെത്തുകയാണ്. കണ്ടെത്താൻ വെെകിയത് കൊണ്ട് മാത്രം ​രോ​ഗം അറിയുന്ന മാത്രയാലി‍ൽ തന്നെ സമയം വെെകിപ്പോയെന്ന് കേൾക്കേണ്ടി വരുന്നവർ, തിരിച്ചറിഞ്ഞിട്ടും ചെലവ് താങ്ങാനാവാത്തത് മൂലം വേദന കടിച്ചമർത്തി കഴിയേണ്ടി വരുന്നവർ. എല്ലാം ഭേ​​ദമായാലും ആരുടെയൊക്കെയോ പേടി കൊണ്ട് സാധാരണ ജീവിതം നിഷേധിക്കപ്പെടുന്നവർ… ​ചുറ്റിലും എത്രയോ കാഴ്ചകൾ. ശരീരത്തിലെ കോശങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയാണ് കാൻസർ.

രോ​ഗം കാൻസറെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്ന മുൻവിധികൾ, ​രോ​ഗം ഭേദമാകില്ല, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരും എന്നുമുൾപ്പെടെയുള്ള മിഥ്യധാരണങ്ങൾ ഇന്നും സമൂഹ‍ത്തിൽ മുഴങ്ങുന്നുണ്ട്. ഇത്തരം ധാരണങ്ങളെ പൊളിച്ചെഴുതി കൊണ്ട് കാൻസറിനെ കുറിച്ച് വ്യക്തവും കൃത്യവുമായ അവബോധം സൃഷ്ടിക്കുക എന്നത് ദേശീയ കാൻസർ അവബോധ ദിനത്തിന്റെ അനിവാര്യതയാണ്. കാൻസറിനെ ചെറുക്കുന്നതിനായി നേരത്തെ ​രോ​ഗനിർണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ദേശീയ കാൻസർ ബോധവത്കരണ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും നവംബർ 7-നാണ് നാം ദേശീയ കാൻസർ അവബോധ ദിനം ആചരിക്കുന്നത്.

വൈകിയുള്ള രോഗനിർണയവും ശരിയായ ചികിത്സ നൽകാത്തതുമാണ് കാൻസർ മൂലമുള്ള മരണനിരക്ക് വർദ്ധിക്കാൻ കാരണം. കാൻസറിനെ കുറിച്ച് വ്യക്തമായ ധാരണ ഓരോ പൗരന്റെ ഉള്ളിലും ഉണ്ടായിരിക്കണം. ശരീരത്തിലെ മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. വായിലെ വെളുത്തപാടുകൾ, പുകവലിക്കുന്നവരിലെ ഒച്ചയടപ്പും വരണ്ട ചുമയും, അസാധാരണമായ രക്തസ്രാവം എന്നിവയെല്ലാം കാൻസറിന് കാരണമായേക്കാം. 50 -വയസ് കഴിഞ്ഞവരിൽ ഈ രോ​ഗലക്ഷണം പ്രകടമാണെങ്കിൽ ചികിത്സ തേടണം. സ്തനങ്ങളിലെ തടിപ്പുകൾ, നിപ്പിളിലെ ഡിസ്ചാർജ്, കക്ഷത്തിലെ കഴലകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ സ്ത്രീകളും ചികിത്സ തേടണം.

ജീനുകളിൽ വരുന്ന മാറ്റമാണ് കാൻസറിന്റെ പ്രധാനകാരണം. ഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവയെല്ലാം കാൻസറിന് കാരണമാകുന്നു. കോശങ്ങളിലെ ജീനുകളിലാണ് മാറ്റങ്ങൾ പ്രകടമാകുന്നത്. കൃത്യസമയത്ത് രോ​ഗനിർണ്ണയം നടത്താൻ സാധിക്കാത്തതുകൊണ്ടാണ് പലരോഗികളും മരണത്തിന് കീഴടങ്ങുന്നത്. രോ​ഗം കാൻസറെങ്കിൽ തിരിച്ചുവരലില്ലെന്ന മുൻവിധികളെ മാറ്റി ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ വിജയകഥകൾ നമുക്ക് ചുറ്റുമുണ്ട്. അവസാന നിമിഷം വരെ പോരാടി കടന്നു പോയവരുടെ അനുഭവങ്ങളുമുണ്ട്. ​ കാൻസർ വന്നാൽ മരണത്തിന് കീഴടങ്ങുമെന്ന അശരീരി ഇന്നും നമുക്ക് ചുറ്റുമുണ്ട്. പക്ഷേ പറച്ചിലുകൾ തെറ്റാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്.

നേരത്തെ കണ്ടുപിടിക്കുകയും നല്ല ചികിത്സ ഉറപ്പുവരുത്തുകയും ചെയ്താൽ രോഗിയെ രക്ഷിക്കാനാവും. രോഗലക്ഷണങ്ങളെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്. കാൻസർ രോ​ഗികളാകാൻ സാധ്യതയുള്ളവരിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ നേരത്തെ പരിശോധിച്ച് കണ്ടുപിടിക്കാനുള്ള സംവിധാനമാണ് കാൻസർ സ്ക്രീനിം​ഗ്. തുടക്കത്തിലെ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാം. സ്തനാർബുദം, വായിലെ കാൻസർ, കുടലിലെ കാൻസർ എന്നിവ നേരത്തെ തിരിച്ചറിയാൻ സാധിക്കും.

മാമോഗ്രാഫിയിലൂടെയാണ് രോഗം തിരിച്ചറിയാൻ കഴിയുക. 35 വയസുകഴിഞ്ഞ സ്ത്രീകൾ രണ്ടു വർഷത്തിലൊരിക്കലെങ്കിലും മാമോഗ്രാഫി ചെയ്യാണം. കുടലിലുണ്ടാകുന്ന കാൻസർ തിരിച്ചറിയാൻ കൊളണോസ്കോപ്പി പരിശോധനയ്ക്ക് വിധേയരാകണം. ഇതിലൂടെ ഡോക്ടർക്ക് കുടലിന്റെയും മലദ്വാരത്തിന്റെയും അകത്ത് മുഴകളുണ്ടോ തിരിച്ചറിയാൻ സാധിക്കും. ക്യാമറ ഘടിപ്പിച്ച പ്രത്യേക ട്യൂബ് മലദ്വാരത്തിലൂടെ കടത്തിയുള്ള പരിശോധനയാണിത്. മറ്റൊരു പരിശോധന ബയോപ്സിയാണ്. ബയോപ്സിയിൽ കോശങ്ങൾ മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്നു. രോ​ഗ നിർണ്ണയത്തിനും ചികിത്സാ രീതിക്കും ഇത് സഹായകരമാണ്.

ഗർഭാശയത്തിലെ കോശങ്ങൾ സ്പാച്ചുല കൊണ്ട് ശേഖരിച്ച് ചില്ല് കഷ്ണത്തിൽ പരത്തി കെമിക്കൽ റീ ഏജന്റുകളിലൂടെ നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഈ രീതിയിലൂടെ മാറ്റങ്ങൾ കണ്ടു പിടിക്കുന്ന രീതിയാണ് പാപ് സ്മിയർ ടെസ്റ്റ്. 10 വർഷം കഴിഞ്ഞ് കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് ഇതിലൂടെ മനസിലാക്കി ചികിത്സിക്കാം. എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിം​ഗ്, എംആർഐ സ്കാനിം​ഗ്, സിടി സ്കാൻ തുടങ്ങിയവയിലൂടെയും കാൻസർ കണ്ടെത്താം. കൃത്യമായ ജീവിത ശൈലിയിലൂടെയും ഭക്ഷണരീതികളിലൂടെയും ഒരു പരിധി വരെ കാൻസറിനെ തോൽപ്പിക്കാം. തുടക്കത്തിൽ രോ​ഗനിർണയം നടത്തിയാൽ പൂർണമായും ചികിത്സിച്ച് ദേഭമാകാവുന്ന രീതിയിലേക്ക് നമ്മുടെ ആരോ​ഗ്യ രം​ഗവും വളർന്നു കഴിഞ്ഞു.

Latest News