5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NabiDinam 2024: പ്രവാചകന്റെ ജന്മദിന സ്മരണയിൽ ഇന്ന് നബി ദിനം

Nabidinam 2024: മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ നബി ദിനവും നൽകുന്നത്.

NabiDinam 2024:  പ്രവാചകന്റെ ജന്മദിന സ്മരണയിൽ ഇന്ന് നബി ദിനം
Nabidinam (PTI Photo)(PTI09_15_2024_000292B)
aswathy-balachandran
Aswathy Balachandran | Updated On: 16 Sep 2024 08:41 AM

കൊച്ചി: പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണകൾ ഉണർത്തി ഇന്ന് ലോകം മുഴുവൻ നബിദിനം ആഘോഷിക്കും. നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി ഉള്ളത്.

മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ നടത്താൻ തീരുമാനം ഉണ്ട്. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. കൂടാതെ മൗലിദ് പാരായണവും ഒപ്പം പല സ്ഥലങ്ങളിലും അന്നദാനവും ഉണ്ടാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിരുന്നു എന്നാണ് വിവരം.

ALSO READ – സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ റോഡിൽ പൊലിഞ്ഞത് അഞ്ച് ജീവനുക

മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ നബി ദിനവും നൽകുന്നത്. ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം ലോകം മുഴുവൻ ആഘോഷിക്കുന്നത്. റബീഉൽ അവ്വൽ മാസം അവസാനിക്കുന്നത് വരെ കേരളത്തിൽ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. എ ഡി 570ൽ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്.

നബി ദിനത്തിന്റെ കഥ

മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. ക്രിസ്തുവർഷം 571 ഏപ്രിൽ 21 ന് പുലർച്ചെയാണ് മുഹമ്മദ് നബി ജനിച്ചത് എന്നാണ് വിശ്വാസം. മുഹമ്മദ് നബി മരണപ്പെട്ടതും വയസ്സിൽ ഇതേ ദിവസം തന്നെയാണ്.

അറുപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്. നബിദിനത്തിൽ മറ്റ് ആഘോഷങ്ങൾക്കൊപ്പം പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീർത്തന കാവ്യം ആലാപിക്കുന്നത്.

പള്ളികളിലോ വീടുകളിലോ പ്രത്യേക സദസ്സുകളിലോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ മദ്ഹ് (അപദാനം) പറഞ്ഞു കൊടുക്കുകയും അന്നദാനം നടത്തുകയും ചെയ്യുക പതിവുണ്ട്.