Onam 2024: തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്ന വള്ളം; ഐതിഹ്യത്തേരിലേറി തിരുവോണത്തോണി

Thiruvonathoni: ഉരലിൽ കുത്തിയെടുത്ത അരി. കാട്ടൂർ ദേശത്ത് വിളഞ്ഞ പച്ചക്കറിയും കദളിക്കുലയും. ​ഗ്രാമീണ തനിമ നിറയുന്നത് കൂടിയാണ് തിരുവോണത്തോണി

Onam 2024: തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്ന വള്ളം; ഐതിഹ്യത്തേരിലേറി തിരുവോണത്തോണി

Thiruvonathoni Credits: Kerala Tourism

Published: 

08 Sep 2024 15:43 PM

പത്തനംതിട്ട: നൂറ്റാണ്ടുകളുടെ അപ്പുറത്ത് നിന്ന് തലമുറകളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പള്ളിയോടമേറിയാണ് ആ വരവ്. ഭ​ഗവാന്റെ ഇഷ്ടാനുസരങ്ങൾ അറിഞ്ഞ് അതിനൊത്ത വിഭവങ്ങളുമായാണ് പമ്പയിലൂടെ തോണി തുഴഞ്ഞ് എത്തുക. തിരുവോണ നാളിയിൽ പുലർച്ചെയാണ് തിരുവോണത്തോണി ക്ഷേത്രക്കടവിലെത്തുന്നത്. കാട്ടൂർ മനയിലെ ഭട്ടത്തിരിമാർ തിരുവോണനാളിൽ നമ്പൂതിരിമാർക്ക് സദ്യയൂട്ടാറുണ്ടായിരുന്നു.

എന്നാൽ ഒരു ഓണനാളയിൽ ആരും എത്താതായതോടെ ഭട്ടതിരി സങ്കടത്തിലായി. ആരുടെയും മനം നിറയ്ക്കാനായില്ലലോ എന്ന ദുഃഖം പ്രാർത്ഥനയിലൂടെ അദ്ദേഹം ഭ​ഗവാനോട് പങ്കുവച്ചു. ഒടുവിൽ അത് സംഭവിച്ചു. ഒരു ബ്രാഹ്മണ ബാലൻ വന്ന് കുളിച്ചിട്ടുവരാം ഭക്ഷണം വിളമ്പിക്കോളൂ എന്ന് പറഞ്ഞു. വിഭസ സമൃദ്ധമായ ഭക്ഷണം കഴിച്ച് എനിക്ക് തൃപ്തിയായി എന്ന് പറഞ്ഞ് മടങ്ങി പോകുകയും അതിന് ശേഷം അന്ന് രാത്രി ഭട്ടതിരിക്ക് ഭക്ഷണം കഴിക്കാനായി എത്തിയത് തിരുവാറന്മുളയപ്പനാണെന്നും ചിങ്ങത്തിലെ തിരുവോണത്തിന് സദ്യക്ക് വേണ്ട എല്ലാ സാധനങ്ങളും ആറന്മുള ക്ഷേത്രത്തിൽ എത്തിക്കണമെന്ന് അദ്ദേഹത്തിന് സ്വപ്ന ദർശനമുണ്ടാകുകയും ചെയ്തു.

ഉരലിൽ കുത്തിയെടുത്ത അരി. കാട്ടൂർ ദേശത്ത് വിളഞ്ഞ പച്ചക്കറിയും കദളിക്കുലയും. ​ഗ്രാമീണ തനിമ നിറയുന്നത് കൂടിയാണ് തിരുവോണത്തോണി. തിരുവോണത്തോണിക്ക് സംരക്ഷണമൊരുക്കുന്നതിനായി വിവിധ ദേശക്കാർ തോണിയിൽ തുടങ്ങിയ യാത്രയാണ് പള്ളിയോടമെന്ന വിശേഷണത്തിന്റെ അടിസ്ഥാനം. ഭട്ടതിരി നൽകിയ സാധനങ്ങൾ ഉപയോ​ഗിച്ചാകും തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യ ഒരുക്കുന്നത്.

ഉത്രാടനാളിൽ വെെകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് പുറപ്പാട്. പമ്പയിലൂടെ യാത്ര ചെയ്ത് ആറന്മുള ക്ഷേത്രക്കടവിലെത്തും. ആചാരപരമായ സ്വീകരണമാണ് പിന്നീട്. വഞ്ചിപ്പാട്ടിലൂടെയാകും സ്വീകരണം. കെടാവിളക്കിലേക്കുള്ള ദീപം കെെമാറുന്ന ഭട്ടതിരി മുന്നിലും കദളിക്കുല അടക്കമുള്ള വിഭവങ്ങളുമായി ദേശക്കാർ പിന്നിലുമായി വടക്കേനട വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. ഓണസദ്യ കഴിച്ച് അത്താഴ പൂജ തൊഴുത് കാണിക്കയർപ്പിച്ച ശേഷമാകും മങ്ങാട്ടുഭടതിരിയുടെ മടക്കം.

തിരുവോണം കഴിഞ്ഞാൽ ഉത്രട്ടാതിയാണ് ആറന്മുളയുടെ വലിയ ആഘോഷം. സെപ്റ്റംബർ 18-നാണ് 2024-ലെ ഉത്രട്ടാതി ജലമേള. നെഹ്റു ട്രോഫി വള്ളംകളി പോലെ വലിയതിരക്കാണ് ഉത്രട്ടാതി ജലമേളയ്ക്കും തിരക്കനുഭവപ്പെടുക. ആറന്മുളയുമായി രക്തബന്ധവും കർമ്മ ബന്ധവുമുള്ള ഏതൊരാളും ഒന്നിക്കുന്ന ദിവസമാണ് ഉത്രട്ടാതി ജലമേള.

വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ