Mpox vaccine: കുരങ്ങുപനി വാക്സിൻ 100% രക്ഷിക്കില്ലേ? എവിടെ നിന്ന് എപ്പോൾ എങ്ങനെ കുത്തിവയ്പെടുക്കാം? അറിയേണ്ടതെല്ലാം

Mpox vaccine benefits: ഇൻട്രാഡെർമൽ വാക്സിനേഷൻ എടുക്കുന്ന കൈത്തണ്ടയിൽ മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു അടയാളം അവശേഷിക്കാൻ സാധ്യത കൂടുതലാണ്. ഇത് പ്രശ്നമായി തോന്നിയാൽ മറ്റ് ഓപ്ഷനുകൾ ഉണ്ട്.

Mpox vaccine: കുരങ്ങുപനി വാക്സിൻ 100% രക്ഷിക്കില്ലേ? എവിടെ നിന്ന് എപ്പോൾ എങ്ങനെ കുത്തിവയ്പെടുക്കാം? അറിയേണ്ടതെല്ലാം

M POX (PTI Photo)(PTI08_20_2024_000218A)

Updated On: 

12 Sep 2024 12:24 PM

ന്യൂഡൽഹി: ലോകം മുഴുവൻ എംപോക്സ് അഥവാ കുരങ്ങുപനി ഭീതിയിലാണ്. ഇന്ത്യയിലും ഇത് സംബന്ധിച്ച് ഭയാശങ്കകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ യുവാവിന് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ ജനങ്ങളും ആശങ്കയിലായത്. ഇതിനെത്തുടർന്ന് അധികൃതർ മുൻകരുതലുകൾ എടുക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തു. കുരങ്ങുപനിയെ ചെറുക്കാൻ ഒരു വാക്സിൻ ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ലഭിക്കും. സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം? ഇതിന് പാർശ്വഫലങ്ങൾ ഉണ്ടോ? ഇങ്ങനെ നീളുന്നു ചോദ്യങ്ങൾ. എല്ലാത്തിനും ഉള്ള ഉത്തരം കൂടി പരിശോധിക്കുകയാണ് ഇവിടെ.

ആരാണ് വാക്സിൻ എടുക്കേണ്ടത്?

രോ​ഗിയുമായി അടുത്തിടപെടുന്നത് വഴിയാണ് കുരങ്ങുപനി പകരുന്നത്. അടുത്തു നിന്ന് സംസാരിക്കുക, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ രോ​ഗം വന്ന ആളുമായി സംഭവിച്ചിട്ടുണ്ടെങ്കിൽ തീർഛയായും വാക്സിൻ എടുക്കേണ്ടതുണ്ട്. രണ്ടു ഡോസാണ് ഇതിനുള്ളത്. അത് 28 ദിവസത്തെ ഇടവേളകളിൽ എടുക്കണം. നിങ്ങൾക്ക് ഒരു ഡോസ് മാത്രമാണ് ലഭിച്ചതെങ്കിൽ, രണ്ടാമത്തെ ഡോസ് ലഭിക്കാൻ ഒരിക്കലും വൈകിക്കരുത്.

രോ​ഗം ഒരിക്കൽ വന്ന് സുഖം പ്രാപിച്ചിട്ടുണ്ടെങ്കിൽ, വാക്സിൻ ഡോസുകൾ എടുക്കേണ്ട ആവശ്യമില്ല. കൂടാതെ കോവിഡിനു എടുത്തതുപോലെ 2 വാക്സിൻ ഡോസുകളിൽ കൂടുതൽ അഥവാ “ബൂസ്റ്റർ” ഡോസ് വേണ്ട. നിങ്ങൾ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, എംപോക്സ് വരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക തന്നെ വേണം.

എംപോക്സ് വാക്സിൻ

വസൂരി വൈറസുമായി ബന്ധപ്പെട്ടതാണ് എംപോക്സിന് കാരണമാകുന്ന വൈറസും. അതിനാൽ ഈ രണ്ടു രോ​ഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ വികസിപ്പിച്ചെടുത്ത 2-ഡോസ് വാക്സിൻ ആണ് JYNNEOS ആണ് എംപോക്സിനും നൽകുന്നത്.

എൻഐഎഐഡി ലബോറട്ടറി ധനസഹായത്തോടെയുള്ള ഗവേഷണത്തിനു ഉയർന്ന മുൻഗണനയുള്ള മേഖലയാണ് എംപോക്സ്.

വാക്സിൻ എടുക്കേണ്ട വിധം

രണ്ടു ഡോസാണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്ത് നാല് ആഴ്ചകൾക്കു ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് രോ​ഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കുക. വാക്സിന് ശരീരത്തിൽ പ്രവർത്തിച്ച് രോ​ഗാണുവിനെതിരേ പ്രതിരോധം ഉറപ്പാക്കാനുള്ള സമയമാണ് ഈ രണ്ടാഴ്ച.

നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വാക്സിൻ എടുക്കുന്നത് അപകടം

JYNNEOS വാക്സിൻ ആദ്യ ഡോസ് എടുത്തതിന് ശേഷം നിങ്ങൾക്ക് കടുത്ത അലർജി  (അനാഫൈലക്സിസ് പോലുള്ളവ) ഉണ്ടായിരുന്നു എങ്കിൽ രണ്ടാമത്തെ ഡോസ് എടുക്കരുത്. ആൻറിബയോട്ടിക്കുകളായ ജെൻ്റാമൈസിൻ, സിപ്രോഫ്ലോക്സാസിൻ, എന്നിവ കഴിക്കുമ്പോൾ അലർജി ഉള്ളവരാണെങ്കിലും അവര്ർ  വാക്സിൻ എടുക്കരുത്. കൂടാതെ ചിക്കൻ അല്ലെങ്കിൽ മുട്ട പ്രോട്ടീൻ എന്നിവ അലർജി ഉണ്ടാക്കുന്നെങ്കിൽ ഡോക്ടറോട് സംസാരിച്ച ശേഷമേ വാക്സിൻ എടുക്കാവൂ.

എവിടെ കുത്തിവയ്പ് എടുക്കണം

വാക്സിൻ നിങ്ങൾക്ക് സബ്ക്യുട്ടേനിയസ് ആയി നൽകാം, അതായത് തോളിൽ (ട്രൈസെപ് പേശിക്ക് മുകളിലുള്ള ഭാഗം) ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് പാളിയിൽ വാക്സിൻ കുത്തിവയ്പ് എടുക്കാം. അല്ലെങ്കിൽ, ചർമ്മത്തിൻ്റെ മുകളിലെ പാളികൾക്കിടയിൽ വാക്സിൻ നൽകാം. ഇതിനെ ഇൻട്രാഡെർമൽ വാക്സിനേഷൻ എന്ന് വിളിക്കുന്നു. ഏത് രീതിയാണ് ഉപയോഗിക്കേണ്ടതെന്ന് നിങ്ങൾക്ക് കുത്തിവയ്പ് എടുക്കുന്നവരോട് സംസാരിക്കാം.

ALSO READ – ഇനി കുരങ്ങുപനി കണ്ടെത്താൻ എളുപ്പം; പരിശോധനാ കിറ്റ് വികസിപ്പിച്ച് ​ആന്ധ്രയിലെ ​ഗവേഷക സംഘം

ഇൻട്രാഡെർമൽ വാക്സിനേഷൻ എടുക്കുന്ന കൈത്തണ്ടയിൽ മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന അടയാളം അവശേഷിക്കാൻ സാധ്യത കൂടുതലാണ്. ഇത് പ്രശ്നമായി തോന്നിയാൽ മറ്റ് ഓപ്ഷനുകൾ ഉണ്ട്. അങ്ങനെ ഉള്ളപ്പോൾ തോളിൻറെ ഡെൽറ്റോയ്ഡ് പേശിക്ക് മുകളിലുള്ള ഭാഗത്ത് വാക്സിൻ എടുക്കാൻ ആവശ്യപ്പെടാം. ഇനി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, വാക്സിൻ സബ്ക്യുട്ടേനിയസ് ആയി നൽകുന്നതാണ് നല്ലത്.

രോ​ഗം വന്നു പോയവരും രോ​ഗവാഹകരോ?

കുരങ്ങുപനി വന്നു പോയവരിൽ നിന്നും രോ​ഗം പകരാൻ സാധ്യത ഉണ്ട്. പക്ഷെ ഇത് വളരെ അപൂർവമാണ്. മുമ്പ് എംപോക്സ് ഉണ്ടായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ 0.1% ൽ താഴെ ആളുകളിൽ വീണ്ടും അണുബാധ ഉണ്ടായിട്ടുണ്ട് എന്ന റിപ്പോർട്ട് ഉണ്ടായിരുന്നതായി സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവെൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, രണ്ടാം തവണ എംപോക്സ് വന്നവരിൽ ആദ്യ തവണത്തേതുപോലെ ഭീകരമായിരുന്നില്ല അവസ്ഥ എന്നും വിവരമുണ്ട്.

പാർശ്വഫലങ്ങൾ

വാക്സിൻ എടുത്ത എല്ലാവർക്കും പാർശ്വഫലങ്ങളുണ്ടാകില്ല. പക്ഷേ ചിലർക്ക് വാക്സിനേഷനു ശേഷം സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള വേദന (വാക്സിൻ നൽകിയ സ്ഥലത്ത് ) , ചുവപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടായേക്കാം. പനി, തലവേദന, ക്ഷീണം, ഓക്കാനം, വിറയൽ, പേശിവേദന എന്നിവയും അനുഭവപ്പെടാം. ഇത് ഒരാളുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രതികരിക്കുന്നു എന്നതിൻ്റെ സൂചനയാണ്.

വാക്സിൻ ഇൻട്രാഡെർമൽ ആയി നൽകുമ്പോൾ, ചില ആളുകൾക്ക് വേദന കുറവാണ്, എന്നാൽ വാക്സിൻ നൽകിയ സ്ഥലത്ത് ചൊറിച്ചിൽ, നീർവീക്കം, ചുവപ്പ്, തൊലി കട്ടിയാകൽ, ചർമ്മത്തിൻ്റെ നിറവ്യത്യാസം തുടങ്ങിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പാർശ്വഫലങ്ങളിൽ ചിലത് ഏതാനും ആഴ്ചകൾ നീണ്ടു നിന്നേക്കാം. പബ്ലിക് ഹെൽത്ത് ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവിടങ്ങളിൽ വാക്സിൻ ലഭ്യമാണ്.

Reference

  • സി.ഡി.എസ് ഒഫീഷ്യൽ വെബ്സൈറ്റ്
  • നാഷ്ണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് വെബ്സൈറ്റ്
  • വേൾഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ ഒഫീഷ്യൽ വെബ്സൈറ്റ്

 

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ