Mothers day 2024 : സ്ത്രീകളുടെ ആരോഗ്യത്തില്‍ കാല്‍സ്യത്തിന്റെ പങ്ക്
Mothers day 2024 : പരിപ്പ് (ബദാം), പാലുൽപ്പന്നങ്ങൾ, ബീൻസ്, അത്തിപ്പഴം, മുട്ട, മത്തി, സാൽമൺ, കാലെ, ബ്രോക്കോളി തുടങ്ങിയവ കാൽസ്യത്തിന്റെ സ്രോതസ്സുകളാണ്.
ന്യൂഡല്‍ഹി: മാതൃത്വം എന്നതാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനമായാണ് കരുതുന്നത്. മദേഴ്‌സ് ഡേ എന്നത് മാതൃത്വത്തെ ആഘോഷമാക്കുന്ന ദിവസമാണ്. കൗമാര കാലം മുതല്‍ സ്ത്രീകളുടെ ജീവിതം ഏറെ പ്രതിബന്ധങ്ങളും ആശങ്കകളും നിറഞ്ഞതാണെന്നാണ്. ഉത്തരവാദിത്ത്വങ്ങള്‍ ഇവരെ അന്നു മുതല്‍ പിന്തുടരാന്‍ തുടങ്ങുന്നു. ഇവ മരണം വരെ ഇവരോടൊപ്പം തന്നെയുണ്ട്. അതിനിടയില്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി മറന്നുപോകുന്ന സ്ത്രീകളാണ് അധികവും.
അവശ്യ പോഷകങ്ങള്‍ കഴിക്കുന്നത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എല്ലാറ്റിനുമുപരിയായി, സ്ത്രീകള്‍ അവരുടെ ജീവിതത്തിലുടനീളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവരുടെ അസ്ഥികളുടെ ബലക്ഷയമാണ്. കാല്‍സ്യത്തിന്റെ കുറവ് എന്നത് സ്ത്രീകളുടെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. സ്ത്രീകളിലെ കാല്‍സ്യക്കുറവിനെപ്പറ്റിയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയും കൂടുതല്‍ അറിയാം
ഭക്ഷണത്തിലെ കാല്‍സ്യത്തിന്റെ പ്രാധാന്യം
എല്ലുകളുടെ ബലം, പേശികളുടെ സങ്കോചം, ഹൃദയപേശികള്‍, രക്തം കട്ടപിടിക്കല്‍, ദഹനം എന്നി ശാരീരിക പ്രവർത്തനങ്ങളില്‍ കാല്‍സ്യത്തിൻ്റെ പങ്ക് വളരെ വലുതാണ്. 40 വയസ്സുള്ള ഒരു സ്ത്രീ ദിവസവും 1000 മില്ലിഗ്രാം കാല്‍സ്യവും, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരിൽ 1200 മില്ലിഗ്രാം കാൽസ്യവും ശരീരത്തിലെത്തണം എന്നതാണ് നിലവിൽ വിദഗ്ധർ ശുപാർശ ചെയ്യുന്ന അളവ്.
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ എത്രമാത്രം കാൽസ്യം എല്ലുകളിൽ എത്തണമെന്നത് സംബന്ധിച്ച് ജനിതകപരമായി തന്നെ കണക്കുകളുണ്ട്. വലുതാകുമ്പോൾ ഇത് തുല്യമായി പിടിച്ചു നിർത്താനും ശരീരത്തിൽ സംവിധാനങ്ങളുണ്ട്. ഡോ ആഷ് പറയുന്നതനുസരിച്ച്, “ഗർഭകാലത്ത്, കുഞ്ഞിൻ്റെ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താനും പ്രീക്ലാംസിയയുടെ സാധ്യത കുറയ്ക്കാനും കാൽസ്യത്തിന്റെ സാന്നിഥ്യം അത്യാവശ്യമാണ്. ആർത്തവവിരാമത്തോട് അടുക്കുമ്പോൾ, അസ്ഥികളുടെ പുനർനിർമ്മാണത്തെ ബാധിക്കുന്നതിനാൽ കാൽസ്യത്തിൻ്റെ ആവശ്യകത കൂടുതലാണ്. ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് കാണാൻ കഴിയും.
ഈസ്ട്രജന്റെ അളവിലുണ്ടാവുന്ന കുറവും കാൽസ്യക്കുറവും ചേരുമ്പോൾ ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തുന്നു. അതുകൊണ്ട് നാല്‍പ്പതിലേക്ക് അടുക്കുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് അസ്ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം.
കാൽസ്യത്തിന്റെ ഉറവിടം
പരിപ്പ് (ബദാം), പാലുൽപ്പന്നങ്ങൾ, ബീൻസ്, അത്തിപ്പഴം, മുട്ട, മത്തി, സാൽമൺ, കാലെ, ബ്രോക്കോളി തുടങ്ങിയവ കാൽസ്യത്തിന്റെ സ്രോതസ്സുകളാണ്. കാൽസ്യം അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ പെട്ടെന്നു ഉണ്ടാകുന്നത് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.