Malayalam Astrology: ഇവരുടെ ജീവിതം ഇനി സർപ്രൈസ് നിറയും, ചൊവ്വയുടെ രാശി മാറ്റം, ഫലം അറിയാം
2024 ജൂൺ 1 ശനിയാഴ്ച, ചൊവ്വ അതിൻ്റെ സ്വന്തം രാശിയായ മേടത്തിൽ സംക്രമിക്കും. മേടരാശിയിലെ ചൊവ്വയുടെ സംക്രമം രുചക് രാജയോഗത്തിന് കാരണമാകും
ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിൽ തങ്ങളുടെ രാശി ചക്രം മാറി കൊണ്ടേയിരിക്കും. ഇതിൻറെ ഭാഗമായി വ്യത്യസ്ത ഫലങ്ങൾ ഉണ്ടാവുകയും അത് എല്ലാ രാശിചിഹ്നങ്ങളിലും പ്രകടമാവുകയും ചെയ്യും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ രാശി മാറുകയാണ്. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപൻ ചൊവ്വയാണ്.
2024 ജൂൺ 1 ശനിയാഴ്ച, ചൊവ്വ അതിൻ്റെ സ്വന്തം രാശിയായ മേടത്തിൽ സംക്രമിക്കും. മേടരാശിയിലെ ചൊവ്വയുടെ സംക്രമം രുചക് രാജയോഗത്തിന് കാരണമാകും. ഇതുമൂലം ചില രാശിക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ ലഭിക്കും. എന്താണ് രുചക് രാജയോഗം? ചൊവ്വ സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും? എന്നിവ പരിശോധിക്കാം.
ചൊവ്വ മകരം , മേടം, അല്ലെങ്കിൽ വൃശ്ചികത്തിലോ ആയിരിക്കുമ്പോഴാണ് രുചക് രാജയോഗം ഉണ്ടാകുന്നത്. ഇതുവഴി ചില രാശി ചിഹ്നങ്ങൾക്ക് സമൂഹത്തിൽ അന്തസ്സ് വർദ്ധിക്കും. ഇതുകൂടാതെ, സമ്പത്തിനുള്ള വലിയ അവസരങ്ങളും ലഭിക്കും. ചൊവ്വയുടെ സംക്രമം മൂലം മികച്ച നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള രാശികളെ പറ്റി പരിശോധിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇക്കാലയളവ് വളരെ അനുകൂലമായിരിക്കും. കരിയറിൽ വലിയ പുരോഗതി കൈവരിക്കും. ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും വിജയകരമായി പൂർത്തീയാക്കാൻ പറ്റും. പുതിയ കരാറുകളിലൂടെ ബിസിനസ്സ് മെച്ചപ്പെടും. ബിസിനസ്സിൽ നിരവധി പുതിയ ആളുകളെ നിങ്ങൾ കണ്ടുമുട്ടും, ഇത് ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കർക്കിടകം
കർക്കടക രാശിക്കാർക്ക് ആഗ്രഹങ്ങൾ സഫലമാകും. ആഗ്രഹിച്ച ജോലി ലഭിക്കും. സ്ഥിരവരുമാനത്തേക്കാൾ കൂടുതൽ വരുമാന കൈവരും. ബിസിനസ്സിൽ നിരവധി പുതിയ മാറ്റങ്ങൾ ഉണ്ടാവും. അധിക വരുമാനം നേടാനുള്ള അവസരങ്ങളുണ്ട്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ താൽപര്യം വർദ്ധിക്കും. സന്താനങ്ങൾ വഴി ശുഭകരമായ ഫലങ്ങളുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ചൊവ്വ സംക്രമണം മികച്ചതായിരിക്കിം. ഭാഗ്യത്തിൻ്റെ അനുഭവം ഉണ്ടാവും. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും. ബിസിനസ്സിൽ കൂടുതൽ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ഓഫീസ് ജോലിയിലുള്ളവർക്ക് ശമ്പള വർദ്ധനയും സ്ഥാനക്കയറ്റവും ലഭിക്കും.
ധനു
വിദേശയാത്രയ്ക്ക് പദ്ധതിയിട്ടിരിക്കുന്നവരോ പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവരോ ആയ ധനുരാശിക്കാർക്കും ഈ അവസരം ലഭിക്കും. കൂടാതെ, ധനു രാശിക്കാർക്ക് വളരെയധികം പുരോഗതി കൈവരിക്കാനുള്ള നിരവധി അവസരങ്ങൾ കരിയറിൽ ഉണ്ടാകും. ഇത്രയും ദിവസമായി മുടങ്ങിക്കിടന്ന ബിസിനസ് പദ്ധതികൾ പുനരാരംഭിക്കും. പണമുണ്ടാക്കാനുള്ള പുതിയ വഴികൾ തുറക്കും. പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്. TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)