മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം അപകടത്തിലാണ്... | Mayonnaise may Cause heart issues and other health problems, check how to use it, details in Malayalam Malayalam news - Malayalam Tv9

Mayonnaise Side Effects: മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം അപകടത്തിലാണ്…

Published: 

26 Sep 2024 17:45 PM

Mayonnaise may Cause heart issues: സന്തുലിതമായ ജീവിതശൈലി നിലനിർത്തുന്നതിന് ഇത് കുറഞ്ഞ അളവിൽ കഴിക്കുന്നതിൽ തെറ്റില്ല.

Mayonnaise Side Effects: മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം അപകടത്തിലാണ്...

മയോണൈസ് (Holger Leue/The Image Bank/Getty Images)

Follow Us On

കൊച്ചി: നിങ്ങളൊരു മയോണൈസ് പ്രേമിയാണോ? സ്ഥിരമായി മയോണൈസ് ധാരാളം കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയാരോ​ഗ്യം പ്രശ്നത്തിലാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുട്ട, വിനാഗിരി, എണ്ണ എന്നിവയുടെ മിശ്രിതത്തിൽ നിന്ന് ഉണ്ടാക്കുന്ന മയോണൈസ് എന്ന് ഫസ്റ്റ് ഫുഡിലേയും മറ്റ് ഭക്ഷണങ്ങളിലേയും ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമാണ്.

രുചികതമാണെങ്കിലും അപകടസാധ്യത ഏറെയുള്ള ഒന്നുകൂടിയാണ് ഇത്. വെജ് മയോ ആണെങ്കിൽ പോലും അത് കൂടുതലായി കഴിച്ചാൽ ഹൃദ്രോഗം, പ്രമേഹ സാധ്യത എന്നിവ ഉണ്ടാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

മയോണൈസ് ഭീകരൻ

ഉയർന്ന കലോറി, ഗ്ലൂക്കോസ്, കൊളസ്ട്രോൾ എന്നിവയുടെ ഉറവിടമാണ് ഇത്. ഒമേഗ -6 ഫാറ്റി ആസിഡിൻ്റെ സാന്നിധ്യമുള്ളതിനാൽ ഹൃദയാരോഗ്യത്തെ ബാധിക്കും. മലിനമായാൽ, മയോന്നൈസ് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യും.

കൂടാതെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യും. ശരീരഭാരം കൂടാനും ഇത് കാരണമാകാറുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കൂടുതലായി എത്തുന്നത് വഴി രക്തക്കുഴലുകൾ തടസ്സപ്പെടുകയും ഹൃദ്രോഗ സാധ്യത കൂടുകയും ചെയ്യും.

മിതമായി കഴിക്കൂ

പതിവായി മയോണൈസ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സമീകൃതാഹാരത്തിൻ്റെ ഭാഗമായി ന്യായമായ അളവിൽഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയില്ല. അതിനാൽ കുറഞ്ഞ അളവിൽ വല്ലപ്പോഴും കഴിക്കാവുന്നതാണ്.

കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

കൊഴുപ്പ് കുറഞ്ഞതോ കലോറി കുറഞ്ഞതോ ആയ മയോണൈസ് തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് പ്രത്യേക ഭക്ഷണക്രമത്തിലുള്ള വ്യക്തികൾക്ക് ഇത് ഉപകാരപ്പെടും. സന്തുലിതമായ ജീവിതശൈലി നിലനിർത്തുന്നതിന് ഇത് കുറഞ്ഞ അളവിൽ കഴിക്കുന്നതിൽ തെറ്റില്ല.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version