5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Same Blood Marriage: മുറപ്പെണ്ണിനെ വിവാഹം ചെയ്താൽ ജനിക്കുന്ന കുട്ടിയ്ക്ക് വൈകല്യമോ? പഠനങ്ങൾ പറയുന്നത്

Same Blood Group Marriage Problems : അച്ഛനും അമ്മയും ഒരേ കുടുംബത്തിൽ നിന്നാകുമ്പോൾ ഇരുവരും ഒരേ തരത്തിലുള്ള ജീൻ സ്വഭാവങ്ങൾ ഉള്ളവരാകും. അത്തരം ജീനുകൾ കുട്ടികളിൽ പ്രകടമാകുമ്പോൾ അത് വൈകല്യമായി മാറുന്നു.

Same Blood Marriage: മുറപ്പെണ്ണിനെ വിവാഹം ചെയ്താൽ ജനിക്കുന്ന കുട്ടിയ്ക്ക് വൈകല്യമോ? പഠനങ്ങൾ പറയുന്നത്
aswathy-balachandran
Aswathy Balachandran | Updated On: 24 Oct 2024 11:16 AM

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സർവ്വ സാധാരണയാണ് ബന്ധുവിവാഹങ്ങൾ. കേരളത്തിൽ മരുമക്കത്തായം ശക്തമായിരുന്ന കാലത്ത് മുറപ്പെണ്ണ് ജനിക്കുമ്പോൾ തന്നെ അവളെ പുത്രവധുവായി അമ്മാവൻ പരിഗണിച്ച് കൂടെ താമസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു. ഇന്നും അത് അത്ര സാധാരണമല്ലെങ്കിൽക്കൂടിയും നടക്കാറുള്ളതുമാണ്.

തമിഴ്‌നാട്ടിലെ മുറൈമാമനെ വിവാഹം ചെയ്യലും ഇങ്ങനെ തന്നെ. സഹോദരിയുടെ മകളെ ഭാര്യയാക്കുന്ന വ്യവസ്ഥിതി ഇപ്പോൾ അത്ര കേട്ടുകേൾവി ഇല്ലെങ്കിലും അത് ഒരുകാലത്ത് തമിഴ്‌നാട്ടിൽ പതിവായിരുന്നു. ഇതെല്ലാം കുടുംബസ്വത്ത് കാത്തു സൂക്ഷിക്കാനുള്ള നടപടിയായാണ് ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നത്.

ഇതിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയും ജനിതക വൈകല്യങ്ങളെപ്പറ്റിയും പഠനങ്ങൾ നടക്കുകയും അതിനെപ്പറ്റി ജനങ്ങൾ ചിന്തിക്കാൻ ആരംഭിക്കുകയും ചെയ്തിട്ട് അധികം കാലമായിട്ടില്ല. എങ്കിലും ഇതിൽ എന്തോ പ്രശ്‌നമുണ്ടെന്നും വരും തലമുറയ്ക്ക് ഇത് ദോഷമാണെന്നും പരക്കെ ഒരു വിശ്വാസം ഇന്നുണ്ട്. എന്താണ് ആ പ്രശ്‌നം എന്ന് നോക്കാം

 

ജനിതക വൈകല്യങ്ങൾ വരുന്ന വഴി

 

ഒരു കുട്ടി ജനിക്കുമ്പോൾ അവരിലേക്ക് അച്ഛന്റെയും അമ്മയുടേയും സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളും അടങ്ങിയ ജീനുകളും പകർത്തപ്പെടുന്നുണ്ട്. അച്ഛന്റെയും അമ്മയുടേയും സവിശേഷതകളിൽ പ്രത്യക്ഷത്തിൽ കാണുന്നതും ( ഡോമിനന്റ്) ഉളിഞ്ഞിരിക്കുന്നതുമായ (റെസസീവ്) രണ്ടുതരം ഉണ്ട്. ഇത് കുട്ടിയിൽ എങ്ങനെ പ്രകടമാകുന്നു എന്നത് അനുസരിച്ചാണ് കുട്ടിയുടെ സ്വഭാവവും രൂപവും തീരുമാനിക്കപ്പെടുന്നത്.

ചിലരിൽ മുത്തശ്ശി/ മുത്തശ്ശന്റെ സ്വഭാവം കാണാറുണ്ട്. എന്നാൽ അവരുടെ മാതാപിതാക്കളിൽ അത് കാണില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ സംഭവിക്കുന്നത്, അച്ഛനും അമ്മയും ആ സ്വഭാവത്തിന്റെ വാഹകരാവുകയും കുട്ടികളിൽ അത് പ്രകടമാകുകയും ചെയ്യുന്ന അവസരങ്ങളിലാണ്. രോഗങ്ങൾ ഇത്തരത്തിൽ പകർത്തപ്പെടുന്നതാണ് പ്രശ്‌നമാകുന്നത്.

ALSO READ – കുഴല്‍ക്കിണര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; അകത്തെത്തുന്നത് മാരകരോഗ വാഹകര്‍

ചില പ്രത്യേക രോഗങ്ങളുടേയോ വൈകല്യങ്ങളുടേയോ അല്ലെങ്കിൽ അത്തരത്തിലുള്ള ചില പ്രശ്‌നങ്ങളുടെ ജീനുകൾ ബന്ധുവിവാഹത്തിൽ പാരയാകുന്നു. അച്ഛനും അമ്മയും ഒരേ കുടുംബത്തിൽ നിന്നാകുമ്പോൾ ഇരുവരും ഒരേ തരത്തിലുള്ള ജീൻ സ്വഭാവങ്ങൾ ഉള്ളവരാകും. അത്തരം ജീനുകൾ കുട്ടികളിൽ പ്രകടമാകുമ്പോൾ അത് വൈകല്യമായി മാറുന്നു.

ഹൃദയ വൈകല്യങ്ങൾ, ബുദ്ധിവൈകല്യങ്ങൾ, കേൾവിക്കുറവ് തുടങ്ങിയവ പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കസംബന്ധമായ രോഗങ്ങൾ, അപൂർവ രക്തരോഗങ്ങൾ, തലാസീമിയ, സിസ്റ്റിക് ഫൈബ്രോസിസ്, ഡൗൺസ് സിൻഡ്രോം, ശിശു സെറിബ്രൽ പാൾസി എന്നിവയും ഉണ്ടാകാവുന്ന മറ്റ് ജനിതക വൈകല്യങ്ങളാണ്.

 

11,000 സന്തതികളിൽ 386 പേർക്ക് വൈകല്യം

 

2013-ൽ പുറത്തു വന്ന പഠനം അനുസരിച്ച് രക്തബന്ധമുള്ളവരുടെ മക്കളിൽ 11,000 പേരെ പഠന വിധേയമാക്കിയപ്പോൾ അതിൽ 386 പേർ ജനന വൈകല്യമുള്ളവരായി ഉണ്ടായിരുന്നു എന്നു കണ്ടെത്തി.

 

സൗത്ത് ഇന്ത്യയിൽ മാത്രമല്ല പാക്കിസ്താനിലും

 

പാകിസ്താനിലെ ചില സമുദായങ്ങൾക്കിടയിൽ ബന്ധുവിവാഹങ്ങൾ സർവ്വ സാധാരണമാണ്. 2013-ൽ ഇത് സംബന്ധിച്ച് നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും ഇവിടെ ഉണ്ടാകുന്നവരിൽ 90-ൽ അധികം കുട്ടികളിൽ വൈകല്യം കാണുന്നു.

പോലീസ് നായകളിലെ ഇംബ്രീഡിങ് ഡിപ്രഷൻ

 

മണം പിടിക്കാനുള്ളത് പോലുള്ള ചില കഴിവുകൾ പോലീസ് നായയ്ക്ക് അത്യാവശ്യമാണ്. ഇതിനാൽ ഒരേ ഇനത്തിനെ പല തവണ ബ്രീഡ് ചെയ്യുന്ന രീതിയുണ്ട്. നല്ല ​ഗുണങ്ങൾക്കൊപ്പം പലപ്പോഴും മോശം ​ഗുണങ്ങളും ഇതിനൊപ്പം വളർന്നു വരാറുണ്ട്. പൊതുവേ പ്രതിരോധ ശേഷിക്കുറവാണ് നായകളിൽ വളരാറ് എന്നു പറയുന്നു.

പ്രകൃതി എപ്പോഴും പുതുമ തേടുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. വ്യത്യസ്ത സൃഷ്ടികൾ നടത്താൻ പ്രകൃതി തന്നെ തിരഞ്ഞെടുത്ത വഴിയാണ് ക്രോസ് ബ്രീഡിങ്. ഇത് പിന്തുടരാതെ വംശശുദ്ധിയും മറ്റ് താൽപര്യങ്ങൾക്കും വേണ്ടി ഒരേ ഇനത്തിൽ കടിച്ചു തൂങ്ങിയാൽ പ്രകൃതി തന്നെ അത് ഇല്ലാതാക്കും. അതിനാണ് ഇത്തരം രോ​ഗങ്ങലെന്നു ശാസ്ത്ര സമൂഹം വിശ്വസിക്കുന്നു.