Marriage Astrology: പ്രണയ വിവാഹത്തിന് സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഇവയാണ്‌

Nakshatras likely to have Love Marriage: വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന കാര്യമാണ്. അതില്‍ തന്നെ ആലോചിച്ച് ഉറപ്പിക്കുന്നത്, പ്രണയവിവാഹം എന്നിങ്ങനെ രണ്ടുതരങ്ങളുണ്ട്. ഇതില്‍ പ്രണയവിവാഹം നടക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഏതാണെന്ന് നോക്കാം.

Marriage Astrology: പ്രണയ വിവാഹത്തിന് സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഇവയാണ്‌
Published: 

30 Jun 2024 15:35 PM

27 നക്ഷത്രങ്ങളില്‍ ഓരോന്നിനും ഓരോ ഫലമാണ്. ഓരോന്നും പരസ്പരം വ്യത്യാസപ്പെട്ടിരിക്കും. വ്യത്യാസങ്ങളുണ്ടെങ്കിലും ചിലകാര്യങ്ങളില്‍ ഓരോ നക്ഷത്രത്തിലും സാമ്യതകളുണ്ടാകും. പല കാര്യങ്ങളും തീരുമാനിക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ നക്ഷത്രഫലം പരിശോധിക്കാറില്ലെ. പ്രത്യേകിച്ച് വിവാഹകാര്യത്തില്‍. വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന കാര്യമാണ്. അതില്‍ തന്നെ ആലോചിച്ച് ഉറപ്പിക്കുന്നത്, പ്രണയവിവാഹം എന്നിങ്ങനെ രണ്ടുതരങ്ങളുണ്ട്. ഇതില്‍ പ്രണയവിവാഹം നടക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഏതാണെന്ന് നോക്കാം.

ഭരണി-കാര്‍ത്തിക

ഭരണി-കാര്‍ത്തിക എന്നീ നക്ഷത്രങ്ങളില്‍ പ്രണയവിവാഹത്തിനുള്ള യോഗം കാണുന്നുണ്ട്. ഭരണി നക്ഷത്രക്കാര്‍ ചതിക്കാത്തവരാണ്. ദേവിയുടെ അനുഗ്രഹം ഇവര്‍ക്കെപ്പോഴും ഉണ്ടാകും. കാര്‍ത്തിക നക്ഷത്രമുള്ളവര്‍ പൊതുവേ സ്വന്തമായി തീരുമാനമെടുക്കാം. ജാതകം അനുസരിച്ച് ചിലര്‍ക്ക് പ്രണയവിവാഹം സംഭവിക്കാതിരിക്കാം.

Also Read: Finger Personality: വിരലുകള്‍ നിങ്ങളുടെ സ്വഭാവം പറയും; എങ്ങനെ? പരിശോധിക്കാം

രോഹിണി-മകയിര്യം

രോഹിണി നക്ഷത്രക്കാര്‍ക്ക് പ്രണയവിവാഹത്തിന് സാധ്യതയേറെയാണ്. ജാതകപ്രകാരം ചിലപ്പോള്‍ വ്യത്യാസങ്ങള്‍ സംഭവിച്ചേക്കാം. മകയിര്യം നക്ഷത്രത്തിനും പ്രണയവിവാഹത്തിനാണ് കൂടുതല്‍ സാധ്യതയുള്ളത്.

തിരുവാതിര

തിരുവാതിര നക്ഷത്രമുള്ള ആളുകളുടെ പൊതുവേയുള്ള ഫലം പ്രണയവിവാഹത്തിന് അനുസരിച്ചുള്ളതാണ്. ചിലപ്പോള്‍ ജാതകം അനുസരിച്ച് മാറ്റം വരാം.

പൂരം

സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കുന്നവരാണ് പൂരം നക്ഷത്രക്കാര്‍. മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നിപ്പിക്കുന്ന ആളുകള്‍ കൂടിയാണ് ഇവര്‍. പ്രണയവിവാഹം എന്നത് മാത്രമല്ല പ്രണയിച്ചാലും വിവാഹത്തില്‍ എത്താത്ത സാഹചര്യവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും.

ചിത്തിര

ഇക്കൂട്ടര്‍ക്ക് പൊതുവേ വാശി കൂടുതലാണ്. ചിലത് നേടണമെന്ന് വിചാരിച്ചാല്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകും. ഈ വാശി അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും ഉണ്ടാകും. ഇവര്‍ക്കും പ്രണയവിവാഹത്തിന് സാധ്യത കൂടുതലാണ്. പ്രണയവിവാഹത്തിന് കൂടുതല്‍ സാധ്യതയുള്ള നക്ഷത്രം കൂടിയാണ്.

Also Read: Garuda Purana : പുനർജന്മം എന്ത്? മരിച്ച് എത്ര ദിവസം കഴിഞ്ഞ് ഒരാൾ പുനർജനിക്കും- ഗരുഡപുരാണം പറയുന്നത്

ചോതി

ചോതി നക്ഷത്രക്കാര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ചിലപ്പോഴൊക്കെ പ്രശ്‌നങ്ങളില്‍ ചെന്നുപെടാനും സാധ്യതയുണ്ട്. ഇവര്‍ക്കും പ്രണയവിവാഹത്തിനാണ് യോഗമുള്ളത്.

വിശാഖം-പൂരാടം

വിശാഖം നക്ഷത്രക്കാര്‍ക്ക് പ്രണയവിവാഹത്തിനാണ് കൂടുതല്‍ സാധ്യതയുള്ളത്. ജാതകം അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാം. പൂരാടം നക്ഷത്രക്കാര്‍ക്കും പ്രണയവിവാഹം ഉണ്ടാകും.

അവിട്ടം-ചതയം

ചതയം നക്ഷത്രക്കാര്‍ അല്‍പം മുന്‍കോപം കൂടുതലുള്ളവരാണ്. ഇവര്‍ക്കും പ്രണയവിവാഹത്തിനാണ് കൂടുതല്‍ സാധ്യത. അവിട്ടം നക്ഷത്രക്കാര്‍ക്കും പ്രണയവിവാഹത്തിനാണ് കൂടുതല്‍ സാധ്യത. ഓരോരുത്തരുടെയും ജാതകം അനുസരിച്ച് മാറ്റം വരാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം