Malayalam Astrology: അഞ്ച് രാശിക്കാർക്ക് സമ്പത്തിൻ്റെ മഴ; 180 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗ സംയോഗം
Malayalam Astrology Predictions : ഈ യോഗങ്ങൾ 12 രാശികളേയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇതുവഴി നേട്ടങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം
അനേകം ശുഭ യോഗങ്ങളുള്ള സമയമാണിത്. ജ്യോതിഷ പ്രകാരം, ഏകദേശം 180 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള യോഗങ്ങളുടെ അപൂർവ സംയോജനം നടക്കുന്നത്. ഇന്ന് (ആഗസ്ത് 19 ) രക്ഷാബന്ധൻ ദിനത്തിൽ ബുദ്ധാദിത്യയോഗം, ശുക്രാദിത്യയോഗം, ലക്ഷ്മീ നാരായണ യോഗം തുടങ്ങിയ നിരവധി യോഗങ്ങളുടെ സംയോജനമാണ്. ഈ യോഗങ്ങൾ 12 രാശികളേയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇതുവഴി നേട്ടങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം.
മേടം: മേടം രക്ഷാബന്ധൻ ശുഭകരമായിരിക്കും. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർക്ക് ഇത് വലിയ സാമ്പത്തിക നേട്ടം കൊണ്ടുവരും. ബിസിനസ്സ് ശക്തി പ്രാപിക്കും. ധാരാളം ലാഭവും ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാനും ഇതുവഴി സാധിക്കും
ഇടവം: ഇടവം രാശിക്കാർക്ക് സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ജോലി വാഗ്ദാനം ഇക്കാലയളവിൽ ലഭിക്കാനും സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കുന്നത് വഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ബന്ധങ്ങൾ മെച്ചപ്പെടും.
മിഥുനം: മിഥുനം രാശിക്കാർക്ക് പുതിയ ജോലിയും സ്ഥാനക്കയറ്റവും ഇക്കാലയളവിൽ ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. അംഗീകാരം സ്ഥാനമാനങ്ങൾ എന്നിവ വർധിക്കും
കന്നി: കന്നിരാശിക്കാർക്ക് ഗ്രഹനില പ്രകാരം വലിയ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങൾക്ക് സ്ഥാനവും പ്രശസ്തിയും ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. വിദേശയാത്ര സാധ്യത കാണുന്നു.
കുംഭം: കുംഭം രാശിക്കാർക്ക് രക്ഷാബന്ധൻ ദിനത്തിൽ പുതിയ സമ്മാനങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കാം. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആലോചിക്കാവുന്ന സമയമാണിത്. പങ്കാളിത്തത്തിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കാനാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)