5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology: ഈ രാശിക്കാർക്ക് 9 ദിവസത്തിനുള്ളിൽ വൻ നേട്ടം, രാശിഫലം

Malayalam Astrology Predictions: ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നത് 12 രാശികളേയും ബാധിക്കും. ചില രാശിക്കാർക്ക് ഇത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.

Malayalam Astrology: ഈ രാശിക്കാർക്ക് 9 ദിവസത്തിനുള്ളിൽ വൻ നേട്ടം, രാശിഫലം
Malayalam Astrology | Credits
arun-nair
Arun Nair | Published: 05 Aug 2024 11:01 AM

രാശിചിഹ്നങ്ങൾ സംക്രമിക്കുന്നതിനൊപ്പം, ഗ്രഹങ്ങൾ നക്ഷത്രരാശികളിലേക്കും സഞ്ചരിക്കുന്നുണ്ട്. ഇത് പലതരത്തിലുള്ള മാറ്റങ്ങൾക്കും നിങ്ങളുടെ രാശികളിൽ കാരണമാകുന്നു. അത്തരത്തിലൊന്നാണ് ഇനി സംഭവിക്കുന്നത്.  സന്തോഷം, സമൃദ്ധി, സമ്പത്ത്, ആകർഷണം, സ്നേഹം എന്നിവയുടെ ഘടകമായ ശുക്രൻ 2024 ഓഗസ്റ്റ് 11 ന് പൂർവ ഫാൽഗുനി നക്ഷത്രത്തിൽ പ്രവേശിക്കും.  ശുക്രൻ്റെ സ്വന്തം രാശി കൂടിയാണിത്.

ഇത്തരത്തിൽ ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നത് 12 രാശികളേയും ബാധിക്കും. ചില രാശിക്കാർക്ക് ഇത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ആഗസ്റ്റ് 11-ന് രാവിലെ 11:15 ന് ശുക്രൻ പൂർവ ഫാൽഗുനി നക്ഷത്രത്തിൽ പ്രവേശിക്കും  ഓഗസ്റ്റ് 22 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും.

മിഥുനം

മിഥുനം രാശിക്കാർക്ക് ധൈര്യം വർദ്ധിക്കും. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. നിങ്ങൾക്ക് പ്രമോഷനോ ഇൻക്രിമെൻ്റോ ലഭിച്ചേക്കാം. വ്യവസായികൾക്ക് ഒരു യാത്ര പോകാൻ സാധിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും. ഓരോ ഘട്ടത്തിലും നിങ്ങൾക്ക് ഭാഗ്യാനുഭവം ഉണ്ടാവും. കരിയറിൽ വിശ്വാസ്യത വർദ്ധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് കൂടുതൽ ലാഭം ലഭിക്കും.  കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.ശുക്ര സംക്രമം വഴി വരുമാനത്തിൽ വർദ്ധന ഉണ്ടാകാം. സാമ്പത്തിക തടസ്സങ്ങൾ മാറും കരിയറിൽ വലിയ പുരോഗതിയുണ്ടാകും. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. നിങ്ങൾക്ക് നിരാശ ആവശ്യമില്ല, സമയം മികച്ചതായിരിക്കും.  സഹപ്രവർത്തകരിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം. ആരോഗ്യം നന്നായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)