Malayalam Astrology: വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യത, ഭദ്ര രാജയോഗം ഈ രാശിക്കാര്‍ക്ക്
കന്നിരാശിയിൽ ബുധൻ്റെ സാന്നിധ്യം മൂലം, ഭദ്ര മഹാപുരുഷ് രാജയോഗം രൂപം കൊള്ളും, 3 രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് ഇതിൻ്റെ ഗുണങ്ങൾ ലഭിക്കും
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെചലനത്തിന് തക്കതായ പ്രാധാന്യമുണ്ട്. ഗ്രഹങ്ങൾ ഒരു നിർദ്ദിഷ്ട സമയത്ത് സംക്രമിക്കുകയും അത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുകയും ചെയ്യും. ബുദ്ധിയുടെയും അറിവിൻ്റെയും ഗ്രഹമായ ബുധൻ സെപ്തംബർ 23-ന് സ്വന്തം രാശിയായ കന്നിരാശിയിൽ പ്രവേശിക്കും. കന്നിരാശിയിൽ ബുധൻ്റെ സാന്നിധ്യം മൂലം, ഭദ്ര മഹാപുരുഷ് രാജയോഗം രൂപം കൊള്ളും, 3 രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് ഇതിൻ്റെ ഗുണങ്ങൾ ലഭിക്കും. ഭദ്ര രാജയോഗം പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഏതൊക്കെ രാശിക്കാർക്കാണ് ഭദ്ര രാജയോഗം മൂലം ജീവിതത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുകയെന്ന് നമുക്ക് നോക്കാം.
കന്നി
കന്നി രാശിക്കാർക്ക് ഭദ്ര രാജയോഗം ഗുണം ചെയ്യും. ഈ സമയം നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് വരുമാനം വർദ്ധിക്കും. പുതിയ വഴികൾ തുറക്കും. വിവാഹിതരുടെ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. അപ്രതീക്ഷിത ധന നേട്ടമുണ്ടാകും. ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽ ചെയ്യുന്നവർക്കും ഈ സമയം അനുകൂലമാണ്. പുതിയ വരുമാനമാർഗങ്ങൾ രാശിക്കാർക്ക് തുറക്കും. ഏതെങ്കിലും വിധത്തിൽ കുടുങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കും. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഭദ്ര രാജയോഗം ശുഭകരമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യാപാര മേഖലയിൽ ലാഭം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ കാലയളവിൽ പൂർത്തീകരിക്കാനാകും. ഈ കാലയളവിൽ വസ്തു, വീട്, വാഹനം മുതലായവ വാങ്ങാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)