5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Foods for Better Sleep: രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നില്ലേ? എങ്കിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ

Magnesium Rich Foods for Better Sleep: രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Foods for Better Sleep: രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നില്ലേ? എങ്കിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 20 Mar 2025 16:20 PM

രാത്രി നല്ല ഉറക്കം കിട്ടുന്നില്ലേ? ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. ഉറക്കം ലഭിക്കാത്തതിന്റെ കൃത്യമായ കാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അത്തരത്തിൽ ഉറക്കം ലഭിക്കാൻ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. ബ്ലാക്ക് ബീൻസ്

പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ബ്ലാക്ക് ബീൻസ്. ഇവ പതിവായി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ബ്ലാക്ക് ബീൻസ് സൂപ്പുകളിലോ, സാലഡുകളിലോ, റാപ്പുകളിലോ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.

2. ചീര

മഗ്നീഷ്യത്തിന്റെ ഉറവിടമായ ചീരയും വിശ്രമം പ്രോത്സാഹിപ്പിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനായി സലാഡുകളിലോ സ്മൂത്തികളിലോ മറ്റും ചേർത്ത് ചീര കഴിക്കാം.

3. ബദാം

ബദാമിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശ്രമം പ്രോത്സാഹിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഊർജ്ജം നൽകുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

4. വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ഉത്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു വാഴപ്പഴം പതിവാക്കുക.

5. മത്തങ്ങാ വിത്തുകൾ

മഗ്നീഷ്യത്തിന്റെ പ്രധാന ഉറവടിങ്ങളിൽ ഒന്നാണ് മത്തങ്ങാ വിത്തുകൾ. ഇത് നല്ല ഉറക്കം ലഭിക്കാൻ ആവശ്യമായ മെലാടോണിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു.

6. ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ലഭിക്കാൻ ഗുണം ചെയ്യും. ഇത് മനസിനെ ശാന്തമാകുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

7. അവക്കാഡോ

അവക്കാഡോ അഥവാ വെണ്ണപ്പഴത്തിലും മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

8. കശുവണ്ടി

മഗ്നീഷ്യം കൊണ്ട് സമ്പന്നമായ കശുവണ്ടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല വിശ്രമം ലഭിക്കാനും സമ്മർദ്ധം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ലഘുഭക്ഷണമായി അല്പം കശുവണ്ടി കഴിക്കാവുന്നതാണ്.

9. തൈര്

കാത്സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ തൈര് നല്ല ഉറക്കം ലഭിക്കുന്നതിന് ഗുണം ചെയ്യും. അതിനായി മധുരവും മറ്റ് ഫ്ലേവറുകളും ഒന്നും ചേർക്കാത്ത തൈര് പതിവാക്കുക.

10. ഓട്സ്

മഗ്നീഷ്യം അടങ്ങിയ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.