5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lung Cancer Vaccine: ശ്വാസകോശ അർബുദത്തിന് വാക്സിൻ; ആദ്യമായി പരീക്ഷിച്ചത് യുകെയിലെ ഒരു രോഗിയിൽ

Vaccine For Lung Cancer Found In UK: പ്രതിവർഷം 1.8 ദശലക്ഷം ആളുകൾ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുന്നു. ഇത് തടയാനാണ് യുകെ ബയോഎൻടെക് കമ്പനി BNT116 എന്ന വാക്സിൻ കണ്ടുപിടിച്ചത്.

Lung Cancer Vaccine: ശ്വാസകോശ അർബുദത്തിന് വാക്സിൻ; ആദ്യമായി പരീക്ഷിച്ചത് യുകെയിലെ ഒരു രോഗിയിൽ
Representational Image (Image Courtesy: Shutterstock)
nandha-das
Nandha Das | Updated On: 23 Aug 2024 15:13 PM

വൈദ്യശാസ്ത്ര ചരിത്രത്തിൽ ആദ്യമായി ശ്വാസകോശ അർബുദത്തിനുള്ള വാക്സിൻ കണ്ടുപിടിച്ചു. വെള്ളിയാഴ്ച ഒരു രോഗിയിൽ യുകെ ഇത് പരീക്ഷിച്ചു. ആദ്യമായാണ് ഇത്തരത്തിൽ ഒരു ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം നടത്തുന്നത്. ഇത് വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇത് വിജയിച്ചാൽ അർബുദ രോഗ ബാധിതരായ ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. ലോകത്തിൽ തന്നെ ഒരുപാടു പേരാണ് ശ്വാസകോശ അർബുദം ബാധിച്ച് മരണമടഞ്ഞത്. പ്രതിവർഷം 1.8 ദശലക്ഷം ആളുകൾ അർബുദം ബാധിച്ച് മരിക്കുന്നു.

ഇതിനു പരിഹാരമായി BNT116 എന്ന വാക്സിൻ ആണ് കണ്ടുപിടിച്ചത്. ബയോഎൻടെക് കമ്പനിയാണ് വാക്സിൻ നിർമ്മിക്കുന്നത്. രോഗത്തിൻ്റെ ഏറ്റവും സാധാരണ രൂപമായ നോൺ-സ്മോൾ സെൽ ലംഗ് കാൻസർ (NSCLC) ചികിത്സിക്കാൻ ആണ് BNT116 വാക്സിൻ ഉപയോഗിക്കുന്നത്. ഇന്ന് യുകെയിലെ ഒരു ശ്വാസകോശ കാൻസർ രോഗിയിൽ ആദ്യമായി വാക്സിൻ പരീക്ഷണാത്മകമായി ഉപയോഗിച്ചു. ജാനുസ് റാക്‌സ് എന്ന 67 വയസ്സുള്ള രോഗിയിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്, ആറ് സിറിഞ്ച് വാക്സീനുകൾ ആണ് കുത്തിവെച്ചത്ത്. ഈ വാക്സിനുകളിൽ ഓരോന്നിലും വ്യത്യസ്ത ഭാഗങ്ങളിലുള്ള ക്യാൻസർ ട്യൂമറുകളുടെ പ്രത്യേകമായ ജനിതക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ വാക്സിനുകൾക്ക് രോഗിയുടെ പ്രതിരോധ സംവിധാനത്തിൻ്റെ അഞ്ച് ബില്യൺ കോശങ്ങളെ ആക്രമിക്കാനുള്ള കഴിവുണ്ട്.

ALSO READ: ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം

 

ശ്വാസകോശ അർബുദം ബാധിച്ച നൂറുകണക്കിന് ആളുകൾക്കാണ്, നോൺ-സ്മോൾ സെൽ വാക്സിൻ പരീക്ഷണം വിജയിച്ചാൽ പ്രയോജനം ഉണ്ടാവുക. ‘വാക്‌സിൻ പരീക്ഷണത്തിലെ ആദ്യത്തെ ആളാണോ നൂറാമത്തെ ആളാണോ ഞാനെന്നത് പ്രശ്‌നമല്ല. അത് എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു വാക്സിൻ വേഗത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയാണെങ്കിൽ, മറ്റ് രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിയും. കോവിഡ്-19 വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചു. അതുപോലെ ദശലക്ഷക്കണക്കിന് ആളുകളെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ആദ്യത്തെ വാക്സിൻ സ്വീകരിച്ച ജാനുസ് റാക്സ് പറഞ്ഞു.

 

എന്താണ് നോൺ-സ്മോൾ സെൽ ലംഗ് കാൻസർ?

ശ്വാസകോശ അർബുദത്തിന്റെ ഒരു വകഭേദമാണ് നോൺ-സ്മോൾ സെൽ ലംഗ് കാൻസർ. ഇത് ശരീരത്തിൽ നിശബ്ദമായി വളരുന്നത് കൊണ്ടുതന്നെ, രോഗം കണ്ടുപിടിക്കുമ്പോഴേക്കും അത് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. അതിനാൽ നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും ഇതിന് അത്യാവശ്യമാണ്. പുകവലി മൂലമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ നാലിലൊന്ന് പേർ മാത്രമാണ് അഞ്ച് വർഷം അതിജീവിക്കുന്നത്. തലച്ചോറ്, കരൾ, ചർമ്മം, ലിംഫ് നോഡുകൾ, അഡ്രീനൽ ഗ്രന്ഥികൾ എന്നിവയുൾപ്പെടെ രോഗിയുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാൻസർ കോശങ്ങൾ അതിവേഗം ആണ് പടരുന്നത്. മെറ്റാസ്റ്റാറ്റിക് നോൺ-സ്മോൾ സെൽ ലംഗ് കാൻസർ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

 

ശ്വാസകോശ അര്‍ബുദം

അസാധാരണമായ രീതിയില്‍ കോശങ്ങള്‍ വളരുകയും ശരീരത്തില്‍ മുഴകള്‍ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ശ്വാസകോശ അര്‍ബുദമുണ്ടാകുന്നത്. ശ്വാസകോശ അര്‍ബുദം വരുന്നതിന് പ്രധാന കാരണം പുകവലിയാണ്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 85 ശതമാനത്തിലധികം കേസുകളുടെയും കാരണം പുകവലിയാണ്.

ശ്വാസകോശത്തില്‍ ആരംഭിക്കുന്ന ഈ അസുഖം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ശ്വാസകോശത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും മുഴകള്‍ രൂപപ്പെടുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.