Malayalam Astrology: ഒക്‌ടോബർ 3 മുതൽ ഈരാശിക്കാരുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും
Malayalam Astrology Predictions: കുടുംബത്തിൽ മംഗളകരമായ പ്രവർത്തനങ്ങൾ, കുടുംബ സ്ഥിതി മെച്ചപ്പെടുത്തൽ, ജോലി ലഭിക്കുക, വിവാഹം, നല്ല വാർത്തകൾ കേൾക്കാൻ ഭാഗ്യം എന്നിവയുണ്ടാകും
ജ്യോതിഷപരമായി വളരെ അധികം പ്രത്യേകതകളുള്ള മാസമാണ് ഒക്ടോബർ. ഒക്‌ടോബർ 3 മുതൽ 12 വരെ, ബുധനും ചന്ദ്രനും തങ്ങളുടെ രാശികൾ മാറും. ഈ ഗ്രഹസംക്രമത്തിൻ്റെ ഫലമായി ചില രാശിക്കാർക്ക് നല്ല ഫലങ്ങളുണ്ടാവും. ഏറ്റെടുക്കുന്ന ജോലിയിൽ വിജയം, കുടുംബത്തിൽ മംഗളകരമായ പ്രവർത്തനങ്ങൾ, കുടുംബ സ്ഥിതി മെച്ചപ്പെടുത്തൽ, ജോലി ലഭിക്കുക, വിവാഹം, നല്ല വാർത്തകൾ കേൾക്കാൻ ഭാഗ്യം എന്നിവയുണ്ടാകും. ഈ രാശിമാറ്റം മൂലം ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം എന്നീ രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങളും അനുകൂല മാറ്റങ്ങളും ഉണ്ടാകും.
ഇടവം
ഇടവം രാശിക്ക് വ്യാഴം, ബുധൻ, രാഹു എന്നിവ അനുകൂലമായതിനാൽ നവരാത്രി കാലത്ത് അപ്രതീക്ഷിത ഭാഗ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനായാസമായ സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. നവരാത്രി കാലത്ത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശ്രമങ്ങളും തീർച്ചയായും വിജയിക്കും. തൊഴിൽ, ജോലി, ബിസിനസ്സ് എന്നിവയിൽ മുന്നേറാൻ സാധിക്കും
മിഥുനം
മിഥുനം രാശിക്ക് ഒന്നിലധികം ധനയോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും പ്രമുഖരിൽ നിന്നും അംഗീകാരവും സാമ്പത്തിക നേട്ടവും ലഭിക്കാനും സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കാം. തൊഴിലിലും ബിസിനസ്സിലും എല്ലാത്തരത്തിലും നിങ്ങൾക്ക് ലാഭം കൈവരും. കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും. നിങ്ങളുടെ വ്യക്തിജീവിതം നന്നായി നടക്കും.
കന്നി
കന്നി രാശിക്കാർക്ക് പണവും ഭാഗ്യാനുഭവങ്ങളുമുണ്ടാവും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും മെച്ചപ്പെടും. വരുമാനത്തിൽ എന്ത് പരിശ്രമം നടത്തിയാലും വിജയിക്കും. കുടുംബത്തിലെ സ്ഥിതി മാറുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. പൂർണ്ണമായും ലക്ഷ്മി കടാക്ഷം ഇക്കാലയളവിൽ ഉണ്ടാവും. വാക്കുകൾക്ക് മൂല്യം ഉണ്ടാവും. എല്ലാ വിധത്തിലും ലാഭകരമായ ബന്ധങ്ങൾ ഉണ്ടാവും.
തുലാം
തുലാം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളും ഭാഗ്യവും ലഭിക്കും. ശ്രമങ്ങൾ ഫലം ചെയ്യും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ, ബിസിനസുകൾ, ഓഹരികൾ, ഊഹക്കച്ചവടങ്ങൾ എന്നിവ വളരെ ലാഭകരമാവാം. തൊഴിൽ ജീവിതം മികച്ചതായിരിക്കും. തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കും. വിവാഹ ശ്രമങ്ങൾ വിജയിക്കും. തൊഴിലിലും ബിസിനസ്സിലും നല്ല പുരോഗതി ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യം കൈവരും. കുടുംബജീവിതത്തിൽ അനുകൂലമായ കാര്യങ്ങളുണ്ടാവും. കാത്തിരിക്കുന്ന ശുഭവാർത്തകൾ തേടിയെത്തും. ജോലിയിൽ അധികാരയോഗം ഉണ്ടാവും. തൊഴിൽ- ബിസിനസ് എന്നിവ പ്രയാസങ്ങളിൽ നിന്ന് കരകയറും.വരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടാകും. മംഗളകരമായ കാര്യങ്ങൾ കുടുംബത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് വ്യാഴം, ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ പൂർണ്ണബലത്താൽ ആസൂത്രണം ചെയ്ത ജോലികൾ പൂർത്തിയാക്കാനാകും.
സമ്പാദ്യത്തിനും ആരോഗ്യത്തിനും കുറവുണ്ടാകില്ല. വരുമാനം വർധിക്കുന്നതിനൊപ്പം കിട്ടാനുള്ള പണവും കൈയിൽ എത്തും. നല്ല വാർത്തകൾ ലഭിക്കും
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)