Lauki Benefits: ‘ലോക്കി’ വേനലായാൽ കഴിക്കേണ്ട പച്ചക്കറി ഇതാണ്; കൊഴുപ്പോ കൊളസ്ട്രോളോ തീരെ ഇല്ല
Bottle Gourd Benefits: ഇവയിൽ ജലാംശം കൂടുതലായതിനാൽ സാമ്പാറിലും അവിയലിലും ഒക്കെയാണ് സാധാരണ ഉപയോഗിക്കുന്നത്. താപനിലയിലെ വ്യതിയാനം, നിർജ്ജലീകരണം തുടങ്ങിയവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ലോക്കി നല്ലതാണ്. കൂടാതെ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു.
![Lauki Benefits: ‘ലോക്കി’ വേനലായാൽ കഴിക്കേണ്ട പച്ചക്കറി ഇതാണ്; കൊഴുപ്പോ കൊളസ്ട്രോളോ തീരെ ഇല്ല Lauki Benefits: ‘ലോക്കി’ വേനലായാൽ കഴിക്കേണ്ട പച്ചക്കറി ഇതാണ്; കൊഴുപ്പോ കൊളസ്ട്രോളോ തീരെ ഇല്ല](https://images.malayalamtv9.com/uploads/2025/01/bottle-gourd.png?w=1280)
വലിയ പ്രചാരമൊന്നുമില്ല ഒരിനം പച്ചക്കറിയാണ് ലോക്കി. ഇതിനെ പല സ്ഥലങ്ങളിലും പല പേരുകളിലും അറിയപ്പെടാറുണ്ട്. വടക്കേ ഇന്ത്യിലാണ് ഇവയ്ക്ക് അല്പം പ്രചാരമുള്ളത്. നമ്മുടെ നാട്ടിൽ തൊയിലൊക്കെ സാധാരണയായി ഇവ കാണപ്പെടാറുണ്ട്. രുചിയിൽ അത്ര കേമനല്ലാത്തതിനാൽ നമ്മൾ ഇതിനെ അത്ര കാര്യമായി പരിഗണിക്കാറില്ല. ഇവയിൽ ജലാംശം കൂടുതലായതിനാൽ സാമ്പാറിലും അവിയലിലും ഒക്കെയാണ് സാധാരണ ഉപയോഗിക്കുന്നത്. പക്ഷേ ലോക്കിയിൽ നമുക്കറിയാത്ത പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് ഇത്. കൂടാത ഇവ ജ്യൂസാക്കിയും കുടിക്കാവുന്നതാണ്.
സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച 2023 ലെ ഒരു പഠനമനുസരിച്ച്, ലോക്കിയിൽ വൈറ്റമിൻ സിയുടെയും മറ്റ് നിരവധി അവശ്യ അമിനോ ആസിഡുകളും ധാരാളം അടിങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇതിൽ ധാരാളം തയാമിനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. താപനിലയിലെ വ്യതിയാനം, നിർജ്ജലീകരണം തുടങ്ങിയവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ലോക്കി നല്ലതാണ്. കൂടാതെ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു.
ജലാംശം അടങ്ങിയവ
92 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ലോക്കി ഒരു മികച്ച പച്ചക്കറിയാണ്. ചൂടുകാലത്ത് ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ജല സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ നിർജ്ജലീകരണം ഒഴിവാക്കുന്നു. ശരീരത്തെ ശാന്തമാക്കുകയും ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നതിനാൽ താപനില ഉയരുമ്പോൾ ഇത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
വയറിന് അത്യുത്തമം
നാരുകൾ അടങ്ങിയതും ദഹനത്തെ സഹായിക്കുന്നതുമായതിനാൽ, ഇത് വയറിന് നല്ലതാണ്. ക്രമരഹിതമായ മലവിസർജ്ജനം അനുഭവപ്പെടുന്നവർക്ക് ലോക്കി കഴിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഈ പച്ചക്കറിയിലെ ജലാംശം ശരീരത്തിന്റെ സ്വാഭാവിക വിഷവിമുക്തമാക്കലിനും ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഒപ്പം ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.
ചർമ്മത്തിനും മുടിക്കും
വെള്ളത്തിന്റെ ഉയർന്ന അളവ്, ഫിനോളിക് സംയുക്തങ്ങൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്ന ഈ പച്ചക്കറി ചർമ്മത്തിനും മുടിക്കും നല്ലതാണ്. രക്തശുദ്ധീകരണത്തിലൂടെയും ശരീരത്തിൽ നിന്ന് അനാവശ്യ കണികകൾ നീക്കം ചെയ്യുന്നതിലൂടെയും, ഇത് ശരീരത്തിൽ നല്ലൊരു പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. ഇത് മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചർമ്മത്തിലെ ആനാവശ്യ പ്രശ്നങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ലോക്കി ഒരു മികച്ച മാർഗമാണ്. ഉയർന്ന അളവിലുള്ള നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ, ഇത് വിശപ്പിനെ ശമിപ്പിക്കുകയും വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ലോക്കി ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.