5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supermoon: കണ്ണുംനട്ട് കാത്തിരിക്കാം; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ എത്തുന്നു

Supermoon on November 16: ഓഗസ്റ്റില്‍ ബ്ലൂ മൂണ്‍, സെപ്റ്റംബറില്‍ ഹാര്‍വെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നിവയ്ക്ക് ശേഷമാണ് ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍മൂണായ ബീവര്‍ മൂണ്‍ എത്തുന്നത്. അവസാന മൂണിനെ കാണാനുള്ള തയാറെടുപ്പിലാണ് ലോകം.

Supermoon: കണ്ണുംനട്ട് കാത്തിരിക്കാം; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ എത്തുന്നു
സൂപ്പര്‍മൂണ്‍ (Image Credits: PTI)
shiji-mk
Shiji M K | Updated On: 15 Nov 2024 14:32 PM

ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ മാനത്ത് പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബീവര്‍ മൂണ്‍ എന്ന പേരിലാണ് അവസാന സൂപ്പര്‍മൂണ്‍ എത്തുന്നത്. ഓഗസ്റ്റില്‍ ബ്ലൂ മൂണ്‍, സെപ്റ്റംബറില്‍ ഹാര്‍വെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നിവയ്ക്ക് ശേഷമാണ് ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍മൂണായ ബീവര്‍ മൂണ്‍ എത്തുന്നത്. അവസാന മൂണിനെ കാണാനുള്ള തയാറെടുപ്പിലാണ് ലോകം.

ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് നവംബര്‍ 16ന് പുലര്‍ച്ചെ 2.58 മുതലാണ് ബീവര്‍ മൂണ്‍ ദൃശ്യമാവുക. എന്നാല്‍ നമ്മുടെ ഇന്ത്യയില്‍ നവംബര്‍ 16ന് വൈകീട്ട് സൂര്യാസ്തമയത്തിന് ശേഷം സൂപ്പര്‍മൂണ്‍ കാണാനാകും. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ ചന്ദ്രനുദിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബീവര്‍ മൂണില്‍ സാധാരണ ദിവസങ്ങളില്‍ ചന്ദ്രനെ കാണുന്നതിനേക്കാള്‍ വലുപ്പത്തില്‍ കാണാന്‍ സാധിക്കും. 14 ശതമാനം വലുപ്പത്തിലായാരിക്കും ചന്ദ്രന്‍ ദൃശ്യമാവുക. സൂപ്പര്‍ മൂണിനൊപ്പം സെവന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്രസമൂഹത്തിനെയും കാണാന്‍ സാധിച്ചേക്കും. ആ ആകാശവിസ്മയം ദൃശ്യമാകുന്നതിനായി ഉപകരണങ്ങളുടെ ഒന്നും തന്നെ സഹായം ആവശ്യമായി വരില്ല.

Also Read: Supermoon Blue Moon : നാളെ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം; അതിശയ കാഴ്ച എപ്പോൾ, എങ്ങനെ കാണാം?

സൂപ്പര്‍ മൂണ്‍

ഓരോ മാസവും ചന്ദ്രന്‍ ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തിലെത്തുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം പൂര്‍ണ വൃത്തമല്ല. ഇങ്ങനെ ഭൂമിയോട് ചേര്‍ന്ന് ചന്ദ്രനെത്തുന്നതിനെ പെരീജി എന്ന് പറയുന്നു. പെരീജിയോടൊപ്പം പൂര്‍ണചന്ദ്രനും എത്തുന്നതോടെയാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്.

ബ്ലൂ മൂണ്‍, ഹാര്‍വെസ്റ്റ് മൂണ്‍, ഹണ്ടേഴ്‌സ് മൂണ്‍ എന്നിവയ്ക്ക് ശേഷം തുടര്‍ച്ചയായി സംഭവിക്കുന്ന സൂപ്പര്‍മൂണാണ് ബീവര്‍ മൂണ്‍. സ്‌ട്രോബെറി മൂണ്‍ പോലെ ചന്ദ്രനെ വിളിക്കുന്ന മറ്റൊരു പേരാണ് ബീവര്‍ മൂണ്‍. നവംബര്‍ 16ന് 2024ലെ സൂപ്പര്‍മൂണ്‍ ദൃശ്യമാകും. 2025ല്‍ മൂന്ന് സൂപ്പര്‍മൂണുകളാണുള്ളത്. ഒക്ടോബര്‍ 7, നവംബര്‍ 5, ഡിസംബര്‍ 4 എന്നീ ദിവസങ്ങളിലാണത്.