Vitamin D Deficiency: വൈറ്റമിൻ ഡിയുടെ കുറവ് പ്രത്യുൽപാദന ശേഷിയെ ബാധിക്കുമോ? അറിയാതെപോവരുത്
Vitamin D Deficiency And Fertility: വൈറ്റമിൻ ഡി ലഭിക്കുന്നതിലൂടെ, ഒരാൾക്ക് നല്ല ഹോർമോൺ ബാലൻസ്, ആരോഗ്യകരമായ പ്രത്യുൽപാദന പ്രവർത്തനം, ഗർഭധാരണത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ എന്നിവ നിലനിർത്താനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും കഴിയും. പ്രത്യുൽപാദനം ഉൾപ്പെടെയുള്ള നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ഡി അത്യാവശ്യമാണ്.

പ്രത്യുൽപാദനക്ഷമതയ്ക്കും മൊത്തത്തിലുള്ള ക്ഷേമത്തിനും വൈറ്റമിൻ ഡി അത്യാവശ്യമാണ്. പ്രകൃതിദത്തമായി വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ മിതമായ സൂര്യപ്രകാശം സഹായിക്കുന്നു. ശരിയായ രീതിയിൽ ശരീരത്തിൽ വൈറ്റമിൻ ഡി ലഭിക്കുന്നത് ഹോർമോണുകളെ നിയന്ത്രിക്കുകയും പ്രത്യുൽപാദന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അവയുടെ അപര്യാപ്തതയും അമിതമായ സൂര്യപ്രകാശവും അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.
രോഗപ്രതിരോധ ശേഷിക്കും അസ്ഥികളുടെ ആരോഗ്യത്തിനും ഗുണങ്ങൾ നൽകുന്നതിനൊപ്പം, പ്രത്യുൽപാദനക്ഷമതയിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല. മതിയായ അളവിൽ വൈറ്റമിൻ ഡി ലഭിക്കുന്നതിലൂടെ, ഒരാൾക്ക് നല്ല ഹോർമോൺ ബാലൻസ്, ആരോഗ്യകരമായ പ്രത്യുൽപാദന പ്രവർത്തനം, ഗർഭധാരണത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ എന്നിവ നിലനിർത്താനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും കഴിയും.
ശരീരത്തിന് വൈറ്റമിൻ ഡി സമന്വയിപ്പിക്കുന്നതിന് മിതമായ സൂര്യപ്രകാശം ആവശ്യമാണ്, എന്നാൽ അപര്യാപ്തതയും അമിതമായ എക്സ്പോഷറും അപകടസാധ്യതകൾ ഉള്ളതിനാൽ അനുയോജ്യമായ മറ്റൊരു ബദൽ മാർഗം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് ഒയാസിസ് ഫെർട്ടിലിറ്റിയിലെ റീജിയണൽ, മെഡിക്കൽ ഹെഡ് & ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്, ഡോ. വെങ്കട സുജാത വെള്ളങ്കി പറയുന്നു.
സൂര്യപ്രകാശം, പ്രത്യേകിച്ച് അൾട്രാവയലറ്റ് ബി (UVB) രശ്മികൾ ചർമ്മത്തിൽ ഏൽക്കുമ്പോൾ, നമ്മുടെ ശരീരം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു. സാധാരണയായി ഉച്ചസമയമാണ് പുറത്തുപോകാൻ ഏറ്റവും നല്ല സമയം, കാരണം സൂര്യരശ്മികൾ ഏറ്റവും നേരിട്ട് ഏൽക്കുന്നത് അപ്പോഴാണ്. എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇത് അനുയോജ്യമല്ല. നിങ്ങളുടെ ചർമ്മ തരം അനുസരിച്ച്, സൂര്യപ്രകാശം 10 മുതൽ 30 മിനിറ്റ് വരെ ഏൽക്കുന്നതാണ് നല്ലത്.
ഇരുണ്ട ചർമ്മ ടോണുകൾക്ക് ഒരേ അളവിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ, ഇളം ചർമ്മമുള്ളവരെക്കാൾ കൂടുതൽ സൂര്യപ്രകാശം ആവശ്യമാണ്. എന്നിരുന്നാലും അമിതമായ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യുൽപാദനം ഉൾപ്പെടെയുള്ള നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ഡി അത്യാവശ്യമാണ്. ഹോർമോണുകളെ നിയന്ത്രിക്കുന്നതിലൂടെയും പുരുഷന്മാരിൽ ബീജ ചലനശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും സ്ത്രീകളിൽ അണ്ഡത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിലൂടെയും ഇത് പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുന്നു.
കുറഞ്ഞ വൈറ്റമിൻ ഡി അളവ് സ്ത്രീകളിൽ ക്രമരഹിതമായ അണ്ഡോത്പാദനം, പുരുഷന്മാരിൽ മോശം ബീജത്തിന്റെ ഗുണനിലവാരം എന്നിവയുൾപ്പെടെ പ്രത്യുൽപാദന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.