5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Janmashtami 2024: ജന്മാഷ്ടമി മുതൽ ഈ നാളുകാർക്ക് വച്ചടി വച്ചടി കയറ്റം; നക്ഷത്രങ്ങൾ ഏതെല്ലാം?

krishna Janmashtami 2024: ഈ നക്ഷത്രക്കാർ കൃഷ്ണാഷ്ടമി ദിവസം ക്ഷേത്രത്തിൽ പോകുന്നതും ഭഗവാനെ പ്രാർത്ഥിയ്ക്കുന്നതും വഴിപാടുകൾ നടത്തുന്നുമെല്ലാം ഏറെ ​ഗുണകരമാണ്. ഇവരുടെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

Janmashtami 2024: ജന്മാഷ്ടമി മുതൽ ഈ നാളുകാർക്ക് വച്ചടി വച്ചടി കയറ്റം; നക്ഷത്രങ്ങൾ ഏതെല്ലാം?
krishna Janmashtami. (Image credits: PTI)
neethu-vijayan
Neethu Vijayan | Published: 26 Aug 2024 09:25 AM

ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ജന്മാഷ്ടമി അഥവാ അഷ്ടമി രോഹിണി വന്നിരിക്കുന്നത്. ഈ അഷ്ടമി രോഹിണി ദിവസം ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങളാണ്. ഇവർ കൃഷ്ണ ഭഗവാനെ തൊഴുത് പ്രാർത്ഥിയ്ക്കുന്നത് സകല ഐശ്വര്യത്തിനും കാരണമാകുന്നു. ഏതെല്ലാം നക്ഷത്രക്കാർക്കാണ് ഈ ശ്രീകൃഷ്ണ ജയന്തി മുതൽ ​ഗുണകരമാകുന്നത് നോക്കാം.

മൂലം

​മൂലം നാളുക്കാർക്ക് കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഏറെയുള്ള സമയമാണ് വരാൻ പോകുന്നത്. ഇവർക്ക് എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഭഗവാൻ തുണയായി കൂടെയുണ്ടാകും. അഷ്ടമിരോഹിണി ദിവസം ഇവർ കൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിയ്ക്കുന്നത് ​ഗുണകരമാണ്. ഇവർക്ക് തുളസീമാല സമർപ്പിയ്ക്കാവുന്നതാണ്. പറ്റിയാൽ ഈ ദിനം വ്രതം നോൽക്കുന്നതും വളരെ നല്ലതാണ്. ഈ നാളുകാരുടെ ജീവിതത്തിൽ ഉയർച്ച വരുന്ന സമയമാണ് ഇനി വരാൻ പോകുന്നത്.

ആയില്യം

​​ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് അവരുടെ ജീവിതത്തിലേയ്ക്ക ശ്രീകൃഷ്ണൻ്റെ എല്ലാം ഐശ്വര്യവും വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ചും ഈ ജന്മാഷ്ടമി മുതൽ. ഇവരുടെ ദുഖദുരിതങ്ങൾക്ക് പരിഹാരം ഉടനുണ്ടാകും. ഇവരെ ഭഗവാൻ എല്ലാ സൗഭാഗ്യവും നൽകി അനുഗ്രഹിയ്ക്കുന്ന ശ്രീകൃഷ്ണ ജയന്തിയാണ് വന്നിരിക്കുന്നത്. ഇവർക്ക് തൊഴിൽ, വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങൾ എന്നിവ മാറാൻ കൃഷ്ണനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്. ഇനി വരുന്ന ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തിന് നഷ്ടപ്പെട്ടുവെന്ന് കരുതിയ പല കാര്യങ്ങളും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ തിരികെ ലഭിയ്ക്കും. ഇവർ ശ്രീകൃഷ്ണ ജയന്തി ദിവസം ഭഗവാനെ തൊഴുത് പ്രാർത്ഥിയ്ക്കുന്നതും വഴിപാടുകൾ നടത്തുന്നതും ഏറെ ഐശ്വര്യം കൊണ്ടുവരും. ഇവരുടെ ജീവിതത്തിലെ ദുഖദുരിതങ്ങൾ മാറുന്ന സയമാണ് ഇനി വരാൻ പോകുന്നത്. ഭഗവാനെ മനസറിഞ്ഞ് വിളിച്ചാൽ കാര്യസിദ്ധിയും ദുഖദുരിതനാശവും നിശ്ചയമായും ഉണ്ടാകും.

ALSO READ: കൃഷ്ണാഷ്ടമി ദിനം, ഇന്ന് ദീർഘദൂര യാത്രകൾ ഒഴിവാക്കുക; ഇന്നത്തെ രാശിഫലം അറിയാം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള സങ്കടങ്ങളും വിഷമങ്ങളുമെല്ലാം മാറാൻ കൃഷ്ണാഷ്ടമി ദിവസം മുതൽ ഏറെ സഹായിക്കും. ഭഗവാനെ പ്രസാദിപ്പിയ്ക്കുന്നത് കൂടുതൽ സൗഭാ​ഗ്യങ്ങൾ കൊണ്ടുവരും. കൃഷ്ണാഷ്ടമി ദിവസം ക്ഷേത്രത്തിൽ പോകുന്നതും ഭഗവാനെ പ്രാർത്ഥിയ്ക്കുന്നതും വഴിപാടുകൾ നടത്തുന്നുമെല്ലാം ഏറെ ​ഗുണകരമാണ്.

ചതയം

ചതയം നക്ഷത്രക്കാർക്ക് ഇതുവരെയുള്ള വിഷമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം മാറാനുള്ള സമയമാണ് ജന്മാഷ്ടമി. ഇവരുടെ ജീവിതത്തിൽ ശ്രീകൃഷ്ണ ഭ​ഗവാൻ്റെ എല്ലാ ഐശ്വര്യവും വന്നുചേരും. ജീവിതത്തിൽ ഉയർച്ചകൾ വന്നു ചേരുന്നു. ഈ ജന്മാഷ്ടമി ദിനം ക്ഷേത്രത്തിൽ പോയി ഭഗവാനെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. വഴിപാടുകൾ നടത്താനും മറക്കരുത്.

പൂരൂരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രക്കാർക്ക് ധാരാളം മാനസിക വിഷമങ്ങൾ ഉള്ള സമയമാണ് കടന്നു പോകുന്നത്. ഒരുപാട് ചിന്തകളും ആശങ്കകളുമെല്ലാം മനസ്സിനെ വേദനിപ്പിക്കും. എന്നാൽ ഇതിന് പരിഹാരമാകാൻ ഈ അഷ്ടമി ദിവസം ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിയ്ക്കുക. ഐശ്വര്യദായകമായ ദിനങ്ങൾ ഇതിനാൽ ഇവരിലേക്ക് വന്നു ചേരും. ഇവരുടെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.