Clove Benefits: ദിവസവും ഒരു ഗ്രാമ്പൂ ചവച്ച് കഴിക്കൂ… ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയാം

Benefits Of Chewing A Clove Daily: ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. കറികളിലും മറ്റും നമ്മൾ ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റാൻ ഇവയ്ക്ക് കഴിയും.

Clove Benefits: ദിവസവും ഒരു ഗ്രാമ്പൂ ചവച്ച് കഴിക്കൂ... ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയാം

Clove

Published: 

23 Jan 2025 11:53 AM

ആരോഗ്യത്തിന്റെ കാര്യത്തിൽ, ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ പോലും വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. ആരോ​ഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും ധാതുക്കളും അടങ്ങിയ ഭക്ഷണം നിർബന്ധമാണ്. അത്തരത്തിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. കറികളിലും മറ്റും നമ്മൾ ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റാൻ ഇവയ്ക്ക് കഴിയും. ദിവസവും ഒരു ഗ്രാമ്പൂ വീതം ചവച്ചരച്ച് കഴിക്കുന്നതിൻ്റെ ചില അത്ഭുതകരമായ ഗുണങ്ങളെപ്പറ്റി വിശമായി അറിയാം.

ആന്റിഓക്‌സിഡന്റ് പവർഹൗസ്

ഗ്രാമ്പൂവിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, യൂജെനോൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നവയാണ് ഈ ആന്റിഓക്‌സിഡന്റുകൾ. കാൻസർ, ഹൃദ്രോഗം, നാഡീ സംബന്ധമായ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നതിലൂടെ, ഗ്രാമ്പൂ പതിവായി ഉപയോഗിക്കുന്നത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു.

അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു

ഗ്രാമ്പൂവിലെ പ്രധാന സജീവ രാസവസ്തുക്കളിൽ ഒന്നാണ് യൂജെനോൾ. ഇതിന്റെ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വിവിധ ജീവിവർഗങ്ങൾ മൂലം പടരുന്ന രോഗങ്ങളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കുന്നു. ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഇ. കോളി സ്ട്രെയിൻ ഉൾപ്പെടെ മൂന്ന് വ്യത്യസ്ത തരം ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും ​ഗ്രാമ്പു നല്ലതാണ്.

പല്ലിൻ്റെ സംരക്ഷണം

ദന്താരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഗ്രാമ്പൂ വളരെ മികച്ചതാണ്. പല്ലുവേദന വരുമ്പോൾ വേദനയുള്ള സ്ഥലത്ത് ​ഗ്രാമ്പു വച്ചാൽ മതിയെന്ന് നിങ്ങൾ പറഞ്ഞുകേട്ടിട്ടില്ലേ. നമ്മൾ ഉപയോ​ഗിക്കുന്ന പേസ്റ്റ് മറ്റ് ഓറൽ കെയർ ഉൽപ്പന്നങ്ങളിലും ഇവ ഉൾപ്പെടുത്താറുണ്ട്. ​ഗ്രാമ്പുവിന് വേദനസംഹാരിയായി പ്രവർത്തിക്കുന്നതിനപ്പുറം ബാക്ടീരിയകളെ ചെറുക്കാനുള്ള ശേഷിയുമുണ്ട്.

കരളിനെ ശുദ്ധീകരിക്കുന്നു

ഉണങ്ങിയ ഗ്രാമ്പൂ കരളിനെ ചില പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായി പഠനങ്ങൾ പറയുന്നു. പുതിയ കോശങ്ങളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം, കരളിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. യൂജെനോൾ, തൈമോൾ തുടങ്ങിയ വിവിധ സജീവ ഘടകങ്ങൾ വഴി സംരക്ഷണം നൽകിയാണ് ​ഗ്രാമ്പൂ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത്.

രക്തത്തിലെ പഞ്ചസാര കുറയ്ക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന് സമാനാമായാണ് ഗ്രാമ്പൂ സത്ത് പ്രവർത്തിക്കുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഒരു മാസത്തേക്ക് ദിവസവും ഒന്ന് മുതൽ മൂന്ന് ഗ്രാം വരെ ഗ്രാമ്പൂ കഴിക്കാവുന്നതാണ്. ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ്, ലിപിഡുകൾ, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.

 

പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്