Handcare Tips: കൈകൾ ഇനി പഞ്ഞിപോലെ മൃദുവാക്കാം; സ്‌ക്രബുകൾ തയ്യാറാക്കാം വീട്ടിൽ തന്നെ
Homemade Hand Scrubs: പുറത്തുനിന്ന് വിലകൂടിയ ഹാൻഡ് ക്രീമുകളും മറ്റും വാങ്ങുന്നവർ ധാരാളമുണ്ട്. അവർക്കായി പ്രകൃതിദത്തമായ ചില ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന വളരെ എളുപ്പമുള്ള സ്‌ക്രബുകൾ ഏതെല്ലാമെന്ന് നോക്കാം.

കൈകൾ സുന്ദരമായിരിക്കണമെന്ന് പലരും വാശിപിടിക്കാറുണ്ട്. എന്നാൽ അതിന് വേണ്ടി ചെയ്യുന്നത് വളരെ കുറച്ച് മാത്രമാണ്. പുറത്തുനിന്ന് വിലകൂടിയ ഹാൻഡ് ക്രീമുകളും മറ്റും വാങ്ങുന്നവർ ധാരാളമുണ്ട്. പക്ഷേ നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് കൈകൾക്ക് മൃദുവായ ഘടന നൽകാൻ സാധിക്കുമെന്ന് അറിയാത്ത എത്രപേരുണ്ട്. പ്രകൃതിദത്തമായ ചില ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന വളരെ എളുപ്പമുള്ള സ്‌ക്രബുകൾ ഏതെല്ലാമെന്ന് നോക്കാം.
പഞ്ചസാരയും ഒലിവ് ഓയിലും: രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലുമായി യോജിപ്പിക്കുക. സുഗന്ധം ലഭിക്കാൻ അവശ്യമെങ്കിൽ ഏതെങ്കിലും എണ്ണ രണ്ട് തുള്ളി ചേർക്കാവുന്നതാണ്. ശേഷം ഇവ നിങ്ങളുടെ കൈകളിൽ തേയ്ക്കാം. ഒരു 10 മിനിറ്റെങ്കിലും മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാവുന്നതാണ്.
ഓട്‌സും തേനും: ഒരു പാത്രത്തിൽ, രണ്ട് ടേബിൾസ്പൂൺ പൊടിച്ച ഓട്‌സും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് പോലുള്ള ഘടന ലഭിക്കുന്നതുവരെ നന്നായി ഇളക്കുക. ശേഷം സ്‌ക്രബ് നിങ്ങളുടെ കൈകളിൽ പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. അരമണിക്കൂറെങ്കിലും വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
കാപ്പിപ്പൊടിയും വെളിച്ചെണ്ണയും: രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. അധിക എക്സ്ഫോളിയേഷനായി ഒരു ടീസ്പൂൺ ഷുഗർ ചേർക്കുക (ആവശ്യമെങ്കിൽ). കൈകളിൽ മൃദുവായി മസാജ് ചെയ്യുക. ശേഷം കൈകൾ കഴുകി മോയ്സ്ചറൈസ് ചെയ്യുക.
നാരങ്ങയും ഉപ്പും: ഒരു പാത്രത്തിൽ മുറിച്ച നാരങ്ങയുടെ പാതി നീര് പിഴിഞ്ഞെടുക്കുക. 2 ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. സ്ക്രബ് നിങ്ങളുടെ കൈകളിൽ തേച്ച് നന്നായി മസാജ് ചെയ്യുക. ചൂടുള്ള വെള്ളത്തിൽ കഴുകുക, ജലാംശം നിലനിർത്താൻ ഒരു മോയ്സ്ചറൈസർ പുരട്ടുക.
തൈരും ബദാമും: 2 ടേബിൾസ്പൂൺ തൈര് ഒരു ടേബിൾസ്പൂൺ നന്നായി പൊടിച്ച ബദാമുമായി കലർത്തുക. ആവശ്യമെങ്കിൽ, ഈർപ്പം വർദ്ധിപ്പിക്കുന്നതിന് ഒരു ടീസ്പൂൺ തേൻ ചേർക്കാം. സൗമ്യമായ വൃത്താകൃതിയിൽ ഇവ മസാജ് ചെയ്യാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.
ഈ സ്‌ക്രബുകളിൽ ഏതെങ്കിലും ഉപയോഗിച്ചതിന് ശേഷം, ഹാൻഡ് ക്രീം അല്ലെങ്കിൽ ബദാം ഓയിൽ അല്ലെങ്കിൽ ഷിയ ബട്ടർ പോലുള്ള പ്രകൃതിദത്ത എണ്ണ ഉപയോഗിച്ച് നിങ്ങളുടെ കൈകൾ മോയ്സ്ചറൈസ് ചെയ്യുന്നത് വളരെ നല്ലതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്‌ക്രബ്ബിംഗ് ചെയ്യാവുന്നതാണ്.