5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sardines Health Benefits: മത്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം? കിട്ടിയാൽ കഴിക്കാൻ മടിക്കരുത്, കാരണമിത്

Health Benefits Of Sardines Fish: ചുരുക്കം ചില സസ്യങ്ങളിലും സമുദ്ര ജീവികളിലും മാത്രം കാണപ്പെടുന്ന നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു പോഷക സ്രോതസാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മത്സ്യങ്ങളിൽ ഒന്നാണ് മത്തി. ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്.

Sardines Health Benefits: മത്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം? കിട്ടിയാൽ കഴിക്കാൻ മടിക്കരുത്, കാരണമിത്
Repressental Image (Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 23 Nov 2024 10:18 AM

മത്തി അഥവാ ചാള കേരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണ്. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ പൊതുവേ ചാള എന്ന പേരിലും അറിയപ്പെടാറുണ്ട്. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കാണാറുള്ളത്. ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ കൂട്ടമായാണ് സഞ്ചാരം. ഏറെ ഗുണമേന്മയുള്ള മത്തിയിൽ വളരെയധികം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.

ഉരുണ്ടു നീണ്ട ശരീരപ്രകൃതമുള്ള മത്തിയുടെ ഇരുവശവും തിളക്കമാർന്ന വെള്ളനിറവും ചെതുമ്പലുകളുമാണ്. ജൂൺ ജൂലൈ മാസങ്ങളിലാണ് മത്തിയുടെ പ്രജനന സമയം. അതിന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ അവ മുട്ടയിടുകയുള്ളൂ. ഒരു പെൺമത്തി ശരാശരി അര ലക്ഷം മുട്ട വരെ ഇടാറുണ്ടെന്നാണ് കണക്കുകൾ. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ മത്തിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു.

അതേസമയം മാംസത്തിൽ എണ്ണയുടെ അളവ് കൂടുതലയായതിനാൽ മത്തി പെട്ടെന്നു ചീത്തയാകാറുണ്ട്. എണ്ണ കൂടുതലായതിനാൽ മത്തിയിൽ നിന്നു മീനെണ്ണയും ഉൽപാദിപ്പിക്കാറുണ്ട്. വള്ളങ്ങൾ കേടുവരാതെ സൂക്ഷിക്കാനും നമ്മൾ നിത്യേന ഉപയോ​ഗിക്കുന്ന ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ് ചില ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നു. സാധാരണയായി കറിവയ്ക്കാനും വറുക്കാനുമാണു മത്തി നല്ലത്. എണ്ണ കൂടാതെ വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്താലും ഏറെ രുചികരം.

മത്തിയുടെ ആരോഗ്യ ഗുണങ്ങൾ

ചുരുക്കം ചില സസ്യങ്ങളിലും സമുദ്ര ജീവികളിലും മാത്രം കാണപ്പെടുന്ന നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു പോഷക സ്രോതസാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മത്സ്യങ്ങളിൽ ഒന്നാണ് മത്തി. ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്. ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ.

മനുഷ്യ ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്തതിനാൽ ഒരു വ്യക്തിക്ക് ഈ ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ നിന്ന് കൃത്യമായ അളവിൽ ലഭിക്കേണ്ടതുണ്ട്. പ്രധാനമായും മൂന്ന് തരം ഒമേഗ -3 ഫാറ്റി ആസിഡുകളാണുള്ളത്. അവയിൽ രണ്ടെണ്ണം മത്തി ഉൾപ്പെടെയുള്ള മത്സ്യത്തിൽ കാണപ്പെടുന്നു. ഇത് ശരീരത്തിന് നൽകുന്ന ഐക്കോസപെന്റേനോയിക് ആസിഡ് എന്നറിയപ്പെടുന്ന ഇപിഐ കണ്ണുകൾ, തലച്ചോറ്, ഹൃദയം എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിന്റെ പല ശരീരഭാഗങ്ങൾക്കും ആവശ്യമാണ്.

മത്തിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും വിറ്റാമിനും

46-56 ഗ്രാം ആണ് 18 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വ്യക്തിക്ക് ആവശ്യമായ പ്രോട്ടീൻ്റെ പ്രതിദിന ആവശ്യകത. പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സാണ് മത്തി. ഒരു കപ്പ് മത്തിയിൽ 36.7 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ശരീരത്തിൻ്റെ പ്രത്യുൽപാദനം, തൈറോയ്ഡ് പ്രവർത്തനം, ഡിഎൻഎ ഉത്പാദനം എന്നിവയെ ബാധിക്കുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റാണ് സെലിനിയം. പ്രായപൂർത്തിയായ ഒരാളുടെ ഇതിൻ്റെ പ്രതിദിന ആവശ്യകത 55 മൈക്രോഗ്രാം (mcg) ആണ്. 100-ഗ്രാം മത്തി കഴിക്കുന്നതു വഴി ഇത് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഇതെല്ലാം കൂടാതെ വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടം കൂടിയാണ് മത്തി. 100-ഗ്രാം മത്തിയിൽ 8.94 mcg വിറ്റാമിൻ ബി12 ആണ് അടങ്ങിയിരിക്കുന്നത്. ഇത് ഒരു മുതിർന്ന വ്യക്തിക്ക് ദൈനംദിനം ആവശ്യമുള്ളതിന്റെ നാലിരട്ടിയാണ്. വിറ്റാമിൻ ബി 12 രക്തത്തെയും നാഡീവ്യവസ്ഥയെയും എല്ലായിപ്പോഴും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

Latest News