Onam 2024: ഈ നക്ഷത്രക്കാര്‍ക്ക് ഓണക്കാലം വെറുതെയാകില്ല; സമ്പൂര്‍ണ ഓണം നക്ഷത്രഫലം
Onam Lucky Stars: ഒരു ഓണക്കാലം കൂടി വന്നെത്തി. മലയാളികളെ സംബന്ധിച്ച് വലിയ ആഘോഷത്തിന്റെ സമയമാണ് ഓണം. ഈ ഓണക്കാലം നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അറിയാമോ?
ഒരു ഓണക്കാലം കൂടി വന്നെത്തി. മലയാളികളെ സംബന്ധിച്ച് വലിയ ആഘോഷത്തിന്റെ സമയമാണ് ഓണം. ഈ ഓണക്കാലം നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അറിയാമോ? വിശദമായി തന്നെ പരിശോധിക്കാം.
അശ്വതി
നിങ്ങള്‍ മനസില്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കണമെന്നില്ല. ശരീരത്തിന് ക്ഷീണം വരും. വിശ്രമമില്ലാതെ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. ആത്മവിശ്വാസം അമിതമായി കാണിക്കാതിരിക്കുക. രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
ഭരണി
നിങ്ങളുടെ കൈകളിലേക്ക് ഒന്നിലധികം വഴികളിലൂടെ പണം വന്നുചേരും, ഭൂമിയില്‍ നിന്ന് നല്ല വരുമാനം ലഭിക്കും, വാഹനം മാറ്റി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും.
കാര്‍ത്തിക
ബന്ധുജനങ്ങളില്‍ നിന്ന് ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് നല്ല കാലം വരുന്നു. ഇഷ്ടസ്ഥലത്തേക്ക് ജോലിക്കായി പോകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ്.
Also Read: Onam 2024: തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്ന വള്ളം; ഐതിഹ്യത്തേരിലേറി തിരുവോണത്തോണി
രോഹിണി
ഒരുപാട് യാത്രകള്‍ നടത്തേണ്ടതായി വരും. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടും. രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വീട്ടിലേക്ക് പുതിയ ഉത്പന്നങ്ങള്‍ വാങ്ങിക്കും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടതായി വരും. ദാമ്പതി ജീവിതം മെച്ചപ്പെടും.
മകയിരം
ശാരീരിക ബുദ്ധിമുട്ടുകള്‍ മാറും. പണമിടപാട് നഷ്ടത്തില്‍ കലാശിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വീട് നിര്‍മിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും.
തിരുവാതിര
അന്യരെ കൊണ്ട് ഗുണം ലഭിക്കും. ജീവിതത്തില്‍ സുഖം വര്‍ധിക്കും. സ്വന്തം കഴിവ് കൊണ്ട് ജീവിതം മെച്ചപ്പെടും. യാത്രകള്‍ നടത്തേണ്ടി വരും. വീട്ടിലേക്ക് ഉപകരണങ്ങള്‍ വാങ്ങിക്കും. പിതാവില്‍ നിന്ന് നേട്ടമുണ്ടാകും.
പുണര്‍തം
ആരോഗ്യം മെച്ചപ്പെടും. വാഹനത്തിന് പണം ചെലവഴിക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍ അരിഷ്ടത വര്‍ധിക്കും. സമബന്ധിതമായി ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതായി വരും.
പൂയം
വിദ്യാര്‍ഥികള്‍ക്ക് നല്ല സമയം. മാനസികമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും. യാത്രകള്‍ നടത്തേണ്ടതായി വരും. വിശ്രമം ഇല്ലാതാകും. വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണം ചെലവഴിക്കും.
ആയില്യം
ബന്ധുക്കളുടെ പിണക്കം മാറും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണം ലഭിക്കും. അഭിപ്രായ ഭിന്നതകളുള്ളത് മാറും. വീട്ടില്‍ സുഖം വര്‍ധിക്കും. അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.
മകം
മാതാപിതാക്കളുമായി തര്‍ക്കങ്ങളുണ്ടാകും. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഏറ്റെടുത്ത ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കും. ലഹരി ഉപയോഗം വര്‍ധിക്കും.
പൂരം
പഴയ സുഹൃത്തുകളെ കാണും. ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും. വിശ്രമം ഇല്ലാതെയാകും. മേലധികാരികളുടെ എതിര്‍പ്പുണ്ടാകും. അഭിമാനക്ഷതം സംഭവിക്കാന്‍ സാധ്യതയുണ്ട്. സന്താനയോഗം ഉണ്ടാകും.
ഉത്രം
സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാന്‍ സാധിക്കില്ല. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ആയുധം, അഗ്നി എന്നിവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക.
അത്തം
പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വീട് നിര്‍മാണം പൂര്‍ത്തീകരിക്കും, രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. താത്കാലിക ജോലികള്‍ സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്.
ചിത്തിര
വിദേശ യാത്ര നടത്തേണ്ടതായി വരും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതായി വരും. മോഷണം പോയ സാധനങ്ങള്‍ തിരികെ ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും.
ചോതി
ബന്ധുക്കളില്‍ നിന്ന് കാര്യ ലാഭം ഉണ്ടാകും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. ഭക്ഷണസമൃദ്ധിയുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
വിശാഖം
ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരും. ബിസിനസ് നടത്തുന്നവര്‍ക്ക് അനുകൂലമായ സമയം. വിവാഹം നോക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത കേള്‍ക്കാം.
അനിഴം
സന്താനസൗഭാഗ്യം ഉണ്ടാകും. സാമ്പത്തികമായി നന്നായി ശ്രദ്ധിക്കുക. മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.
തൃക്കേട്ട
വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ നേട്ടം ഉണ്ടാകും. ജീവിത പങ്കാളിയുടെ സന്തോഷം വര്‍ധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
മൂലം
വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ബിസിനസില്‍ നിന്ന് ലാഭം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. ആഗ്രഹ സഫലീകരണമുണ്ടാകും.
പൂരാടം
എല്ലാ മേഖലയില്‍ നിന്നും വിജയമുണ്ടാകും. വിഷമതകള്‍ മാറികിട്ടും. സഹോദരങ്ങളില്‍ നിന്നും എന്തെങ്കിലും സഹായം ലഭിക്കും. തൊഴിലില്‍ ജോലി ഭാരം വര്‍ധിക്കും. പ്രണയം വിജയിക്കും.
ഉത്രാടം
ജോലിയുടെ ഭാഗമായി യാത്രകള്‍ നടത്തേണ്ടതായി വരും. ക്ഷീണം വര്‍ധിക്കും, വിവാഹം മുടങ്ങും. ദാമ്പത്യ ജീവിതം മോശമാകും.
തിരുവോണം
അന്യരുടെ വെറുപ്പ് സമ്പാദിക്കും. ബിസിനസില്‍ നിന്ന് ലാഭം ലഭിക്കുംം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഭൂമി വില്‍ക്കും.
അവിട്ടം
നന്നായി പരിശ്രമിക്കേണ്ടതായി വരും. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ ഉപേക്ഷിക്കേണ്ടതായി വരും. ബന്ധുഗുണം വര്‍ധിക്കും.
ചതയം
സ്ഥാനലബ്ധിയുണ്ടാകും. സ്ഥലം മാറി പോകാം. സാമ്പത്തിക നേട്ടമുണ്ടാകും. തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കും. ധനലാഭം ഉണ്ടാകും.
Also Read: Onam 2024: തൃക്കാക്കരയിലെ ഓണസദ്യയെപ്പറ്റി കേട്ടിട്ടുണ്ടോ?
പൂരുരുട്ടാതി
സാമ്പത്തികമായി ബുദ്ധിമുട്ടും. സന്താനങ്ങള്‍ക്കായി പണം ചെലവാക്കും. അര്‍ഹിക്കാതെ പണം ലഭിക്കും. ആഗ്രഹങ്ങള്‍ സഫലമാകും.
ഉത്രട്ടാതി
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ബന്ധുക്കളുടെ വിവാഹം നടക്കും. വിജയം കൈവരും. മനസന്തോഷമുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.
രേവതി
പണം കടം വാങ്ങേണ്ടി വരും. ധന നഷ്ടം സംഭവിക്കും. വീട് മാറും. പ്രയത്‌നമില്ലാതെ ഒന്നും ലഭിക്കില്ല.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)