Walking: ഇതൊക്കെ അറിഞ്ഞാണോ നടത്തം? ഓരോ പ്രായക്കാരും ദിവസവും എത്ര ദൂരം നടക്കണം

Walking: ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ കഴിയാത്തവർ ദിവസവും ഒരു അൽപ്പ സമയം നടന്നാൽ മതിയാകും. എന്നാൽ വെറുതെ നടക്കുന്നതിൽ കാര്യം ഇല്ല. ദിവസവും ഏത്ര ദൂരം നടക്കണമെന്നും എത്ര നേരം നടക്കണമെന്നും അറിഞ്ഞുവേണം നടക്കാൻ.

Walking: ഇതൊക്കെ അറിഞ്ഞാണോ നടത്തം? ഓരോ പ്രായക്കാരും ദിവസവും എത്ര ദൂരം നടക്കണം

നടത്തം (image credits: triloks)

Published: 

14 Nov 2024 17:15 PM

എല്ലാവർക്കും ചെയ്യാൻ പറ്റുന്നതും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. നടത്തം കൊണ്ട് ആരോ​ഗ്യത്തിനു പലതരത്തിലുള്ള ​ഗുണങ്ങളാണ് ലഭിക്കുന്നത്. നടത്തം ശീലമാക്കിയവർ നമ്മുക്ക് ചുറ്റും തന്നെ കാണാം. യാതൊരുവിധ ഉപകരണങ്ങളുമില്ലാതെ സിമ്പിളായി ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ വ്യായാമത്തിന്റെ മറ്റൊരു പ്രത്യേകത. സ്ഥിരം ചെയ്യുന്നതിലൂടെ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിന് സാധിക്കും. ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ കഴിയാത്തവർ ദിവസവും ഒരു അൽപ്പ സമയം നടന്നാൽ മതിയാകും. എന്നാൽ വെറുതെ നടക്കുന്നതിൽ കാര്യം ഇല്ല. ദിവസവും ഏത്ര ദൂരം നടക്കണമെന്നും എത്ര നേരം നടക്കണമെന്നും അറിഞ്ഞുവേണം നടക്കാൻ. ഇതിനു പുറമെ ഓരോ പ്രായക്കാരും ദിവസവും എത്ര ദൂരം നടക്കണമെന്നും അറിയണം.

18 മുതൽ 30 വയസ് വരെ

മുതിർന്നവരെ പോലെ തന്നെ ചെറുപ്പക്കാരും നടക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ പ്രായമായവരെ സംബന്ധിച്ച് അൽപ്പം ശ്രദ്ധയോടെ വേണം നടക്കാൻ. കൗമാരക്കാരിലും യുവാക്കളിലും സാധാരണയായി ഊർജം കൂടുതലായിരിക്കും. അവരുടെ പേശികൾക്കും നല്ലം ബലം ഉണ്ടാകും അതിനാൽ അവർക്ക് ദിവസവും 30-60 മിനിറ്റ് വേഗത്തിൽ നടക്കാൻ കഴിയും. ഈ പ്രായത്തിൽ നടക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഹൃദയത്തെ നിലനിർത്തുന്നതിനും കാരണമാകും.

31 മുതൽ 50 വയസ് വരെ

ഈ പ്രായത്തിലുള്ളവർ ദിവസവും 30-45 മിനിറ്റ് നടക്കുന്നത് വളരെ നല്ലതാണ്. പതിവ് നടത്തം ശരീരഭാരം നിയന്ത്രിക്കാനും മസിൽ ടോൺ നിലനിർത്താനും വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും, ഇത് പ്രായമാകുമ്പോൾ തീർച്ചയായും ആവശ്യമാണ്. ജോലിസമയത്ത് ഇടയ്ക്ക് നടക്കുന്നത്, ഭക്ഷണം കഴിച്ച് നടക്കുന്നത്. പടികൾ കയറുന്നത് വളരെ ആരോ​ഗ്യകരമാണ്.

Also Read-Toilet Time: ടോയ്‍ലറ്റിൽ ഒരുപാട് നേരം ഇരിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

51 മുതൽ 65 വയസ് വരെ

മധ്യവയസ്‌കർക്ക്, ഒരു ദിവസം 30-40 മിനിറ്റ് നടത്തം അനുയോജ്യമാണ്. ഈ പ്രായത്തിൽ ശരീരത്തിലെ സ്വാഭാവിക മാറ്റങ്ങൾ കാരണം, ആളുകൾക്ക് പേശികളുടെ പിണ്ഡത്തിലും മെറ്റബോളിസത്തിന്റെ നിരക്കിലും കുറവ് അനുഭവപ്പെടുന്നു. ഇത് കൊണ്ട് തന്നെ ഈ പ്രായത്തിൽ വ്യായാമം പ്രധാനമാണ്; ഇതിലൂടെ എല്ലുകൾ ആരോഗ്യകരമാക്കുകയും സന്ധികൾ ചലിക്കാൻ തയ്യാറാകുകയും ചെയ്യുന്നു.

77 മുതൽ 75 വയസ് വരെ

ഈ പ്രായത്തിലുള്ളവർക്ക് ഒരു ദിവസം ഏകദേശം 20-30 മിനിറ്റ് മിതമായ വേഗതയിൽ നടക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള നടത്തം ബാലൻസ് നിലനിർത്താനും ഹൃദയ സിസ്റ്റവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് രക്ഷിക്കാനും വീഴാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രായമായ രോഗികൾക്കിടയിൽ പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും വൈജ്ഞാനിക സ്വാധീനം ചെലുത്തുകയും ചെയ്യുന്നുവെന്ന് വിവിധ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

പ്രായമായവർ

എല്ലാ ദിവസവും 15 മുതൽ 20 മിനിറ്റ് വരെ നടക്കുന്നത് പ്രായമായവരിൽ ​ഗുണം ചെയ്യും. എന്നാൽ ഇവർ സാവധാനത്തിൽ നടക്കാൻ ശ്രമിക്കുക. സന്ധികളുടെ വഴക്കം, പേശികളുടെ ശക്തി, സന്തുലിതാവസ്ഥ എന്നിവയ്ക്ക് പതിവ് നടത്തം സഹായകമാണ്. ഇവർ നടത്തത്തിനായി പരന്നതും സുരക്ഷിതവുമായ ചുറ്റുപാട് തിരഞ്ഞെടുക്കുക. നല്ല ഷൂസ് ധരിക്കുക. ചലനശേഷി കുറവുള്ളവർക്കായി ഒരു വാക്കറോ മറ്റ് നടത്തത്തിനുള്ള സഹായമോ ഉപയോ​ഗിക്കാം.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു