5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chingam 2024: ചിങ്ങം ഒന്ന് മുതൽ ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് രാജയോ​ഗം; കൂടുതലറിയാം

Chingam 2024 Astrology: ചിങ്ങമാസം മുതൽ ജ്യോതിഷപ്രകാരം ചില നാളുകാർക്ക് സമ്പൽസമൃദ്ധിയും സമ്പന്നതയും ഐശ്വര്യവും കാണുന്നു. ഏതെല്ലാം നാളുകാർക്കാണ് ചിങ്ങം ഭാഗ്യാനുഭവവും സമ്പന്നതയും ഐശ്വര്യവും കൊണ്ടുവരുന്നതെന്ന് നോക്കാം.

Chingam 2024: ചിങ്ങം ഒന്ന് മുതൽ ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് രാജയോ​ഗം; കൂടുതലറിയാം
Chingam 2024.
neethu-vijayan
Neethu Vijayan | Updated On: 13 Aug 2024 13:39 PM

മലയാളികൾക്ക് ഏറെ പ്രത്യേകതകൾ ഉള്ള മാസമാണ് ചിങ്ങ. കൂടാതെ പുതിയ ആണ്ട് പിറവി കൂടിയാണ്. ഓഗസ്റ്റ് 17 ശനിയാഴ്ചയാണ് 2024ലെ ചിങ്ങം ഒന്ന്. ഈ മാസം മുതൽ ജ്യോതിഷപ്രകാരം ചില നാളുകാർക്ക് സമ്പൽസമൃദ്ധിയും സമ്പന്നതയും ഐശ്വര്യവും കാണുന്നു. ഏതെല്ലാം നാളുകാർക്കാണ് ചിങ്ങം ഭാഗ്യാനുഭവവും സമ്പന്നതയും ഐശ്വര്യവും കൊണ്ടുവരുന്നതെന്ന് നോക്കാം.

ഭരണി, അശ്വതി, കാർത്തിക

ഭരണി നക്ഷത്രക്കാർക്ക് ചിങ്ങം ഒന്നു മുതൽ നല്ല സമയമാണ്. എല്ലാ രീതിയിലും ഉയർച്ചയാണ് കാണുന്നത്. ഈ നാളുകാർക്ക് വന്നു ചേരും സാമ്പത്തികമായി ഏറെ നേട്ടം. തൊഴിൽ, കർമരംഗത്തും ഏറെ ഉയർച്ചയുണ്ടാകുന്നതാണ്. അശ്വതി നക്ഷത്രക്കാർക്കും ഏറെ നല്ല സമയമാണ് ചിങ്ങം ഒന്നുമുതൽ. ഇവർക്കും ധനധാന്യ അഭിവൃദ്ധിയും ഐശ്വര്യവും ഉയർച്ചയും ഫലമായി കാണുന്നുണ്ട്. ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ഞെരുക്കം ഉണ്ടാവില്ല. എന്നാൽ പന്ത്രണ്ടാം ഭാവത്തിലെ രാഹു അല്പം പാഴ്ച്ചെലവുകൾ കാരണമായേക്കും. കാർത്തികയ്ക്കും ഭാഗ്യവും നേട്ടവുമാണ് ഫലം. ഇവർ കീർത്തി നേടും. എല്ലാ രീതിയിലും ഈ നക്ഷത്രം ഉയർച്ച നേടും.

രോഹിണി, തിരുവോണം

രോഹിണിയ്ക്കും ഏറെ ഉയർച്ച നേടാനാകുന്ന കാലമാണ് ഇത്. അതീവ സമ്പന്നതയിൽ എത്താൻ പോകുന്ന സമയമെന്ന് പറയാം. ജീവിതത്തിലെ ആഗ്രഹം നടക്കാൻ പോകുന്നതിന്റെ സമയം കൂടിയാണ് ഇത്. എല്ലാ രീതിയിലും സമൃദ്ധി വന്നു ചേരുന്നതാണ്. ഇവരുടെ ഉയർച്ചയുടെ നാളുകളാണ് ചിങ്ങം മുതൽ വരുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ മികവു തെളിയിക്കാൻ കഴിയും. എന്നാൽ കണ്ടകശനി തുടരുന്നതിനാൽ കർമ്മരംഗത്ത് കൂടുതൽ ജാഗ്രത എപ്പോഴും ഉണ്ടാവണം. തിരുവോണം നക്ഷത്രക്കാർക്ക് ഈശ്വരാനുഗ്രഹത്താൽ ചിങ്ങമാസം മുതൽ ഉയർച്ച നേടാനാകും. ഇവർക്ക് ആഗ്രഹിയ്ക്കുന്നതെല്ലാം നടന്നു കിട്ടും. ഭാഗ്യവും ഏറെ ഉയർച്ചയും നേടാൻ സാധിയ്ക്കുകയും ചെയ്യുന്നു.

​പുണർതം, പൂയം, ആയില്യം

പുണർതം നാളുകാർക്ക് ആഗ്രഹിയ്ക്കുന്നത് നടന്നു കിട്ടുന്ന സമയമാണിത്. അത്രയേറെ സൗഭാഗ്യസമ്പന്നമായ കാലമാണ്. ഉത്തരവാദിത്വങ്ങൾ വേണ്ടവിതേന നിർവഹിക്കുന്നതിനാൽ അധികാരികളുടെ പ്രശംസ ലഭിക്കുന്നതാണ്. പൂയ നാളുകാർക്ക് ചിങ്ങമാസത്തിൽ സാമ്പത്തികമായി മെച്ചമുണ്ടാവും. അതിനാൽ പൂയം നക്ഷത്രത്തിനും ഏറെ ഗുണകരമായ മാസമാണ് ചിങ്ങം. ഇവർക്ക് ഏറെ ഉയർച്ചയും സമ്പൽസമൃദ്ധിയും ഉണ്ടാകും. സൗഭാഗ്യസമ്പന്നതയും കാണുന്നു. ദോഷങ്ങൾ അകന്ന് സൗഭാഗ്യം വന്നുചേരും. ജോലി സാധ്യത, വിദേശത്ത് പോകാനുള്ള ഭാഗ്യം എന്നിവയുണ്ടാകും. ആയില്യം നക്ഷത്രത്തിനും ഏറെ നല്ല മാസമാണ്. ഇവർക്ക് ചിങ്ങമാസം തുടങ്ങുമ്പോൾ ഏറെ നല്ല കാര്യങ്ങൾ വന്നു ചേരുന്നു. മകം നക്ഷത്രത്തിനും ഭാഗ്യമാണ്.

​അത്തം, ചിത്തിര

അത്തം നക്ഷത്രക്കാർക്ക് ഏറെ ഭാഗ്യനുഭവങ്ങളുണ്ടാകുന്നു. സൗഭാഗ്യവും സമ്പന്നതയും വന്നുചേരും. കർമരംഗത്തും ഉയർച്ചയുണ്ടാകുന്നതാണ്. ചിത്തിര നക്ഷത്രത്തിനും ഭാഗ്യാനുഭവങ്ങൾ ധാരാളം കാണുന്നു. ആഗ്രഹ സാഫല്യമുണ്ടാകുന്ന കാലം കൂടിയാണിത്. ചിത്തിര നക്ഷത്രത്തിനും ഏറെ ഗുണകരമാണ്. ചിത്തിര നക്ഷത്രത്തിനും ചിങ്ങം ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നതാണ്.

ചോതി

ചോതി നക്ഷത്രക്കാർക്ക് ഇത് ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും സമയമാണ്. ചിങ്ങമാസം പിറക്കുമ്പോൾ തന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു നല്ല കാര്യം ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ആർക്കും പിടി കൊടുക്കാത്ത, ഉയർച്ചയിൽ എത്തുന്ന, ധനം സമ്പാദിയ്ക്കാൻ സാധിയ്ക്കുന്ന നാളായി വരുന്നു ഇത്.

​അവിട്ടം, ഉത്രട്ടാതി, രേവതി

അവിട്ടം നക്ഷത്രത്തിനും ചിങ്ങമാസം തുടങ്ങുമ്പോൾ അവരുടെ ജീവിതത്തിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുന്നു. വിചാരിച്ച കാര്യം നേടാൻ സാധിയ്ക്കുന്നതാണ്. മൂർത്തീക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്. ഉത്രട്ടാതി നക്ഷത്രത്തിനും ഏറെ ഭാഗ്യമുണ്ടാകുന്ന മാസമാണ്. അവസാന നക്ഷത്രമായ രേവതിയും ഇതുപോലെ ചിങ്ങമാസം ഭാഗ്യം കൊണ്ടുവരുന്ന മാസമാണ്. സർവൈശ്വര്യവും ഫലവുമാണ് പറയുന്നത്. സമ്പൽസമൃദ്ധിയും ആഗ്രഹസാഫല്യവും ഈ നാളിന് ഫലമായി പറയുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)