Mango Peel For Skin: മാങ്ങയുടെ തൊലി ഇനി വലിച്ചെറിയരുത്! ചർമ്മകാന്തിക്ക് വളരെ നല്ലതാണ്
Mango Peel Benefits For Skin: മാമ്പഴത്തിൻ്റെ തൊലി നമ്മൾ വലിച്ചെറിയുകയാണ് പതിവ്. ഈ തൊലികൊണ്ട് ചർമ്മത്തിന് ഏറെ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നുള്ള കാര്യം പലർക്കും അറിയുകയില്ല. മാമ്പഴത്തിൻ്റെ തൊലികളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളുടെ ഓക്സീകരണം കുറയ്ക്കുന്നതിലൂടെ സൂര്യപ്രകാശത്തിൽ നിന്നുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നു.

പഴങ്ങളുടെ രാജാവായാണ് മാമ്പഴത്തെ അറിയപ്പെടുന്നത്. ഏറ്റവും രുചികരമായ പഴങ്ങളിൽ ഒന്നായ മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. കൂടാതെ ചർമ്മത്തിനും വളരെ നല്ലതാണ്. ചർമ്മത്തിന്റെ ഘടന, നിറം എന്നിവ വർദ്ധിപ്പിക്കുന്നതിൽ വളരെയധികം സഹായിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴത്തിൻ്റെ തൊലി നമ്മൾ വലിച്ചെറിയുകയാണ് പതിവ്. ഈ തൊലികൊണ്ട് ചർമ്മത്തിന് ഏറെ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നുള്ള കാര്യം പലർക്കും അറിയുകയില്ല.
മാമ്പഴത്തിൻ്റെ തൊലികളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളുടെ ഓക്സീകരണം കുറയ്ക്കുന്നതിലൂടെ സൂര്യപ്രകാശത്തിൽ നിന്നുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നു. കൂടാതെ അവയിലെ വൈറ്റമിനാകട്ടെ യുവി രശ്മികളിൽ നിന്നുള്ള കേടുപാടുകൾ ഗണ്യമായി കുറയ്ക്കുന്നു. മുഖക്കുരു അകറ്റുന്ന വിറ്റാമിൻ സിയുടെ ഗുണങ്ങളും ഇതിൽ ഉണ്ട്. വേനൽക്കാലത്ത് ആഴ്ചയിൽ മൂന്ന് തവണ മാമ്പഴത്തിൻ്റെ തൊലി മുഖത്ത് പുരട്ടുന്നത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കും.
മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നിങ്ങളുടെ ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് കറുത്ത പാടുകൾ ഇല്ലാതാക്കാനും സഹായിക്കും. മറുവശത്ത്, വിറ്റാമിൻ ബി 6 നിങ്ങളുടെ ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുകയും മുഖക്കുരു, പൊട്ടലുകൾ, മങ്ങിയ നിറം എന്നിവയിൽ നിന്ന് സംരക്ഷിക്കും.
മാമ്പഴം കഴിക്കുകയും അതിന്റെ തൊലി പുരട്ടുകയും ചെയ്യുന്നത് വിറ്റാമിൻ സി, ഇ എന്നിവ നൽകുന്നതാണ്. ഇത് മലിനീകരണം, പൊടിപടലങ്ങൾ, വരൾച്ച, ചർമ്മത്തിന് കേടുപാടുകൾ തുടങ്ങിയവയിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നു. മാമ്പഴത്തോൽ മുഖത്ത് പുരട്ടുന്നത് നിങ്ങളുടെ ചർമ്മത്തിൽ പോഷകങ്ങൾ നിറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും. ഇരുണ്ട നിറത്തെിൽ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, മാമ്പഴത്തോലിൽ ആഴ്ചയിൽ പുരട്ടാവുന്നതാണ്. മാമ്പഴത്തോലിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള മാമ്പഴത്തോലുകൾ മുഖക്കുരുവും പാടുകളും ഇല്ലാതാക്കാൻ സഹായിക്കും. വിറ്റാമിൻ എ യുടെ കുറവ് കാരണം, നമ്മുടെ ശരീരം അമിതമായി കെരാറ്റിൻ ഉത്പാദിപ്പിക്കുന്നു, ഇത് വിയർപ്പ് ഗ്രന്ഥികളെ തടസ്സപ്പെടുത്തുകയും മുഖക്കുരു പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.