Khushboo Sundar Weight Loss: മനസ്സുണ്ടെങ്കിൽ ആർക്കും ഖുശ്ബുവിനെ പോലെ തടി കുറയ്ക്കാം! 54ാം വയസ്സിൽ താരം കുറച്ചത് 20 കിലോ
Khushboo Sundar's Weight Loss Journey: സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 54-ാം വയസില്‍ 20 കിലോ കുറച്ചു കൊണ്ടാണ് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

ഒരുകാലത്ത് സിനിമ മേഖലയിലെ തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു നടി ഖുശ്ബു. സിനിമയ്ക്ക് പുറെ രാഷ്ട്രീയത്തിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 54-ാം വയസില്‍ 20 കിലോ കുറച്ചു കൊണ്ടാണ് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇതിനു പിന്നൊല താരത്തിനെ തേടി വിമർശനങ്ങളും എത്തി. മരുന്ന് കുത്തിവെച്ചാണ് തടി കുറച്ചത് എന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ കഠിനാധ്വാനത്തിലൂടെയായിരുന്നു ഖുശ്ബു തന്റെ ഭാരം കുറച്ചത്. കോവിഡ് കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതലാണ് ഖുശ്ബു ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിച്ചത്. 93 കിലോ ആയിരുന്നു ഖുശ്ബുവിന്റെ ഭാരം.
Also Read:ദിവസവും ഒരു മണിക്കൂർ നടന്നാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? അറിയാതെ പോകരുത്
ആരാധകർ പരിഹസിക്കുന്നതിനിടെയിലും സിനിമ സംവിധായകൻ അണ്ണന്ദ് കുമാർ ഖുശ്ബുവിന്റെ ഫിറ്റ്നസിലേക്കുള്ള യാത്രയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതൊരു അവശ്വസനീയമായ പരിവർത്തനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 10000 മുതല്‍ 15000 ചുവടുവരെയുള്ള നടത്തം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. നിങ്ങള്‍ റിയല്‍ ലൈഫ് ഹീറോയാണ്. ഈ യാത്ര തുടരുക, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നായിരുന്നു ആനന്ദ് കുമാറിന്റെ കുറിപ്പ്.
View this post on Instagram
നടി മുൻപ് നൽകിയ ഒരു അഭിമുഖത്തില്‍ ഭാരം കുറച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. താൻ ദിവസവും രാവിലെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. വൈകുന്നേരും 40-50 മിനുറ്റ് നടക്കാന്‍ പോകും. നടക്കാൻ പറ്റാത്ത ദിവസങ്ങളിൽ വര്‍ക്കൗട്ട് ഇരട്ടിയാക്കുമെന്നാണ് അന്ന് നടി പറഞ്ഞത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വേണ്ടിയല്ല താൻ വണ്ണം കുറച്ചത് എന്നായിരുന്നു അന്ന് നടി പറഞ്ഞത്. ഡോക്ടർ കാല്‍ മുട്ടുകള്‍ക്ക് മേലുള്ള സമ്മര്‍ദ്ധം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് ഖുശ്ബു പറയുന്നത്.