Karkidaka Vavu Bali 2024: എല്ലാ വര്‍ഷവും പിതൃക്കള്‍ക്ക് ബലിയിടണോ? കര്‍ക്കിടകവാവ് ബലിയുടെ പ്രത്യേകത

Karkidaka Vavu Bali Specialties: ആകെയുള്ള 12 മാസങ്ങള്‍ അവര്‍ക്ക് 12 ദിവസങ്ങളായി അനുഭവപ്പെടുന്നു. ഈ 12 ദിവസത്തില്‍ ഏതെങ്കിലുമൊരു ദിവസം പിതൃക്കള്‍ക്ക് അന്നം നല്‍കണം. ആ ദിനമാണ് വാവുബലി, കര്‍ക്കിടക വാവുബലിയെ ആണ്ടുബലിയായി കണക്കാക്കുകയില്ല.

Karkidaka Vavu Bali 2024: എല്ലാ വര്‍ഷവും പിതൃക്കള്‍ക്ക് ബലിയിടണോ? കര്‍ക്കിടകവാവ് ബലിയുടെ പ്രത്യേകത

Social Media Image

Published: 

02 Aug 2024 17:34 PM

കര്‍ക്കിടക മാസത്തിലെ കറുത്തവാവിലാണ് കര്‍ക്കിടക വാവുബലി ആചരിക്കുന്നത്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കുമാണെന്നാണ് വിശ്വാസം. ജനുവരി 14 മുതല്‍ ആറുമാസത്തേക്ക് ഉത്തരായമം. പിന്നീടുള്ള കാലയളവ് ദക്ഷിണായനവുമാണ്. ഈ കാലയളവ് കറുത്തപക്ഷമാണ്, കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരും. ഭൂമിയില്‍ നാം അനുഭവിക്കുന്ന ഒരു മാസം അവര്‍ക്ക് ഒരു ദിവസമാണ്. അങ്ങനെ ആകെയുള്ള 12 മാസങ്ങള്‍ അവര്‍ക്ക് 12 ദിവസങ്ങളായി അനുഭവപ്പെടുന്നു. ഈ 12 ദിവസത്തില്‍ ഏതെങ്കിലുമൊരു ദിവസം പിതൃക്കള്‍ക്ക് അന്നം നല്‍കണം. ആ ദിനമാണ് വാവുബലി, കര്‍ക്കിടക വാവുബലിയെ ആണ്ടുബലിയായി കണക്കാക്കുകയില്ല.

Also Read: World Lung Cancer Day: ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം

കര്‍ക്കിടക വാവുബലി ഇടാത്ത ഉറ്റവരോട് പിതൃക്കള്‍ കോപിക്കുമെന്നും വിശ്വാസമുണ്ട്. പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മത്തെ തര്‍പ്പണം എന്നാണ് പറയുന്നത്. അരി, പൂവ്, ജലം, എള്ള് എന്നിവകൊണ്ടാണ് തര്‍പ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവര്‍ മാത്രമേ തര്‍പ്പണം ചെയ്യാവൂ. പിതാവ്, മാതാവ്, മുത്തച്ഛന്‍, മുത്തശി, പങ്കാളി, മാതൃപിതാവിനും മാത്രമേ ഒരാള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ സാധിക്കുകയുള്ളു.

ഈ തര്‍പ്പണം ചെയ്യേണ്ടത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്. എന്നാല്‍ തര്‍പ്പണത്തെ ഒരിക്കലും ശ്രാദ്ധ കര്‍മവുമായി താരതമ്യം ചെയ്യരുത്. ശ്രാദ്ധ കര്‍മം ചെയ്യുന്നത് നമ്മുടെ പിതൃക്കള്‍ മികച്ച നാളിലാണ്. എന്നാല്‍ എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാവുന്നതാണ്. എല്ലാ മാസത്തിലേയും കറുത്തവാവിന് തര്‍പ്പണം നടത്താമെങ്കിലും തുലാ മാസത്തിലെയും കര്‍ക്കിടക മാസത്തിലെയും അമാവാസികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.

ക്ഷേത്രങ്ങള്‍

തിരുവനന്തപുരം തിരുവല്ലം ശ്രീപരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വരക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. എത്ര വലിയ പുണ്യസ്ഥലത്ത് ബലിയിട്ടാലും വീണ്ടും അത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നടത്തേണ്ടതാണെന്ന കാര്യം എല്ലാവരും ഓര്‍മയില്‍ വെക്കണം.

Also Read: Karkidaka Vaavubali: കര്‍ക്കടക വാവുബലി നാളെ; വീട്ടിൽ ബലിയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബലിയിടാന്‍ ആവശ്യമായ സാധനങ്ങള്‍

  1. നിലവിളക്ക്
  2. കിണ്ടി
  3. തൂശനില
  4. കാരെള്ള്
  5. വെളുത്ത പുഷ്പം, തുളസിപ്പൂവ്, ബലി പൂവ്
  6. ചന്ദനം
  7. ഉണക്കലരി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു