5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: നിങ്ങളുടെ പ്രായത്തിന് ഉചിതം ഓട്ടമാണോ നടത്തമാണോ? അറിഞ്ഞിരിക്കണം

Health Benefits Of Walking And Running: നടത്തം, ജോഗിംഗ്, ഓട്ടം എന്നിവ എല്ലാ പ്രായക്കാരും തിരഞ്ഞെടുക്കുന്ന വ്യായാമങ്ങളാണ്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. വ്യത്യസ്ത പ്രായക്കാർക്ക് ഏറ്റവും അനുയോജ്യമായ വ്യായാമം ഏതാണെന്ന് മനസ്സിലാക്കുന്നത് ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

Health Tips: നിങ്ങളുടെ പ്രായത്തിന് ഉചിതം ഓട്ടമാണോ നടത്തമാണോ? അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 17 Mar 2025 11:49 AM

മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് ശാരീരിക പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. എന്നാൽ എല്ലാ വ്യായാമങ്ങളും എല്ലാ പ്രായക്കാർക്കും അനുയോജ്യമാകണമെന്നില്ല. നടത്തം, ജോഗിംഗ്, ഓട്ടം എന്നിവ എല്ലാ പ്രായക്കാരും തിരഞ്ഞെടുക്കുന്ന വ്യായാമങ്ങളാണ്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. വ്യത്യസ്ത പ്രായക്കാർക്ക് ഏറ്റവും അനുയോജ്യമായ വ്യായാമം ഏതാണെന്ന് മനസ്സിലാക്കുന്നത് ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

കുട്ടികൾ സ്വാഭാവികമായും ഓടുകയും കളിക്കുകയും ചെയ്യുന്നവരാണ്. ഈ പ്രവർത്തനങ്ങൾ ശക്തമായ അസ്ഥികളെയും പേശികളെയും സൃഷ്ടിക്കുന്നു. ഓട്ടം ഹൃദയധമനികളുടെ ശക്തിയും പൊതുവായ ഏകോപനവും വർദ്ധിപ്പിക്കുന്നു. ഷോർട്ട് സ്പ്രിന്റുകൾ, പ്ലേ റണ്ണുകൾ, സ്പോർട്സിനെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ഏറ്റവും നല്ലത്. അമിത പരിശീലനം പരിക്കുകൾക്ക് കാരണമാകും. അതിനാൽ കുട്ടികൾ ശരിയായ വിശ്രമത്തോടെ സമ്മിശ്ര പ്രവർത്തനങ്ങൾ ചെയ്യണം.

18 മുതൽ 35 വയസുവരെ പ്രായമുള്ളവർക്ക് മികച്ച ഹൃദയ, പേശി സഹിഷ്ണുതയുണ്ട്. ഇത് തീവ്രതയുള്ള വ്യായാമങ്ങൾക്ക് അനുയോജ്യമാണ്. ഓട്ടം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുകയും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മിതമായ എന്നാൽ തീവ്രതയുള്ള വ്യായാമങ്ങൾ ആഗ്രഹിക്കുന്നവർക്ക് ജോഗിംഗ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. സന്ധികളുടെ സമ്മർദ്ദവും പേശി ക്ഷതവും ഒഴിവാക്കാൻ മതിയായ വാം-അപ്പ്, ജലാംശം നിലനിർത്തുക, ശരിയായ പാദരക്ഷകൾ എന്നിവ പ്രധാനമാണ്.

എന്നാൽ 35 മുതൽ 60 വരെയുള്ളവർക്ക് മെറ്റബോളിസം കുറവാണ്. അതിനാൽ അവർക്ക് സജീവമായ വ്യായാമം വളരെ പ്രധാനമാണ്. ഓട്ടം ഹൃദയധമനികളുടെ ശക്തി നിലനിർത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും സ്റ്റാമിന വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സന്ധി പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികൾക്ക് നടത്തം നല്ലതാണ്. ഓട്ടം സന്ധികളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു, പ്രത്യേകിച്ച് കാൽമുട്ടിനോ നട്ടെല്ലിനോ പ്രശ്നങ്ങൾ ഉള്ളവരിൽ. വ്യയാമത്തിൻ്റെ തീവ്രത പതുക്കെ വർദ്ധിപ്പിക്കുക.

51-65 വയസ് പ്രായമുള്ളവർക്ക് നടത്തം വളരെ ഫലപ്രദമാണ്, കാരണം ഇത് സന്ധികൾക്ക് സമ്മർദ്ദം ചെലുത്താതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. വർഷങ്ങളായി ഫിറ്റ്നസ് നിലനിർത്തുന്ന വ്യക്തികൾക്ക് ലൈറ്റ് ജോഗിംഗ് അനുയോജ്യമാണ്. പ്രതിദിനം 30-45 മിനിറ്റ് വേഗത്തിലുള്ള നടത്തം ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കും. ഓട്ടം ഒഴിവാക്കുക, ഇത് സന്ധി സമ്മർദ്ദത്തിനോ പരിക്കിനോ കാരണമാകും.

60ന് മുകളിൽ പ്രായമായവർക്ക് ഏറ്റവും സുരക്ഷിതവും മികച്ചതുമായ വ്യായാമ രീതിയാണ് നടത്തം. ഇത് ചലനശേഷി, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു. നടത്തം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ ദീർഘകാല അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നു. ഉയർന്ന ആഘാതകരമായ വ്യായാമങ്ങൾ ഒഴിവാക്കണം. പ്രായമായവർ മിനുസമാർന്ന പ്രതലങ്ങളിൽ നടക്കുകയും വീഴുന്നത് ഒഴിവാക്കാൻ ശരിയായ പാതരക്ഷകൾ ധരിക്കുകയും വേണം.