AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Skincare Remedies: നാരങ്ങ മുഖത്ത് തേയ്ക്കുന്നത് നല്ലതാണോ? വിദ​ഗ്ധർ നൽക്കുന്ന മുന്നറിയിപ്പ് ഇങ്ങനെ

Lemon Skincare Drawbacks: ചർമ്മത്തിനും മുടിക്കും ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നായി ഇതിനെ കണക്കാക്കുന്നു. നാരങ്ങ നിര് മുഖത്ത് തേയ്ക്കുന്നത് നല്ലതാണോ? എന്നാൽ ആരോഗ്യ വിദഗ്ധർ നാരങ്ങ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതിനെതിരെ ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

Skincare Remedies: നാരങ്ങ മുഖത്ത് തേയ്ക്കുന്നത് നല്ലതാണോ? വിദ​ഗ്ധർ നൽക്കുന്ന മുന്നറിയിപ്പ് ഇങ്ങനെ
Lemon SkincareImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 17 Apr 2025 17:07 PM

തിള്ളക്കമുള്ളതും മൃദുവായതുമായ ചർമ്മത്തിന് വേണ്ടി പരിശ്രമിക്കാത്തവർ കുറവാണ്. ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമ്മൾ തേടാത്ത വഴികളില്ലെന്ന് വേണം പറയാൻ. എന്നാൽ പണ്ടുമുതൽക്കെ കേട്ടുവരുന്ന ഒന്നാണ് നാരങ്ങ നീര് മുഖത്ത് പുരട്ടുന്നത്. ചർമ്മത്തിനും മുടിക്കും ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നായി ഇതിനെ കണക്കാക്കുന്നു. നാരങ്ങ നിര് മുഖത്ത് തേയ്ക്കുന്നത് നല്ലതാണോ? എന്നാൽ ആരോഗ്യ വിദഗ്ധർ നാരങ്ങ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതിനെതിരെ ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇതിന് പിന്നിലെ കാരണങ്ങളും ഈ രീതിയിൽ നാരങ്ങ ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

യുപിയിലെ കാൺപൂരിലുള്ള ജിഎസ്വിഎം മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഡെർമറ്റോളജിസ്റ്റുമായ ഡോ. യുഗൽ രജ്പുത്, നാരങ്ങ മുഖത്ത് തേയ്ക്കുന്നതിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. നാരങ്ങയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മ പ്രശ്നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഫെയ്‌സ് മാസ്കുകളിലും നാരങ്ങ ഒരു സാധാരണ ഘടകമാണ്.

എന്നാൽ, നാരങ്ങ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് അത്ര നല്ലതല്ലെന്നാണ് ഡോക്ടർ രജ്പുത് പറയുന്നത്. കാരണം ഇത് പ്രകോപനം, തിണർപ്പ്, ചുവപ്പ്, അലർജി എന്നിവയ്ക്ക് കാരണമാകും. കുറഞ്ഞ pH ലെവലും നാരങ്ങയിലെ അസിഡിറ്റിയും കാരണം, ഇത് ചർമ്മത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും. സെൻസിറ്റീവ് ചർമ്മം, മുഖക്കുരു, എക്സിമ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് ഉള്ള വ്യക്തികൾക്ക് ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, മുഖത്ത് നാരങ്ങ പുരട്ടിയ ശേഷം സൂര്യപ്രകാശം ഏൽക്കുന്നത് വളരെ ദോഷകരമാണ്. നാരങ്ങ ഉപയോഗിച്ചതിന് ശേഷം നിങ്ങൾക്ക് പൊള്ളൽ അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക.

നാരങ്ങ എങ്ങനെ ഉപയോ​ഗിക്കാം?

  1. നാരങ്ങ നേരിട്ട് പുരട്ടുന്നതിനു പകരം തേൻ, തൈര് എന്നിവയിൽ യോജിപ്പിച്ച് അല്ലെങ്കിൽ ഒരു ഫെയ്സ് മാസ്കിൽ ചേർത്ത് ഉപയോ​ഗിക്കാവുന്നതാണ്.
  2. മുഖത്ത് നാരങ്ങ ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങൾ ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, മുഖത്ത് ഇത് പുരട്ടുന്നത് ഒഴിവാക്കുക.
  3. നാരങ്ങ പുരട്ടിയ ശേഷം എല്ലായ്പ്പോഴും ഒരു മോയ്സ്ചറൈസർ ഉപയോഗിക്കാൻ ശ്രമിക്കുക.
  4. സെൻസിറ്റീവ് ചർമ്മമോ നിലവിൽ ചർമ്മ പ്രശ്നങ്ങളോ ഉള്ളവർ മുഖത്ത് നേരിട്ട് നാരങ്ങ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ആവശ്യമെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുകയും വേണം.