5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oiling Hair at Night: രാത്രി മുഴുവൻ മുടിയിൽ എണ്ണ തേച്ച് കിടന്നാൽ

Is Oiling Hair Before Bed Good or Bad: പലരും രാത്രി ഉറങ്ങുന്നതിനുമുമ്പ് മുടിയിൽ എണ്ണ പുരട്ടി രാവിലെ കഴുകി കളയാറുണ്ട്. എന്നാൽ, ഇത് മുടിക്ക് ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറിച്ച് ദോഷം ചെയ്യും.

Oiling Hair at Night: രാത്രി മുഴുവൻ മുടിയിൽ എണ്ണ തേച്ച് കിടന്നാൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 15 Mar 2025 17:40 PM

മുടിയിൽ എണ്ണ പുരട്ടുന്നത് ഘനവും ശക്തിയും വർധിപ്പിക്കാൻ മാത്രമല്ല, മുടിയെ മൃദുവും തിളക്കവുമുള്ളതുമാക്കാനും സഹായിക്കുന്നു. പണ്ട് കാലം മുതലേ എണ്ണ തേക്കുന്നത് മുടി സംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നു. എണ്ണ പുരട്ടുന്നത് മുടിക്ക് ഈർപ്പം നൽകുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പതിവായി മുടിയിൽ എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും അതുവഴി മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാൽ, ഉറങ്ങുന്നതിന് മുമ്പ് മുടിയിൽ എണ്ണ പുരട്ടണോ വേണ്ടയോ എന്നത് പലരുടെയും സംശയമാണ്. പലരും രാത്രി മുടിയിൽ എണ്ണ പുരട്ടി രാവിലെ കഴുകി കളയാറുണ്ട്. എന്നാൽ, ഇത് മുടിക്ക് ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറിച്ച് ദോഷം ചെയ്യും.

ശരിയായ രീതിയിൽ മുടിയിൽ എണ്ണ പുരട്ടുമ്പോൾ അത് എക്സ്ഫോളിയേഷന് സഹായിക്കുന്നു. രാസ ചികിത്സകൾ, സ്റ്റൈലിംഗ് ഉപകരണങ്ങൾ, മലിനീകരണം എന്നിവ കാരണം മുടിക്ക് കേടുപാടുകൾ സംഭവിക്കാം. എന്നാൽ, എണ്ണ പുരട്ടുന്നതിലൂടെ മുടിക്ക് ആവശ്യമായ ലിപിഡ് പോലുള്ള ഫാറ്റി ആസിഡുകൾ വീണ്ടെടുക്കാൻ സാധിക്കും. നമ്മുടെ മുടിയുടെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് ലിപിഡുകൾ. ഇവ മുടിയുടെ വളർച്ചയും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.

ALSO READ: സൂര്യകാന്തി എണ്ണ അമിതമാകരുത്?; ഹൃദയാരോഗ്യം അപകടത്തിലാകും

രാത്രി മുടിയിൽ എണ്ണ പുരട്ടിയാൽ

മുടി മസാജ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രിയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, രാത്രിയിൽ മുടിയിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു. മുടിയിൽ എണ്ണ വളരെ നേരം തങ്ങിനിൽക്കുമ്പോൾ, അഴുക്ക് അതിൽ അടിഞ്ഞുകൂടുകയും ഈർപ്പം വർദ്ധിക്കുകയും ചെയ്യും. ഇത് താരൻ വളരാൻ കാരണമാകും. മുടിയിൽ ഇത്തരത്തിൽ എണ്ണ പുരട്ടി വയ്ക്കുന്നത് മുടിയുടെ വേരുകളിൽ കേടുപാടുകൾ ഉണ്ടാക്കുന്നു. കൂടാതെ, രാത്രി മുഴുവൻ എണ്ണ പുരട്ടിയിരിക്കുന്നത് മുഖകുരുവിനും ജലദോഷം, ചുമ, തലവേദന മുതലായ രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.

മുടിയിൽ എണ്ണ പുരട്ടേണ്ടത് എപ്പോൾ?

അതിനാൽ രാത്രിയിൽ എണ്ണ പുരട്ടുന്നതിന് പകരം, പകൽ കുളിക്കുന്നതിന് മുമ്പായി മുടിയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് ആവശ്യമായ പോഷണം ലഭിക്കുന്നതിനോടൊപ്പം മുടി വൃത്തിയായിരിക്കാനും സഹായിക്കുന്നു. കുളിക്കുന്നതിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ മുമ്പ് വരെ എണ്ണ പുരട്ടുന്നതാണ് ഉചിതം. അതുപോലെ പലതരം എണ്ണകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിനാൽ ഏത് എണ്ണയാണ് മുടിക്ക് ഉപയോഗിക്കേണ്ടതെന്ന് അറിയുന്നതും പ്രധാനമാണ്. തേങ്ങ, എള്ള്, ബദാം, ഒലിവ്, റോസ്മേരി, അർഗൻ, നെല്ലിക്ക എന്നിവ അടങ്ങിയ എണ്ണ പുരട്ടുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചത്.