താരനും മുടികൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്‌നം; എങ്കില്‍ ഈ പായ്ക്ക് പരീക്ഷിച്ചോളൂ
മുടി നന്നായി വളരണമെങ്കില്‍ പൊടികൈകളോടൊപ്പം കൃത്യമായ പരിചരണവും വേണം. മുടി തഴച്ചുവളരണമെങ്കില്‍ നല്ല പരിചരണം കൂടിയേതീരൂ. ശരിയായ ഭക്ഷണശൈലിയും ജീവിതശൈലിയും പിന്തുടരുന്നത് മുടിയ്ക്കും അതുപോലെ ചര്‍മ്മത്തിനും വളരെ നല്ലതാണ്.
മുടി തഴച്ചുവളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. മുടി വളര്‍ത്താന്‍ വേണ്ട എല്ലാ പൊടികൈകളും നമ്മള്‍ പരീക്ഷിച്ചുനോക്കാറുമുണ്ട്. എന്നാല്‍ പലപ്പോഴും ഫലപ്രദമാകാറില്ല എന്നുമാത്രം. മുടി നന്നായി വളരണമെങ്കില്‍ പൊടികൈകളോടൊപ്പം കൃത്യമായ പരിചരണവും വേണം. മുടി തഴച്ചുവളരണമെങ്കില്‍ നല്ല പരിചരണം കൂടിയേതീരൂ.
ശരിയായ ഭക്ഷണശൈലിയും ജീവിതശൈലിയും പിന്തുടരുന്നത് മുടിയ്ക്കും അതുപോലെ ചര്‍മ്മത്തിനും വളരെ നല്ലതാണ്. മുടിയ്ക്ക് നല്ല ഉള്ളും അതുപോലെ നിറവും ലഭിക്കാന്‍ വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന പലതരം ഹെയര്‍പായ്ക്കുകളുണ്ട്. അത്തരം ഹെയര്‍ പായ്ക്കിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.
തൈര്
മുടിയുടെയും നമ്മുടെ ചര്‍മ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് തൈരിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇവ രണ്ടും നല്ലതുപോലെ സംരക്ഷിക്കാന്‍ തൈര് നന്നായി സഹായിക്കും. തലയോട്ടിക്ക് ഈര്‍പ്പം നല്‍കാനും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും തൈര് സഹായിക്കും. തൈരില്‍ ധാരാളം ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് മുടിയെ തഴച്ചുവളരാന്‍ നന്നായി സഹായിക്കും.
നീലയമരി
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ചൊരു രീതിയാണ് നീലയമരി ഉപയോഗിക്കുന്നത്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്ക ഉത്പ്പന്നങ്ങളിലും നീലയമരി ഒരു ചേരുവയാണ്. മുടിയുടെ നര മാറ്റാന്‍ ഉപയോഗിക്കുന്നതിലും പ്രധാനിയാണ് നീലയമരി. മുടിക്ക് കറുപ്പ് നിറം ലഭിക്കാന്‍ കെമിക്കല്‍ ഹെയര്‍ ഡൈകള്‍ക്ക് പകരം നീലയമരി ഉപയോഗിക്കാവുന്നതാണ്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് വളരെയധികം സഹായിക്കും.
ഹെന്ന
മുടിയ്ക്ക് നിറം നല്‍കാന്‍ മികച്ചൊരു മാര്‍ഗമാണ് ഹെന്ന ഉപയോഗിക്കുന്നത്. അകാലനര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഹെന്ന നല്ലൊരു മാര്‍ഗമാണ്. പ്രകൃതിദത്തമായ രീതിയില്‍ മുടി കറുപ്പിക്കാനുള്ള വിദ്യകൂടിയാണ് ഹെന്ന. എന്നാല്‍ ഹെന്ന അധികമായാല്‍ മുടി വരണ്ട് പോകാനുള്ള സാധ്യതയുണ്ട്. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ ഹെന്നയ്ക്ക് കഴിയും. മുടിയെ വേരില്‍ നിന്ന് ബലപ്പെടുത്താനും ഹെന്ന വളരെ നല്ലതാണ്.
ബീറ്റ്റൂട്ട്
ചര്‍മ്മത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ ഫലപ്രദമാണ് ബീറ്റ്‌റൂട്ട്. മുടിയുടെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ടിന് സാധിക്കും. മുടികൊഴിച്ചില്‍, മുടിയിലെ നര എന്നിവയ്‌ക്കെല്ലാം ബീറ്റ്‌റൂട്ട് ഒരു നല്ല പ്രതിവിധിയാണ്. മുടി വളര്‍ത്തുന്നതിനൊപ്പം താരന്‍ അകറ്റാനും ബീറ്റ്‌റൂട്ട് സഹായിക്കും. മുടിയ്ക്ക് നല്ല കറുപ്പ് നിറം കിട്ടാനുള്ള എളുപ്പ വഴി ബീറ്റ്‌റൂട്ട് തന്നെയാണ്.
പായ്ക്ക് തയാറാക്കുന്ന വിധം
ഒരു ബീറ്റ്‌റൂട്ട് എടുത്ത് നന്നായി അരച്ച് ജ്യൂസ് എടുക്കുക. അല്ലെങ്കില്‍ പേസ്റ്റ് ആക്കിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തൈരും ഒരു സ്പൂണ്‍ ഹെന്ന പൊടിയും രണ്ട് സ്പൂണ്‍ നീലയമരിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് ഈ പായ്ക്ക് അരമണിക്കൂറോളം തലയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് കഴുകി കളയാവുന്നതാണ്. സ്ഥിരമായി ഈ പായ്ക്ക് ഉപയോഗിച്ചാല്‍ മുടിയുടെ നിറത്തില്‍ നല്ലമാറ്റമുണ്ടാകും.