Aliens : മനുഷ്യരുടെ രൂപത്തിൽ അന്യഗ്രഹജീവികൾ നമുക്കിടയിലോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…
Aliens living with humans: അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തുറന്ന അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ് സിദ്ധാന്തം ലക്ഷ്യമിടുന്നതെന്ന് പഠനം സമ്മതിക്കുന്നു.
ന്യൂഡൽഹി: നമുക്കിടയിൽ നമ്മൾക്ക് പോലും മനസ്സിലാകാതെ മനുഷ്യനെപ്പോലെ അന്യഗ്രഹജീവികൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത് അനുസരിച്ച് ഇത്തരത്തിൽ മനുഷ്യരൂപത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഉണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഹ്യൂമൻ ഫ്‌ളൂറിഷിംഗ് പ്രോഗ്രാമിൻ്റെ പഠനത്തിലാണ് ഇങ്ങനെ കണ്ടെത്തിയത്.
അന്യഗ്രഹജീവികളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ചില സാധ്യതകൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. അവർ ഭൂമിയിൽ ഭൂമിക്കടിയിലോ ചന്ദ്രനുള്ളിലെ ഒരു അടിത്തറയിലോ കഴിയാനുള്ള സാധ്യതയും പറയപ്പെടുന്നു. മൊണ്ടാന സർവകലാശാലയിലെ മൈക്കൽ പോൾ മാസ്റ്റേഴ്സിനൊപ്പം ഹാർവാർഡ് സർവകലാശാലയിലെ ടിം ലോമാസും ബ്രണ്ടൻ കേസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ നടത്തിയത്.
അന്യഗ്രഹജീവികൾ അല്ലെങ്കിൽ അജ്ഞാത അനോമലസ് പ്രതിഭാസങ്ങൾ (യു എ പി) ഭൂമിയിലെ മറഞ്ഞിരിക്കുന്ന ബുദ്ധിജീവികളിൽ നിന്നാകാം എന്നും നിഗമനം ഉണ്ട്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തുറന്ന അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ് സിദ്ധാന്തം ലക്ഷ്യമിടുന്നതെന്ന് പഠനം സമ്മതിക്കുന്നു.
ALSO READ – തെറ്റായ ദിശയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, വീഡിയോ
‘ക്രിപ്‌റ്റോ ട്രെസ്‌ട്രിയൽസ്’ എന്ന് വിളിക്കപ്പെടുന്ന ഒരുതരം ജീവൻ്റെ നിലനിൽപ്പിൻ്റെ സാധ്യതയെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യുന്നുണ്ട്. അമേരിക്കൻ എഴുത്തുകാരനും ബ്ലോഗറുമായ മാക് ടോണീസ് ആണ് ഈ പദം വികസിപ്പിച്ചത്. ക്രിപ്‌റ്റോ ടെറസ്‌ട്രിയലുകൾ കുറഞ്ഞത് നാല് രൂപങ്ങളിലെങ്കിലും വരുമെന്നുള്ള നിഗമനവും ഇതിനൊപ്പം ഉയരുന്നു.
ഹോമിനിഡുകൾ അല്ലെങ്കിൽ തെറോപോഡ് ക്രിപ്‌റ്റോടെറസ്‌ട്രിയലുകൾ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിണമിച്ച ഭൗമജീവികളാണെന്നും ഒരു പക്ഷേ കുരങ്ങിനെപ്പോലെയുള്ള ഹോമിനിഡുകൾ അല്ലെങ്കിൽ ബുദ്ധിമാനായ ദിനോസറുകളുടെ പിൻഗാമികൾ ഇവരാകാമെന്നും പഠനം മുന്നോട്ടുവയ്ക്കുന്ന മറ്റ് നിഗമനങ്ങളാണ്.
തമിഴ്നാട്ടിൽ അന്യഗ്രഹ ജീവിക്കായി ക്ഷേത്രം ക്ഷേത്രം നിർമ്മിച്ച വാർത്തകൾ വന്നതിനു പിന്നാലെയാണ് ഈ വാർത്തയുമെത്തുന്നത്. സേലം ജില്ലയിലെ മല്ലമുപ്പട്ടി ഗ്രാമത്തിലാണ് ഏലിയൻ ദൈവത്തിന് ക്ഷേത്രമുള്ളത്. ഇവിടുത്തുകാരനായ ഒരാൾ അന്യഗ്രഹജീവിക്കായി ക്ഷേത്രം പണിതതോടെയാണ് ഈ സ്ഥലം പ്രശസ്തമായത്.
മുക്കാൽ ഏക്കർ സ്ഥലമെടുത്ത് അവിടെയാണ് ക്ഷേത്രം പണിതത് എന്നാണ് വിവരം. പണിയുന്നതിന് മുമ്പ് അന്യഗ്രഹജീവികളിൽ നിന്ന് അനുവാദം വാങ്ങിയെന്നും ഇയാൾ പറയുന്നു. ‘സിദ്ധർ ഭകിയ’ എന്നറിയപ്പെടുന്ന ലോകനാഥനാണ് ഈ വ്യത്യസ്തനായ മനുഷ്യൻ. ഭൂമിക്കടിയിലാണ് ക്ഷേത്രമുള്ളത്.