Irregular Periods: ക്രമം തെറ്റിയുള്ള ആർത്തവം പിസിഒഎസ് കാരണമാണോ? മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ എന്തെല്ലാം

Irregular Menstrual Cycle And PCOS: ഓവുലേഷൻ പ്രക്രിയ ക്രിത്യമാകാതെ വരുമ്പോൾ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്നു. ഈ അവസ്ഥയെയാണ്‌ പിസിഒഎസ് എന്ന് പറയുന്നത്. പിസിഒഎസ് സ്ത്രീകളിലെ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറച്ച് പുരുഷ ഹോർമോൺ ആൻഡ്രജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

Irregular Periods: ക്രമം തെറ്റിയുള്ള ആർത്തവം പിസിഒഎസ് കാരണമാണോ? മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ എന്തെല്ലാം

Represental Image (Credits: Freepik)

Published: 

23 Dec 2024 10:26 AM

ക്രമം തെറ്റിയുള്ള ആർത്തവം പല സ്ത്രീകളും നേരിടുന്ന വെല്ലുവിളിയാണ്. ആർത്തവ ചക്രങ്ങളിൽ സ്ഥിരമായി കാണുന്ന മാറ്റങ്ങൾ വൈദ്യസഹായം ആവശ്യമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. ജീവിതശൈലികൊണ്ടോ ഹോർമോണൽ മാറ്റങ്ങൾക്കൊണ്ടോ ക്രമം തെറ്റിയുള്ള ആർത്തവം ഒരു പ്രശ്നമായേക്കാം. ആർത്തവ ചക്രങ്ങളിലെ പ്രശ്നം പലപ്പോഴും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്ന ഹോർമോൺ ഡിസോർഡർ കാരണവും സംഭവിച്ചേക്കാം. ഓവുലേഷൻ പ്രക്രിയ ക്രിത്യമാകാതെ വരുമ്പോൾ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്നു. ഈ അവസ്ഥയെയാണ്‌ പിസിഒഎസ് എന്ന് പറയുന്നത്. പിസിഒഎസ് സ്ത്രീകളിലെ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറച്ച് പുരുഷ ഹോർമോൺ ആൻഡ്രജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

ഇതിലൂടെ പുരുഷന്മാരെ പോലെ മുഖത്ത് രോമവളർച്ച, ശരീരഭാരം, മുഖക്കുരു തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. തൈറോയ്ഡ് ഉള്ളവർക്കും സമ്മർദ്ദമുള്ളവർക്കും ക്രമം തെറ്റിയുള്ള ആർത്തവം പതിവാണ്. വ്യായാമമില്ലായ്മ, പെരിമെനോപോസ്, അമിതമായ മരുന്നുകളുടെ ഉപയോ​ഗം, എൻഡോമെട്രിയോസിസ്, അല്ലെങ്കിൽ ഗർഭാശയത്തിലോ അണ്ഡാശയത്തിലോ ഉള്ള മറ്റ് പ്രശ്നങ്ങൾ എന്നിവയും ആർത്തവ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോ. മഞ്ജു ഗുപ്ത – (സീനിയർ കൺസൾട്ടൻ്റ് – ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ്, മദർഹുഡ് ഹോസ്പിറ്റൽസ്, നോയിഡ) പറയുന്ന എന്താണെന്ന് നോക്കാം.

ക്രമരഹിതമായ ആർത്തവത്തിൻ്റെ ലക്ഷണങ്ങൾ

ആർത്തവം ഒന്നോ അതിലധികമോ സൈക്കിളുകളിൽ നഷ്ടമാകുമ്പോൾ മാത്രമെ അതിനെ ക്രമരഹിതമായ ആർത്തവം എന്ന് വിളിക്കാൻ കഴിയുകയുള്ളൂ. സാധാരണയെക്കാൾ അധിക ദിവസം നീണ്ടുനിൽക്കുന്ന രക്തസ്രാവം 21 ദിവസത്തിൽ താഴെയുള്ള ആർത്തവചക്രം എന്നിവ ക്രമരഹിതമായ ആർത്തവത്തെ സൂചിപ്പിക്കുന്നു.

ALSO READ: നിങ്ങൾക്ക് അസിഡിറ്റി ഉണ്ടോ? അറിയാം ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

കൂടാതെ 35 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ഒരു ചക്രം നിങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. വയറുവേദനയും മലബന്ധവും ആർത്തവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഇവ ക്രമരഹിതമായ സൈക്കിളുകളിൽ കൂടുതൽ കഠിനമായ അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടുപോകും. എന്നാൽ ഈ ലക്ഷണങ്ങൾ കാലതാമസം കൂടാതെ വൈദ്യ സഹായം തേടേണ്ട കാര്യമാണ്.

ക്രമരഹിതമായ ആർത്തവം എങ്ങനെ പരിഹരിക്കാം

ആരോഗ്യകരമായ ഭാരം നിലനിർത്തുകയും മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നതും ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് പിസിഒഎസ് അല്ലെങ്കിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ. ദിവസേനയുള്ള യോഗ, ധ്യാനം എന്നിവ ക്രമരഹിതമായ ആർത്തവത്തെ നേരിടാൻ സഹായിക്കുകയും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, ഗർഭനിരോധന ഗുളികകൾ, പാച്ചുകൾ അല്ലെങ്കിൽ ഹോർമോൺ തെറാപ്പി എന്നിവയിലൂടെ ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

തൈറോയ്ഡ് പോലുള്ള ആരോ​ഗ്യ പ്രശ്നമുള്ള സ്ത്രീകളിലും ഈ തടസ്സങ്ങൾ കണ്ടുവരുന്നു. കൃത്യമായി മരുന്നു കഴിക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും ഇത് മാറ്റിയെടുക്കാൻ കഴിയും. ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക്, ക്രമരഹിതമായ ആർത്തവം അണ്ഡോത്പാദനത്തെ ബാധിച്ചേക്കാം. ഇത്തരത്തിലുള്ളവർക്ക് അണ്ഡോത്പാദന ഇൻഡക്ഷൻ പോലുള്ള ഫെർട്ടിലിറ്റി ചികിത്സകൾ സൈക്കിളുകളെ നിയന്ത്രിക്കാനും ഗർഭധാരണ സാധ്യത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ക്രമരഹിതമായ ആർത്തവം വലിയൊരു വിഭാഗം സ്ത്രീകളിലെ ഒരു സാധാരണ പ്രശ്നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയോ വൈദ്യചികിത്സകളിലൂടെയോ ക്രമരഹിതമായ ആർത്തവത്തെ നിയന്ത്രിക്കാനാകുമെങ്കിലും, ഇതിൻ്റെ പ്രധാന കാരണം തിരിച്ചറിയുന്നത് ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നു.

 

 

തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം