5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

International Yoga Day 2024: അന്താരാഷ്ട്ര യോഗ ദിനം; ഉത്ഭവം ഇന്ത്യയില്‍ നിന്ന്, അറിയാം യോഗ ദിനത്തിന്റെ ചരിത്രം

Yoga Day 21 June 2024: ഏകദേശം 5000 ത്തോളം വര്‍ഷം പഴക്കമുള്ള ഒരു അഭ്യാസം കൂടിയാണ് യോഗ. ഒരു വ്യായാമ മുറയ്ക്ക് അപ്പുറം നല്ലൊരു ജീവിതചര്യ കൂടിയാണിത്. ശാരീരിക വ്യായാമത്തിനൊപ്പം മനസിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ കൂടി യോഗയ്ക്ക് സാധിക്കും.

International Yoga Day 2024: അന്താരാഷ്ട്ര യോഗ ദിനം; ഉത്ഭവം ഇന്ത്യയില്‍ നിന്ന്, അറിയാം യോഗ ദിനത്തിന്റെ ചരിത്രം
Yoga
Follow Us
shiji-mk
SHIJI M K | Updated On: 21 Jun 2024 09:30 AM

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. ഈ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യവും ഈ ദിനം ആചരിക്കേണ്ട ആവശ്യകതയും മനസിലാക്കി യോഗാ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. യോഗയുടെ നല്ല വശങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ജൂണില്‍ യോഗാ ദിനം ആചരിക്കുന്നത്. ഇന്ത്യ ലോകത്തിന് നല്‍കിയ സംഭവാനകളില്‍ ഏറ്റവും മഹത്തരമായ ഒന്നുകൂടിയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ 2025 ജൂണ്‍ 21 മുതലാണ് യോഗ ദിനം ആചരിച്ച് തുടങ്ങിയത്.

ഏകദേശം 5000 ത്തോളം വര്‍ഷം പഴക്കമുള്ള ഒരു അഭ്യാസം കൂടിയാണ് യോഗ. ഒരു വ്യായാമ മുറയ്ക്ക് അപ്പുറം നല്ലൊരു ജീവിതചര്യ കൂടിയാണിത്. ശാരീരിക വ്യായാമത്തിനൊപ്പം മനസിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ കൂടി യോഗയ്ക്ക് സാധിക്കും.

എന്താണ് യോഗ?

യോഗ എന്നവാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് യോഗം, സംയോഗം, കൂടിച്ചേരല്‍ എന്നെല്ലാമാണ്. ഭൗതിക ശരീരവും മനസിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും തമ്മിലുള്ള കൂടിച്ചേരലെന്നും ഇതിനെ പറയാം. യോഗ എന്നത് ഒരു ദര്‍ശനമാണെന്ന അഭിപ്രായവുമുണ്ട്. ഇതില്‍ ആറ് ദര്‍ശനങ്ങളാണ് ഇന്ത്യയിലുള്ളത്. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍വ മീമാംസ, ഉത്തര മീമാംസ എന്നിവയാണത് അത്. ഒരു ചികിത്സ ശാസ്ത്രമല്ല യോഗ. എന്നാല്‍ നിരവധി രോഗങ്ങളില്‍ യോഗയെ പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: Perfume Vs Deodorant : പെർഫ്യൂമും ഡിയോഡറൻ്റും തമ്മിലുള്ള വ്യത്യാസമറിയാമോ?

അന്താരാഷ്ട്ര യോഗ ദിനം

2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്രസഭയുടെ 60ാമത് സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യവും യോഗ ദിനം ആചരിക്കണമെന്ന ആശയവും ലോക നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഐക്യരാഷ്ട്രസഭയില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 193 രാജ്യങ്ങളില്‍ 177 രാജ്യങ്ങളും ആ ആവശ്യത്തെ അംഗീകരിച്ചു.

ഇത്തവണ രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള യോഗാഭ്യാസത്തിന് നേതൃത്വം നല്‍കാന്‍ മോദി കശ്മീരിലാണ്. മോദിയോടൊപ്പം യോഗ ചെയ്തത് ഏഴായിരത്തോളം പേരാണ്.