International Dance Day 2024: നൃത്തം ചെയ്തു വണ്ണം കുറയ്ക്കാം; ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച 5 നൃത്തരൂപങ്ങൾ
അന്താരാഷ്ട്ര നൃത്ത ദിനത്തിൽ, ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച 5 നൃത്തരൂപങ്ങൾ പരിശോധിക്കാം.
തിരുവനന്തപുരം: കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനുമുള്ള മികച്ച വ്യായാമം ആയാണ് നൃത്തം പലപ്പോഴും കണക്കാക്കുന്നത്. ഒരു പുതിയ കണക്കുകൾ അനുസരിച്ച്, വിവിധ തരത്തിലുള്ള നൃത്തരൂപങ്ങൾ, പ്രത്യേകിച്ച് അമിതഭാരവും അമിതവണ്ണവും ഉള്ള ആളുകൾക്ക് ഫലപ്രദമായി ഗുണം ചെയ്യുന്നവ ഉണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ നൃത്തം ഒരു ഫലപ്രദമായ മാർഗമാണെന്ന് ചില ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്.
പലർക്കും ഭാരപ്പെട്ട ജോലികളോ വ്യായാമമോ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിൽ ഉള്ളവർക്ക് നൃത്തം ആസ്വദിക്കാനും ശരീരഭാരം കുറയ്ക്കാനുമുള്ള ഒരു രസകരമായ പ്രവർത്തനമായിരിക്കും ഇത്. മെറ്റാ അനാലിസിസിൽ, നൃത്തം ചെയ്യാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പതിവായി നൃത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), അരക്കെട്ടിൻ്റെ അളവ്, ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് എന്നിവയിൽ പുരോഗതി കാണിക്കുന്നതായി കണ്ടെത്തി.
അന്താരാഷ്ട്ര നൃത്ത ദിനത്തിൽ, ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച 5 നൃത്തരൂപങ്ങൾ പരിശോധിക്കാം.
സുംബ
സാധാരണയായി ലാറ്റിൻ അല്ലെങ്കിൽ മറ്റ് അന്തർദ്ദേശീയ സംഗീതത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന താളത്തിന് പ്രാധാന്യമുള്ളതും ഫിറ്റ്നസ് വ്യവസ്ഥകൾ പാലിക്കുന്നതുമായ നൃത്തങ്ങളിൽ ഒന്നാണ് സുംബ. വേഗതയേറിയതും മന്ദഗതിയിലുള്ളതുമായ രണ്ടുതരം ചലനങ്ങൾക്കിടയിൽ മാറിമാറി നൃത്തം ചെയ്യേണ്ടതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഫലപ്രദമാണ്, കൂടുതൽ കലോറി എരിച്ചു കളയാനും ഇതിലൂടെ കഴിയും.
മസിലുകളെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സുംബ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും മിനിറ്റിൽ 9.5 കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹിപ്-ഹോപ്പ്
ഹിപ്-ഹോപ്പ് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നൃത്തരൂപമാണ്. ഇത് പേശികളെ ശക്തിപ്പെടുത്താനും ഉയർന്ന കലോറി കത്തിക്കാനും സഹായിക്കുന്നു.
ബാലെ
ബാലെ ഒരു മന്ദഗതിയിലുള്ള നൃത്തരൂപമാണ്. എന്നാൽ ചലനങ്ങളിലും സാങ്കേതികതകളിലും കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച ക്ലാസിക്കൽ നൃത്ത ശൈലികളിൽ ഒന്നാണിത്. യോഗയുടെ ചില ഭാവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സൽസ
ഇത് ഒരു അമേരിക്കൻ നൃത്തരൂപമാണ്, എന്നാൽ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഇത്. പതിവായി പരിശീലിച്ചാൽ ഏകദേശം 400-500 കലോറി കത്തിക്കാൻ ഇത് സഹായിക്കുന്നു.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങൾ
ഭരതനാട്യം, കഥക്, കുച്ചിപ്പുഡി അല്ലെങ്കിൽ ഒഡീസ്സി തുടങ്ങിയ ഇന്ത്യൻ നൃത്തരൂപങ്ങൾ അധിക കലോറി നഷ്ടപ്പെടുന്നതിനും മാനസിക ഉത്തേജനം വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ്.