Govt bans drugs: പാരസെറ്റമോൾ ഉൾപ്പെടെ 156 മരുന്നുകൾ നിരോധിച്ച് സർക്കാർ; കാരണം ഇങ്ങനെ…

Indian government bans 156 drug combos: മെഫെനാമിക് ആസിഡും പാരസെറ്റമോൾ കുത്തിവയ്പ്പും മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതും നിയന്ത്രിതവുമാണ്.

Govt bans drugs: പാരസെറ്റമോൾ ഉൾപ്പെടെ 156 മരുന്നുകൾ നിരോധിച്ച് സർക്കാർ; കാരണം ഇങ്ങനെ...

Medicines (Peter Dazeley/Photodisc/Getty Images)

Published: 

12 Sep 2024 15:13 PM

ന്യൂഡൽഹി: പല രോ​ഗങ്ങൾക്കും വർഷങ്ങളായി ഉപയോ​ഗിക്കുന്ന നൂറ്റിഅൻപതിൽ അധികം മരുന്നുകൾ ഇന്ത്യയിൽ നിർത്തലാക്കിയതായി സർക്കാർ അധികൃതർ വ്യക്തമാക്കി. ഇതിൽ പാരസെറ്റമോൾ പോലെയുളള മരുന്നുകളും ഉൾപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ, ആൻറിബയോട്ടിക്കുകൾ എന്നിങ്ങനെയുള്ള 156 കോമ്പിനേഷനുകളാണ് സർക്കാർ നിരോധിച്ചത്.

156 മരുന്നുകൾക്ക് പുറമേ, 34 മൾട്ടിവിറ്റാമിനുകൾ കൂടി ഇന്ത്യാ ഗവൺമെൻ്റ് അവലോകനം ചെയ്യുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഈ മരുന്നുകൾ നിരോധിച്ചിരിക്കുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2024 ഓഗസ്റ്റ് 21-ലെ ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.

അമൈലേസ്, പ്രോട്ടീസ്, ഗ്ലൂക്കോഅമൈലേസ്, പെക്റ്റിനേസ്, ആൽഫ ഗാലക്‌ടോസിഡേസ്, ലാക്‌റ്റേസ്, ബീറ്റാ-ഗ്ലൂക്കോണേസ്, സെല്ലുലേസ്, ലിപേസ് എന്നിവയുടെ ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകളുടെ ഉപയോഗം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. Bromelain, Xylanase, Hemicellulase, Malt diastase, Invertase, Papain എന്നിവ മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള ചില മരുന്നുകളാണ്.

ALSO READ – കുരങ്ങുപനി വാക്സിൻ 100% രക്ഷിക്കില്ലേ? എവിടെ നിന്ന് എപ്പോൾ എങ്ങനെ കുത്തിവയ്പെടുക്കാം? അറിയേണ്ടതെല്ലാ

ഈ ബദലുകൾ ഇപ്പോൾ ലഭ്യമാണ്. നിരോധിത മരുന്നുകളുടെ പട്ടികയിൽ മുടി ചികിത്സക്കുള്ള മരുന്നുകൾ, ആൻ്റി പാരാസൈറ്റിക്, ചർമ്മ സംരക്ഷണം, അലർജിക്ക് എതിരായ മരുന്നുകൾ എന്നിവയും ഉൾപ്പെടുന്നു. അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ മൊത്തം 34 മൾട്ടിവിറ്റാമിനുകൾ മൂല്യനിർണ്ണയത്തിലാണ് എന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു. മെഫെനാമിക് ആസിഡും പാരസെറ്റമോൾ കുത്തിവയ്പ്പും മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതും നിയന്ത്രിതവുമാണ്.

കടുത്ത വേദന, കാൻസർ, ശസ്ത്രക്രിയാനന്തര കാലഘട്ടം, ആർത്തവം, കുട്ടികളിലെ വേദന, സന്ധിവാതം, മുട്ടിനുണ്ടാകുന്ന തേയ്മാനം എന്നിവയ്ക്ക് പാരസെറ്റാമോൾ ഫലപ്രദമാകില്ലെന്നും വിദ​ഗ്ധർ പറയുന്നു.ഒരു നൂറ്റാണ്ടുകാലത്തോളമായി പലരൂപത്തിൽ നമ്മോടൊപ്പമുള്ള മരുന്നാണ് ഇത്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിനു ഹാനികരമാണ്.

 

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്