Lack of Vitamin D: ആവശ്യത്തിനു സൂര്യപ്രകാശം എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ്; കാരണം ഇത്

Indians Suffer Lack of Vitamin D: സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് ബി (യുവിബി) രശ്മികൾ ചർമത്തിലേൽക്കുമ്പോളാണ് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ 'സൺഷൈൻ വിറ്റാമിൻ' എന്നും വിളിക്കാറുണ്ട്.

Lack of Vitamin D: ആവശ്യത്തിനു സൂര്യപ്രകാശം എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ്; കാരണം ഇത്

വിറ്റാമിൻ ഡി

Published: 

18 Dec 2024 23:44 PM

നമ്മുടെ ശരീരത്തിനു ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി . ഇത് ഒരേ സമയം പോഷകമായും ഹോർമോൺ ആയും പ്രവർത്തിക്കുന്നു. എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആ​ഗിരണത്തിന് ശരീരത്തിൽ വിറ്റാമിൻ ഡി അനിവാര്യമാണ്. രോ​ഗപ്രതിരോധ പ്രവർത്തനം, പേശികളുടെ ആരോ​ഗ്യം, വീക്കം‌, മാനസികാവസ്ഥ എന്നിവയുടെ പരിപാലനത്തിനും ഇവ നിർണായക പങ്ക് വഹിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് ബി (യുവിബി) രശ്മികൾ ചർമത്തിലേൽക്കുമ്പോളാണ് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ‘സൺഷൈൻ വിറ്റാമിൻ’ എന്നും വിളിക്കാറുണ്ട്.

എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിലും പലർക്കും വിറ്റാമിൻ ഡിയുടെ അഭാവം കാണാം. ഇതുകൊണ്ട് തന്നെ അസ്ഥികളുടെ ദുർബലതയിലേക്ക് നയിച്ചേക്കാം (കുട്ടികളിൽ റിക്കറ്റുകൾ, മുതിർന്നവരിൽ ഓസ്റ്റിയോമലാസിയ), ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത, ക്ഷീണം, ദുർബലമായ പ്രതിരോധശേഷി, പേശികളുടെ ബലഹീനത, മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു.

Also Read: തണുപ്പാണെന്ന് കരുതി കുളിക്കാതിരിക്കരുതേ…! തണുത്ത വെള്ളത്തിൽ കുളിച്ചാലുള്ള ​ഗുണങ്ങൾ ഇതാ

വിറ്റാമിൻ ഡിയുടെ അഭാവത്തിന് കാരണം

എന്നാൽ ഇതിനു പ്രധാന കാരണമായി അഹമ്മദാബാദിലെ ഷാൽബി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് എമർജൻസി മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ ഡോ മിനേഷ് മേത്ത പറയുന്നത് ആധുനിക നഗര ജീവിതശൈലികളും സാംസ്കാരിക ശീലങ്ങൾ പാരിസ്ഥിതിക ഘടകങ്ങൾ എന്നീവയാണ്. ഇന്ത്യാ ടുഡേ ഡിജിറ്റലിനോട് സംസാരിക്കുകയായിരുന്നു ഡോ മിനേഷ് മേത്ത. ന​ഗരപ്രദേശങ്ങളിൽ ജീവിക്കുന്ന ഭൂരിഭാ​ഗം ആളുകളും മിക്ക സമയവും വീടിനകത്തോ ജോലിസ്ഥലത്തോ സ്‌കൂളിലോ ആണ് ചിലവഴിക്കുന്നത്. പുറത്തുള്ള പ്രവർ‌ത്തി കുറഞ്ഞതിനാൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് കുറവാണ്. ഇത് വിറ്റാമിൻ ഡിയുടെ അഭാവത്തിനു കാരണമാകുന്നു. കൂടാതെ, ശരീരത്തിൻ്റെ ഭൂരിഭാഗവും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും സൺസ്‌ക്രീനിൻ്റെ വർദ്ധിച്ചുവരുന്ന ഉപയോഗവും ചർമ്മത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് പരിമിതപ്പെടുത്തുന്നു. മറ്റൊരു പ്രധാന പ്രശ്നമായി കാണുന്നത് നഗരങ്ങളിലെ വായു മലിനീകരണമാണ്. ഉയർന്ന അളവിലുള്ള പൊടി, പുക, എന്നിവ അൾട്രാവയലറ്റ് ബി (യുവിബി) രശ്മികൾ തടയുന്നു. ഇത്തരത്തിലുള്ള മലിനമായ പ്രദേശത്ത് സമയം ചിലവഴിച്ചാലും വേണ്ടത്ര യുവിബി രശ്മികൾ ലഭിക്കണമെന്നില്ലെന്നും ഡോ മേത്ത പറഞ്ഞു. ഉയർന്ന മെലാനിൻ അളവ് കാരണം ഇന്ത്യക്കാർക്ക് പൊതുവെ ഇരുണ്ട ചർമ്മമാണ്. ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു, മാത്രമല്ല UVB രശ്മികൾ ആഗിരണം ചെയ്യാനുള്ള ചർമ്മത്തിൻ്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

വൈറ്റമിൻ ഡിയുടെ കുറവ് എങ്ങനെ ചെറുക്കാം?

ആരോഗ്യകരമായ വിറ്റാമിൻ ഡി അളവ് നിലനിർത്തുന്നതിന് ലളിതവും എന്നാൽ ഫലപ്രദവുമായ പരിഹാരങ്ങൾ ഡോ.മേത്ത നിർദേശിക്കുന്നു.

  • സൂര്യപ്രകാശം ‍ഏൽക്കാൻ: രാവിലെ 10 മണിക്കും 3 മണിക്കും ഇടയിൽ ദിവസവും 15-30 മിനിറ്റ് പുറത്ത് ചെലവഴിക്കുക, . മുഖം, കൈകൾ, കാലുകൾ എന്നിവ പുറത്ത് കാണിക്കും വിധം വസ്ത്രം ധരിക്കുക.
  • ഭക്ഷണക്രമം: സാൽമൺ, അയല, ഫിഷ് റോ, ഫോർട്ടിഫൈഡ് ഡയറി, ധാന്യങ്ങൾ തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
  • സപ്ലിമെൻ്റുകൾ: മുതിർന്നവർക്ക് പ്രതിദിനം 400 IU (അന്താരാഷ്ട്ര യൂണിറ്റുകൾ) വിറ്റാമിൻ ഡി ആവശ്യമാണ്, മുതിർന്നവർക്ക് (70 വയസ്സിനു മുകളിൽ) 800 IU ആവശ്യമാണ്. മെച്ചപ്പെട്ട ആഗിരണത്തിനായി കൊഴുപ്പുള്ള ഭക്ഷണങ്ങൾക്കൊപ്പം സപ്ലിമെൻ്റുകൾ കഴിക്കണം.
  • റെഗുലർ മോണിറ്ററിംഗ്: നിങ്ങൾക്ക് ബലഹീനതയോ അസ്ഥി വേദനയോ അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള അണുബാധയോ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ വൈറ്റമിൻ ഡി അളവ് പരിശോധിക്കുന്നതിനും സപ്ലിമെൻ്റുകളിൽ മാർഗ്ഗനിർദ്ദേശം നേടുന്നതിനും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കുക.
Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ