5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nakshatras for Marriage: ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിക്കരുത്‌

Nakshatras for Marriage in Hindu: മധ്യമരഞ്ചുവും വേധ ദോഷവുമുള്ളവയുടെ അടിസ്ഥാനത്തിലാണ് ചില നക്ഷത്രക്കാര്‍ തമ്മില്‍ ചേരരുതെന്ന് പറയുന്നത്. പൊരുത്തങ്ങളില്‍ ഏറെ ദോഷമുള്ള പൊരുത്തമായിരിക്കും ഇത്.

Nakshatras for Marriage: ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിക്കരുത്‌
പെണ്‍കുട്ടികള്‍ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസത്തിനും ജോലിക്കും തന്നെയാണ്. സ്വന്തം കാലില്‍ നില്‍ക്കുക, ഫിനാന്‍ഷ്യലി സ്വതന്ത്രയാവുക ഇതിനെല്ലാമാണ് സ്ത്രീകള്‍ പ്രാധാന്യം കൊടുക്കുന്നത്.
shiji-mk
Shiji M K | Published: 09 Jun 2024 11:56 AM

വിവാഹം നടക്കുന്നതിന് മുമ്പ് നക്ഷത്രപ്പൊരുത്തവും ജാതകപ്പൊരുത്തവുമെല്ലാം നോക്കാറുണ്ട്. നക്ഷത്രപ്പൊരുത്തം നോക്കുമ്പോള്‍ ചില നാളുകാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ദോഷമായിരിക്കും ഫലം എന്ന് പറയാറില്ലെ. ആ നാളുകള്‍ തമ്മില്‍ ഒരിക്കലും ചേരാന്‍ പാടില്ലെന്നായിരിക്കും ജ്യോതിഷികള്‍ പറയുന്നത്.

ജ്യോതിഷം അനുസരിച്ച്

മധ്യമരഞ്ചുവും വേധ ദോഷവുമുള്ളവയുടെ അടിസ്ഥാനത്തിലാണ് ചില നക്ഷത്രക്കാര്‍ തമ്മില്‍ ചേരരുതെന്ന് പറയുന്നത്. പൊരുത്തങ്ങളില്‍ ഏറെ ദോഷമുള്ള പൊരുത്തമായിരിക്കും ഇത്. രഞ്ചുവിന് താലി എന്നാണ് വിവാഹ കാര്യത്തില്‍ പറയുന്നത്. കയര്‍, പാമ്പ് എന്നിങ്ങനെയും അര്‍ഥമുണ്ട്. വേധം എന്നാല്‍ തുളയ്ക്കുക എന്നാണ്.

നക്ഷത്രങ്ങള്‍ ഇങ്ങനെ

മധ്യരഞ്ചു ദോഷമുള്ള നക്ഷത്രങ്ങള്‍ ഇവയാണ്. ഭരണി, പൂരം, പൂയം, അനിഴം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം, ഉത്രട്ടാതി എന്നിവയാണ് അത്. ഈ നക്ഷത്രക്കാര്‍ തമ്മില്‍ ഒരിക്കലും ചേരാന്‍ പാടില്ല. ഇവര്‍ പരസ്പരം വിവാഹം കഴിച്ചാല്‍ വിരഹം, സന്താന ദോഷം എന്നിവയായിരിക്കും ഫലം. ഈ നക്ഷത്രക്കാര്‍ തമ്മില്‍ പിരിയുകയെന്നതാണ് പ്രധാനമായും വരുന്ന ഫലം.

ഇവര്‍ തമ്മില്‍ ചേരരുത്

വേധദോഷമുള്ള നക്ഷത്രക്കാര്‍ ഇവയാണ്. അശ്വതി-തൃക്കേട്ട, ഭരണി-അനിഴം, വിശാഖം-കാര്‍ത്തിക, രോഹിണി-ചോതി, തിരുവാതിര-തിരുവോണം, മകയിരം-അവിട്ടം, അവിട്ടം-ചിത്തിര, പുണര്‍തം-ഉത്രാടം, പൂയം-പൂരാടം, ആയില്യം-മൂലം, മകം-രേവതി, പൂരം-ഉത്രട്ടാതി, അത്തം-ചതയം, പൂരുരുട്ടാതി-ഉത്രം എന്നിവയ്ക്കാണ് വേധദോഷമുള്ളത്. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ശുഭകരമല്ല.

പരിഹാരം

ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിച്ചേപറ്റൂ എങ്കില്‍ ചില പരിഹാര വഴികള്‍ ഉണ്ട്. എല്ലാ മാസവും മൃത്യുഞ്ജയഹോമം നടത്താം, കുട്ടികളുടെ പേരിലും കഴിയ്ക്കുക, ഇടയ്ക്കിടെ മാറിത്താമസിക്കുക, ഒരുമിച്ച് താമസിക്കുമ്പോഴാണ് ദോഷം കൂടുന്നത്. മാറിത്താമസിച്ചാല്‍ ദോഷം കുറയും. ഉമാമഹേശ്വര ക്ഷേത്രം, നവഗ്രഹക്ഷേത്രം എന്നിവ ദര്‍ശിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുക. വിദേശത്തും നാട്ടിലുമായി കഴിയുന്നവര്‍ക്ക് ദോഷം കുറയും.