നിങ്ങൾക്ക് ബിപി കൂടുതലാണോ? നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം Malayalam news - Malayalam Tv9

Hypertension Diet: നിങ്ങൾക്ക് ബിപി കൂടുതലാണോ? നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Updated On: 

17 May 2024 15:29 PM

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ വേഗത്തിലാകുന്ന അവസ്ഥയെയാണ് ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നത്. ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം.

1 / 6രക്തസമ്മർദ്ദം

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ വേഗത്തിലാകുന്ന അവസ്ഥയെയാണ് ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നത്. ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയർന്ന ബിപി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

2 / 6

ഉയർന്ന ബിപി നിയന്ത്രിക്കുന്നതിൽ ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം വളരെ സഹായകരമാണ്.

3 / 6

ആപ്പിൾ: ആപ്പിളിലെ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

4 / 6

ബ്രൊക്കോളി: ഫ്‌ളേവനോയിഡുകളും നൈട്രിക് ഓക്‌സൈഡും ബ്രൊക്കോളിയിൽ ധാരാളം കാണപ്പെടുന്നു. ഇവ രണ്ടും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ആഴ്ചയിൽ 4 തവണയോ അതിൽ കൂടുതലോ ബ്രൊക്കോളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

5 / 6

ഇലക്കറികൾ: ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. പച്ച ഇലക്കറികൾ, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യത്തിൻ്റെ അളവ് കൂടുതലാണ്. വിത്തുകളിലും പരിപ്പുകളിലും ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

6 / 6

ധാന്യങ്ങൾ: ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കൂടുതൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version